Wednesday, November 25, 2026

ഇംഗ്ലണ്ടിൽ ഉഷ്ണതരംഗം 5,000-ത്തിലധികം മരണം – റിപ്പോർട്ട് ; ‘ഹീറ്റ് ഡോം’ പ്രതിഭാസം കടുത്ത ചൂടിന് കാരണമെന്ന് വിലയിരുത്തൽ

Date:

ലണ്ടൻ : ഇംഗ്ലണ്ടിൽ 2026 വേനൽക്കാല  ഉഷ്ണതരംഗത്തിൽ 5,258 ആളുകൾ മരിച്ചതായി യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി റിപ്പോർട്ട്. 2016-ൽ വിവരശേഖരണം ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും ഉയർന്ന മരണസംഖ്യയാണിത്. 2022-ൽ മരണപ്പെട്ടത് 2,985 പേരായിരുന്നു.

ജൂൺ 21 മുതൽ 28 വരെയുള്ള ദിവസങ്ങളിലാണ് ഉഷ്ണതരംഗം മൂലം ഏറ്റവും കൂടുതൽ ആളുകൾക്ക് മരണം സംഭവിച്ചത്. ഈ ചുരുങ്ങിയ കാലയളവിൽമാത്രം 2,401 മരണങ്ങൾ സംഭവിക്കുകയും താപനില 38 ഡിഗ്രി സെൽഷ്യസുവരെ ഉയരുകയും ചെയ്തു. കടുത്ത ചൂടിനൊപ്പം മഴയുടെ ലഭ്യതക്കുറവ് കൂടിയായപ്പോൾ വെയിൽസിലുടനീളവും ഇംഗ്ലണ്ടിന്റെ മൂന്നിൽ രണ്ട് ഭാഗങ്ങളിലും രൂക്ഷമായ വരൾച്ച അനുഭവപ്പെട്ടു. ഇതിനുപുറമേ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ കാട്ടുതീ വൻ നാശനഷ്ടങ്ങൾ വിതയ്ക്കുകയും ചെയ്തു.

ഉയർന്ന അന്തരീക്ഷമർദ്ദം മൂലം ചൂടുള്ള കാറ്റ് പ്രദേശത്ത് തങ്ങിനിൽക്കുന്ന ‘ഹീറ്റ് ഡോം’ പ്രതിഭാസമാണ് മെയ്, ജൂൺ മാസങ്ങളിലെ കടുത്ത ചൂടിന് കാരണമായത്. വേനൽക്കാലത്തുണ്ടായ ഈ കടുത്ത ചൂട് പൊതുജനാരോഗ്യത്തെ വലിയ തോതിൽ ബാധിച്ചതായി പ്രിൻസിപ്പൽ എൻവയോൺമെന്റൽ ഹെൽത്ത് സയന്റിസ്റ്റ് ഡോ. റോസ് തോംസണെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തു.

2026 യുകെയുടെ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വേനൽക്കാലമായിരുന്നു. മെയ് മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ ശരാശരി താപനില 20 ഡിഗ്രി സെൽഷ്യസോ അതിലധികമോ രേഖപ്പെടുത്തിയ 41 ദിവസങ്ങൾ ഉൾപ്പെടുന്ന ഏഴ് ഉഷ്ണതരംഗ ഘട്ടങ്ങളാണ് രാജ്യം നേരിട്ടത്. മെയ് മാസത്തിൽ ക്യൂ ഗാർഡൻസിൽ 35.1 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തിയിരുന്നു. ജൂണിൽ നോർഫോക്കിലെ ലിംഗ്വുഡിൽ താപനില 38.0 ഡിഗ്രി സെൽഷ്യസിലെത്തി. ഓഗസ്റ്റ് പകുതിയോടെ ഗ്ലൗസെസ്റ്റർഷെയറിലെ ഹാർട്ട്പുരി കോളേജിൽ രേഖപ്പെടുത്തിയ 38.2 ഡിഗ്രി സെൽഷ്യസാണ് ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂട്.

Share post:

Popular

More like this
Related

ഡൽഹിയിൽ യുവതി കഫേയിൽ കൂട്ടബലാത്സംഗത്തിന് ഇരയായതായി പരാതി; 2 സ്ത്രീകളടക്കം 3 പേർ അറസ്റ്റിൽ

ന്യൂഡൽഹി: ഡൽഹിൽ കഫേയിൽവെച്ച് യുവതി കൂട്ടബലാത്സംഗം ചെയ്യപ്പെട്ടതായി പരാതി. തിങ്കളാഴ്ച രാത്രിയാണ്...

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് : ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി സമാജ്‌വാദി പാർട്ടി

ലഖ്‌നൗ : ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി...

മിഷൻ ചക്കക്കൊമ്പൻ ആരംഭിച്ചു; മയക്കുവെടിവച്ച് റേഡിയോ കോളർ ഘടിപ്പിക്കും, സ്ഥലത്ത് നിരോധനാജ്ഞ, സ്കൂളുകൾക്ക് അവധി

ഇടുക്കി : ചിന്നക്കനാലിൽ നാട്ടുകാരെ ഭീതിയിലാഴ്ത്തിയ കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടി വെച്ച്...