Thursday, November 26, 2026

‘മിഷൻ ചക്കക്കൊമ്പൻ’ : പിടികൊടുക്കാതെ ആനയും പെയ്തിറങ്ങി മഴയും; രണ്ടാം ദിനവും വിജയം കണ്ടില്ല, ദൗത്യം നാളെയും തുടരും

Date:

ഇടുക്കി: ഇടുക്കി ചിന്നക്കനാലിൽ ജനവാസ കേന്ദ്രങ്ങളിലിറങ്ങി ഭീതിപരത്തിയ കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കാനുള്ള  ദൗത്യം രണ്ടാം ദിനവും വിജയം കണ്ടില്ല. രണ്ടാം ദിന ദൗത്യത്തിന്റെ തുടക്കത്തിൽ തന്നെ ആനയെ ലൊക്കേറ്റ് ചെയ്യാൻ സാധിച്ചിരുന്നു. ചെമ്പകത്തൊഴുകുടി സെറ്റിൽമെന്റ് ഭാഗത്തിന് സമീപമാണ് ചക്കക്കൊമ്പനെ ദൗത്യസംഘം കണ്ടെത്തിയത്.

ഇന്ന് രാവിലെ എട്ട് മണിക്ക് മുൻപായി ആനയെ കണ്ടെത്തുക എന്നതായിരുന്നു ദൗത്യസംഘത്തിന്റെ പ്രധാന ലക്ഷ്യം. ഉച്ചയ്ക്ക് ശേഷം മഴയും മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ ദൗത്യം ബുദ്ധിമുട്ട് ഉണ്ടാകും. ഇതോടെ രാവിലെ തന്നെ ആനയെ കണ്ടെത്തിയ മയക്കുവെടി വെക്കാനുള്ള നീക്കത്തിലായിരുന്നു ദൗത്യസംഘം. രാവിലെ തന്നെ ആനയെ ലൊക്കേറ്റ് ചെയ്യാൻ സാധിച്ചതോടെ ദൗത്യസംഘത്തിൻ്റെ നീക്കം വിജയിയ്ക്കുമെന്നാണ് കരുതിയത്.

എന്നാൽ, ആന വൈകിട്ട് മൂന്നരയോടെ ദൗത്യസംഘത്തിന് തൊട്ടടുത്ത് വരെ എത്തിയെങ്കിലും, ഡാർട്ടിംഗിന് അനുകൂലമായ സാഹചര്യം ഒത്തുവന്നില്ല. ഏലക്കാട്ടിൽ നിന്ന ആനയെ അനുയോജ്യമായ സ്ഥലത്ത് എത്തിക്കാൻ ശ്രമിച്ചെങ്കിലും വെളിച്ചക്കുറവ് തടസ്സമായി. ആന നിന്നത് ജനവാസ മേഖലയ്ക്ക് അടുത്താണെന്നതും പ്രതിസന്ധിക്ക് കാരണമായി. തുടർന്ന് 5 മണിയോടെ ദൗത്യം ഉപേക്ഷിക്കുകയായിരുന്നു. ദൗത്യം നാളെയും തുടരും.

അതേസമയം, ചക്കക്കൊമ്പൻ ദൗത്യം തുടരുന്നതിനാൽ മേഖലയിലെ 6 വാർഡുകളിൽ വ്യാഴാഴ്ചയും നിരോധനാജ്ഞ തുടർന്നു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായിട്ടാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

ബുധനാഴ്ച നടന്ന ദൗത്യത്തിൽ ഉച്ചയ്ക്ക് ശേഷം ചക്കക്കൊമ്പനെ മയക്കുവെടിവെച്ചിരുന്നുവെങ്കിലും മയങ്ങാതെ നിന്ന ആന ഉടനെ കാടുകയറുകയായിരുന്നു. ഒപ്പം ഇന്നലെയും ഉച്ചക്ക് ശേഷം മഴയും മൂടൽമഞ്ഞും ദൗത്യത്തിന് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

Share post:

Popular

More like this
Related

തൃശൂർ മെഡിക്കൽ കോളേജ് ശുചിമുറിയിൽ രോഗി മരിച്ച സംഭവം; അധികൃതരുടെ വാദം പൊളിച്ച് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

തിരുവനന്തപുരം : തൃശൂർ മെഡിക്കൽ കോളേജിൽ രോഗിയെ ശുചിമുറിയിൽ മരിച്ച നിലയിൽ...

എസ്എൻഡിപി മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് : ആഭ്യന്തര-വിജിലൻസ് വകുപ്പുകൾക്ക്  ഹൈക്കോടതിയുടെ രൂക്ഷവിമർശനം  

കൊച്ചി : എസ്എൻഡിപി മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ ആഭ്യന്തര-വിജിലൻസ് വകുപ്പുകളെ...

തിരുപ്പരങ്കുണ്ട്രം ദീപം തെളിയിക്കല്‍ : ഗവര്‍ണറോട് റിപ്പോര്‍ട്ട് തേടി കേന്ദ്രം; സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ട് ലോക്ഭവന്‍

ചെന്നൈ : തിരുപ്പരങ്കുണ്ട്രം ദീപം തെളിയിക്കല്‍ വിവാദത്തില്‍ തമിഴ്‌നാട് ഗവർണറോട് റിപ്പോര്‍ട്ട്...