Monday, October 19, 2026

ആറാട്ട് ഘോഷയാത്ര: വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; 2 ദിവസം തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം

Date:

തിരുവനന്തപുരം : തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിൽ ആറാട്ട് ഘോഷയാത്ര നടക്കുന്നത് പ്രമാണിച്ച് ഒക്ടോബർ 20ന് തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളം അ‌ഞ്ച് മണിക്കൂർ അടച്ചിടും. വൈകുന്നേരം നാല് മണി മുതൽ രാത്രി ഒൻപത് മണി വരെയാണ് വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ തൽക്കാലികമായി നിർത്തിവെയ്ക്കുന്നത്.
കൂടാതെ, പള്ളിവേട്ട പ്രമാണിച്ച് തിങ്കളാഴ്ചയും ആറാട്ട് ഘോഷയാത്ര പ്രമാണിച്ച് ചൊവ്വാഴ്ചയും നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടാകും.

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ പള്ളിവേട്ടയോടനുബന്ധിച്ച് ഇന്ന് ഉച്ചയ്ക്ക് 2 മണി മുതലാണ് ഗതാഗത ക്രമീകരണങ്ങൾ.  രാത്രി 9 മണി വരെ വാഴപ്പള്ളി, പടിഞ്ഞാറേനട, മിത്രാനന്ദപുരം, പടിഞ്ഞാറേ കോട്ട, എസ്.പി ഫോർട്ട് ആശുപത്രി ജംഗ്ഷൻ, വടക്കേനട, പത്മവിലാസം റോഡ്, ശ്രീകണ്ഠേശ്വരം പാർക്ക് എന്നിവിടങ്ങളിലെ റോഡുകളിൽ ഇരുവശത്തും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് നിയന്ത്രണങ്ങളുണ്ടായിരിക്കും.  ഈ റോഡുകളിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യും. നിയമനടപടികൾ സ്വീകരിക്കും. വേട്ടക്കളം ഒരുക്കിയിരിക്കുന്ന സുന്ദരവിലാസം കൊട്ടാരം ഭാഗത്ത് റോഡിൽ ഉച്ചയ്ക്ക് 2 മുതൽ വാഹനഗതാഗതത്തിന് ഭാഗികമായ നിയന്ത്രണം. പള്ളിവേട്ട ഘോഷയാത്രയോട് അനുബന്ധിച്ച് രാത്രി 7.30 മുതൽ 9 വരെ വാഴപ്പള്ളി ജംഗ്ഷൻ, പടിഞ്ഞാറേ നട, പടിഞ്ഞാറേ കോട്ട, ശ്രീകണ്ഠേശ്വരം പാർക്ക്, വടക്കേനട, പത്മവിലാസം റോഡ് എന്നീ ഭാഗങ്ങളിൽ കൂടിയുള്ള വാഹനഗതാഗതം വഴിതിരിച്ചു വിടും.

ഒക്ടോബർ 20ന് ഉച്ചയ്ക്ക് 3 മണി മുതൽക്കാണ് നഗരത്തിൽ ഗതാഗത ക്രമീകരണം. ആറാട്ട് ഘോഷയാത്രയോടനുബന്ധിച്ച് 20ന് ഉച്ചയ്ക്ക് 3 മണി മുതൽ രാത്രി 10.00 മണി വരെ വാഴപ്പള്ളി ജംഗ്ഷൻ മുതൽ മിത്രാനന്ദപുരം, ഫോർട്ട് സ്‌കൂൾ വരെയുള്ള റോഡിലും, പടിഞ്ഞാറേ നട മുതൽ ഈഞ്ചക്കൽ, വള്ളക്കടവ്, ആറാട്ട് കടവ് വരെയുള്ള റോഡിലും ഗതാഗതനിയന്ത്രണം ഉണ്ടാകും. ഈ റോഡുകളിൽ ഇരുവശത്തും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടുള്ളതല്ല. അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്‌ത്‌ നിയമനടപടികൾ സ്വീകരിക്കും.

ആറാട്ട് ഘോഷയാത്ര ശംഖുമുഖം ആറാട്ട് കടവിലേക്ക് പോകുന്നസമയത്തും തിരിച്ചു വരുന്ന സമയത്തും കഴക്കൂട്ടം- കോവളം ബൈപ്പാസ് റോഡിൽ ഈഞ്ചക്കൽ ജംഗ്ഷനിൽ ഗതാഗതം തടസ്സപ്പെടും. ആറാട്ട് ഘോഷയാത്രയോടനുബന്ധിച്ച് വൈകിട്ട് 3 മണി മുതൽ വാഴപ്പള്ളി ജംഗ്ഷൻ, പടിഞ്ഞാറേ കോട്ട, ശ്രീകണ്ഠേശ്വരം പാർക്ക്, പത്മവിലാസം റോഡ്, കൊത്തളം ജങ്ഷൻ എന്നീ ഭാഗങ്ങളിലൂടെയുള്ള വാഹനഗതാഗതം വഴിതിരിച്ചു വിടും.

ഡൊമസ്റ്റിക് എയർപോർട്ടിലേക്ക് പോകേണ്ടതായ വാഹനയാത്രക്കാർ കല്ലുംമൂട്, പൊന്നറ, വലിയതുറ വഴി പോകേണ്ടതാണെന്ന് അറിയിക്കുന്നു.

Share post:

Popular

More like this
Related

‘പാളി !’; പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർത്ഥി നിർണ്ണയത്തിൽ വീഴ്ചയെന്ന് വിപുലീകൃത കണ്ണൂർ ജില്ലാ കമ്മിറ്റി റിപ്പോർട്ട്

കണ്ണൂർ : തളിപ്പറമ്പിലും പയ്യന്നൂരിലും സ്ഥാനാർത്ഥി നിർണ്ണയം പാളിയെന്ന് തുറന്ന് സമ്മതിച്ച്...

ആലപ്പുഴയിൽ രണ്ടു വയസുള്ള കുഞ്ഞ് വീട്ടിൽ മരിച്ച നിലയിൽ; ദുരൂഹത ആരോപിച്ച് ജനപ്രതിനിധികളും നാട്ടുകാരും

(പ്രതീകാത്മക ചിത്രം)ആലപ്പുഴ : ഹരിപ്പാട് കാർത്തികപ്പള്ളിയിൽ രണ്ടു വയസുള്ള കുഞ്ഞിനെ വീട്ടിൽ...