Friday, October 16, 2026

മന്ത്രി കെ എം ഷാജി സ്വകാര്യ വ്യക്തിയുടെ ആഡംബരക്കാർ ഉപയോഗിച്ചതിൽ കെപിസിസി അദ്ധ്യക്ഷൻ്റെ നിലപാട് വിചിത്രമെന്ന് എം വി ​ഗോവിന്ദൻ

Date:

തിരുവനന്തപുരം : മന്ത്രി കെ എം ഷാജി സ്വകാര്യ വ്യക്തിയുടെ ആഡംബരക്കാർ ഉപയോഗിച്ചതിൽ കെപിസിസി അദ്ധ്യക്ഷൻ്റെ നിലപാട് വിചിത്രമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം വി ​ഗോവിന്ദൻ. നാട്ടുനടപ്പ് പോലെയാണ് കെ എം ഷാജി ഇത് കൈകാര്യം ചെയ്തതെന്നും അദ്ദേഹം വിമർശിച്ചു.  വാർത്താസമ്മേളനത്തിലായിരുന്നു ​ഗോവിന്ദൻ്റെ പ്രതികരണം.

സർക്കാരിൻന്റെ മുൻകൂർ അനുമതിയില്ലാതെ വാഹനങ്ങളിൽ പതാകയും സംസ്ഥാന സർക്കാരിൻ്റെ നമ്പർ പ്ലേറ്റും സ്ഥാപിക്കാൻ സാധിക്കില്ല. അവരവരുടെ വാഹനങ്ങൾ സംസ്ഥാന സർക്കാർ വാഹനമാക്കി ഉപയോഗിക്കാൻ സാധിക്കും. സുരേഷ് ഗോപി അങ്ങനെയാണ് അപേക്ഷിച്ചത്. പക്ഷേ ഗണേഷ്കുമാർ മറ്റൊരാളുടെ വാഹനം സ്റ്റേറ്റ് കാറായി ഉപയോഗിക്കാൻ അനുമതി തേടിയപ്പോൾ അത് നിഷേധിക്കുകയാണ് കഴിഞ്ഞ സർക്കാർ ചെയ്തതെന്നും ​എം വി ഗോവിന്ദൻ വ്യക്തമാക്കി

മുഖ്യമന്ത്രിയുടെ മംഗലാപുരം യാത്ര ആരുടെ ചെലവിലായിരുന്നെന്ന് എംവി ഗോവിന്ദൻ ചോദിച്ചു. സർക്കാർ ചെലവിൽ അല്ല എന്ന് പോയതെന്ന് പറയുമ്പോൾ ആരുടെ ചെലവിൽ എന്നത് വ്യക്തമാക്കണമെന്നും ​ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു. യാത്ര ചെയ്യുന്നതിനെ ഞങ്ങൾ വിമർശിക്കുന്നില്ല. പക്ഷേ യാത്രയുടെ ചെലവ് ആര് വഹിച്ചു എന്നത് അറിയണം.

ഇന്നലെ മലപ്പുറത്തേക്ക് പോയതും ഇങ്ങനെ തന്നെയാണ്.
വാർത്ത പുറത്തുവന്നപ്പോൾ സർക്കാർ ചെലവിൽ അല്ല എന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. മലപ്പുറത്ത് പോയത് സർക്കാർ ആവശ്യത്തിനുവേണ്ടിയാണ്. പോകുന്നതിൽ ആരാണ് എതിരുള്ളത്. സർക്കാർ ചെലവിൽ അല്ല എന്ന് പോയത് എന്ന് പറയുമ്പോൾ ആരുടെ ചെലവിൽ എന്നത് വ്യക്തമാക്കണം. അജ്ഞാതമായ വ്യക്തി സ്പോൺസർ ചെയ്യുന്നുണ്ട് എങ്കിൽ അതും സത്യപ്രതിജ്ഞാലംഘനമാണെന്നും ​ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.

Share post:

Popular

More like this
Related

ഡല്‍ഹിയിലെ ഇന്റര്‍നെറ്റ് നിരോധനം: കോടതി അലക്ഷ്യ നടപടികള്‍ ആരംഭിക്കവെ നീരുപാധികം മാപ്പപേക്ഷിച്ച് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇന്റര്‍നെറ്റ് റദ്ദാക്കിയ നടപടിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെയും ഡല്‍ഹി പോലീസിനെതിരെയും...

ഡൽഹി പ്രതിഷേധങ്ങൾക്കിടെ വനിതാ മാധ്യമപ്രവർത്തകർക്കെതിരെ  ലൈംഗികാതിക്രമം: അന്വേഷിക്കാൻ സമിതി രൂപവത്കരിക്കുമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ഡൽഹി പ്രതിഷേധങ്ങൾക്കിടെ വനിതാ മാധ്യമപ്രവർത്തകർക്കെതിരെ നടന്ന ലൈംഗികാതിക്രമ ആരോപണങ്ങൾ അന്വേഷിക്കാൻ...

സ്വത്തുതർക്കം : അമ്മയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച പ്രതി അശ്വതി അച്ചു പിടിയിൽ

തിരുവനന്തപുരം: സ്വത്തുതർക്കത്തെ തുടർന്ന് അമ്മയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച സംഭവത്തിൽ പ്രതിയായ അശ്വതി...

‘കൗണ്ടറുകൾ വഴിയുള്ള ട്രെയിൻ ടിക്കറ്റുകൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണം’ ; റെയിൽവെക്ക്  സുപ്രീം കോടതി നിർദ്ദേശം

ന്യൂഡൽഹി : കൗണ്ടറുകൾ വഴി എടുക്കുന്ന ടിക്കറ്റുകൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ...