Friday, October 16, 2026

ചിറയിന്‍കീഴിലെ കോൺഗ്രസ് കയ്യാങ്കളി; രമ്യ ഹരിദാസിന് താക്കീത്; പാളയം പ്രദീപിനെ സ്റ്റാഫ് ആക്കരുതെന്ന് നിർദ്ദേശം, കേസുകള്‍ പിന്‍വലിക്കണമെന്നും ആവശ്യം

Date:

തിരുവനന്തപുരം : ചിറയിന്‍കീഴ് എംഎല്‍എയും പ്രാദേശിക നേതാക്കളും തമ്മില്‍ ഉണ്ടായ കയ്യാങ്കളിയില്‍ രമ്യാഹരിദാസിനും ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലത്തിനും താക്കീത് നൽകി കെപിസിസി. ഇരുവരെയും നേരിട്ട് വിളിച്ചാണ് കെപിസിസി പ്രസിഡന്റ് താക്കീത് ചെയ്തത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും പരസ്പരം നല്‍കിയ കേസുകള്‍ പിന്‍വലിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

പാളയം പ്രദീപിനെ എംഎല്‍എയുടെ സ്റ്റാഫ് ആക്കരുതെന്ന നിർദ്ദേശവും കെപിസിസി പ്രസിഡന്റ് നൽകിയിട്ടുണ്ട്. എംഎം ഹസന്‍ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

പാര്‍ട്ടിക്ക് വലിയ നാണക്കേടുണ്ടാക്കുന്നതായിരുന്നു ചിറയിന്‍ കീഴിലെ എഎൽഎയുടെ കയ്യാങ്കളിയും അതോട് ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച ദൃശ്യങ്ങളും. തുടര്‍ന്നാണ് മുന്‍ കെപിസിസി അധ്യക്ഷന്‍ എംഎം ഹസ്സന്റെ നേതൃത്വത്തിലുള്ള സമിതി അന്വേഷണം നടത്തി  നടപടി വേണമെന്ന നിര്‍ദ്ദേശിച്ചത്. അതനുസരിച്ചാണ് ഇരുവര്‍ക്കുമെതിരെയുള്ള നടപടി.

നടപടി.

Share post:

Popular

More like this
Related

ഡല്‍ഹിയിലെ ഇന്റര്‍നെറ്റ് നിരോധനം: കോടതി അലക്ഷ്യ നടപടികള്‍ ആരംഭിക്കവെ നീരുപാധികം മാപ്പപേക്ഷിച്ച് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇന്റര്‍നെറ്റ് റദ്ദാക്കിയ നടപടിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെയും ഡല്‍ഹി പോലീസിനെതിരെയും...

ഡൽഹി പ്രതിഷേധങ്ങൾക്കിടെ വനിതാ മാധ്യമപ്രവർത്തകർക്കെതിരെ  ലൈംഗികാതിക്രമം: അന്വേഷിക്കാൻ സമിതി രൂപവത്കരിക്കുമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ഡൽഹി പ്രതിഷേധങ്ങൾക്കിടെ വനിതാ മാധ്യമപ്രവർത്തകർക്കെതിരെ നടന്ന ലൈംഗികാതിക്രമ ആരോപണങ്ങൾ അന്വേഷിക്കാൻ...

സ്വത്തുതർക്കം : അമ്മയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച പ്രതി അശ്വതി അച്ചു പിടിയിൽ

തിരുവനന്തപുരം: സ്വത്തുതർക്കത്തെ തുടർന്ന് അമ്മയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച സംഭവത്തിൽ പ്രതിയായ അശ്വതി...

‘കൗണ്ടറുകൾ വഴിയുള്ള ട്രെയിൻ ടിക്കറ്റുകൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണം’ ; റെയിൽവെക്ക്  സുപ്രീം കോടതി നിർദ്ദേശം

ന്യൂഡൽഹി : കൗണ്ടറുകൾ വഴി എടുക്കുന്ന ടിക്കറ്റുകൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ...