Friday, October 16, 2026

‘മതപരവും മനഃസാക്ഷിപരമായ എതിർപ്പിന്റെ പേരിലും വന്ദേമാതരം ആലപിക്കാത്തവർക്കെതിരെ ക്രിമിനൽ നടപടി ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നു’ – ടി.എം. കൃഷ്ണയുടെ ഹർജിയിൽ സുപ്രീം കോടതി

Date:

ന്യൂഡൽഹി : മതപരമായ കാരണങ്ങളാലും മനഃസാക്ഷിപരമായ എതിർപ്പിന്റെ പേരിലും വന്ദേമാതരത്തിന്റെ എല്ലാ ചരണങ്ങളും ആലപിക്കാത്തവർക്കെതിരെ ക്രിമിനൽ നടപടി ഉണ്ടാകില്ലെന്നാണ് പ്രതീക്ഷയെന്ന് സുപ്രീം കോടതി. കർണാടക സംഗീതജ്ഞൻ ടി.എം. കൃഷ്ണ സമർപ്പിച്ച ഹർജി പരിഗണിക്കവെയായിരുന്നു സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം. വന്ദേമാതരം ആലപിക്കാത്തത്  ശിക്ഷാർഹമായ കുറ്റമാക്കി മാറ്റാനാകുമോ എന്ന വിഷയം വിശദമായി പരിശോധിക്കാൻ സുപ്രീംകോടതി തീരുമാനിച്ചു. കൃഷ്ണയുടെ ഹർജിയിൽ കേന്ദ്ര സർക്കാരിന് കോടതി നോട്ടീസ് അയച്ചു.

വന്ദേമാതരത്തിന്റെ ആറ് ചരണങ്ങളും ഔദ്യോഗിക ചടങ്ങുകളിൽ ആലപിക്കണമെന്ന കേന്ദ്ര സർക്കാരിന്റെ നിർദ്ദേശത്തെയാണ് കൃഷ്ണ പ്രധാനമായും ചോദ്യം ചെയ്യുന്നത്. അവസാന നാല് ചരണങ്ങളിൽ ഹിന്ദുദേവതകളെ പരാമർശിക്കുന്നുണ്ടെന്നും ഇവ നിർബ്ബന്ധപൂർവ്വം ആലപിക്കാൻ ആവശ്യപ്പെടുന്നത് മതസ്വാതന്ത്ര്യത്തിനും മനഃസാക്ഷിയുടെ സ്വാതന്ത്ര്യത്തിനും വിരുദ്ധമാണെന്നുമാണ് ഹർജിക്കാരന്റെ വാദം.

നിലവിലെ നിയമഭേദഗതി പ്രകാരം, ദേശീയഗാനമോ ദേശീയഗീതമോ ആലപിക്കുന്നത് മനഃപൂർവ്വം തടയുകയോ അതിൽ ഏർപ്പെട്ടിരിക്കുന്ന സമ്മേളനത്തിൽ തടസ്സം സൃഷ്ടിക്കുകയോ ചെയ്യുന്നവർക്ക് മൂന്ന് വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്നതാണ്. എന്നാൽ ദേശീയഗാനം ആലപിക്കാത്തതിന്റെ
പേരിൽ ഒരാളെ ശിക്ഷിക്കാനാവില്ലെന്ന് വ്യക്തമാക്കിയ 1986-ലെ ബിജോയ് ഇമ്മാനുവൽ കേസിലെ വിധി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.

കേന്ദ്രസർക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഹർജിയെ ശക്തമായി എതിർത്തു. ഭരണഘടനയോടും നിയമവാഴ്ചയോടും കൂറില്ലാത്തവരും ‘നക്‌സലൈറ്റ് മനോഭാവം’പുലർത്തുന്നവരുമാണ് ദേശീയഗാനത്തെ ചോദ്യം ചെയ്യുന്നതെന്നായിരുന്നു മേത്തയുടെ വാദം. ….

Share post:

Popular

More like this
Related

ഡല്‍ഹിയിലെ ഇന്റര്‍നെറ്റ് നിരോധനം: കോടതി അലക്ഷ്യ നടപടികള്‍ ആരംഭിക്കവെ നീരുപാധികം മാപ്പപേക്ഷിച്ച് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇന്റര്‍നെറ്റ് റദ്ദാക്കിയ നടപടിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെയും ഡല്‍ഹി പോലീസിനെതിരെയും...

ഡൽഹി പ്രതിഷേധങ്ങൾക്കിടെ വനിതാ മാധ്യമപ്രവർത്തകർക്കെതിരെ  ലൈംഗികാതിക്രമം: അന്വേഷിക്കാൻ സമിതി രൂപവത്കരിക്കുമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ഡൽഹി പ്രതിഷേധങ്ങൾക്കിടെ വനിതാ മാധ്യമപ്രവർത്തകർക്കെതിരെ നടന്ന ലൈംഗികാതിക്രമ ആരോപണങ്ങൾ അന്വേഷിക്കാൻ...

സ്വത്തുതർക്കം : അമ്മയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച പ്രതി അശ്വതി അച്ചു പിടിയിൽ

തിരുവനന്തപുരം: സ്വത്തുതർക്കത്തെ തുടർന്ന് അമ്മയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച സംഭവത്തിൽ പ്രതിയായ അശ്വതി...

‘കൗണ്ടറുകൾ വഴിയുള്ള ട്രെയിൻ ടിക്കറ്റുകൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണം’ ; റെയിൽവെക്ക്  സുപ്രീം കോടതി നിർദ്ദേശം

ന്യൂഡൽഹി : കൗണ്ടറുകൾ വഴി എടുക്കുന്ന ടിക്കറ്റുകൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ...