Thursday, September 10, 2026

‘മുഖ്യമന്ത്രി ഉന്നയിക്കുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ, സർക്കാരിനോട് മത്സരിക്കാൻ ഉദ്ദേശിക്കുന്നില്ല’: വഖഫ് ബോർഡ് ചെയർമാൻ

Date:

മുഖ്യമന്ത്രി വിഡി സതീശൻ ഉന്നയിക്കുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്ന് വ്യക്തമാക്കി വഖഫ് ബോർഡ് ചെയർമാൻ കെ എസ്‌ ഹംസ. മുഖ്യമന്ത്രി പറയുന്നത് പോലെ ചെയ്യാനുള്ള അധികാരം വഖഫ് ബോർഡിന് ഇല്ല. ആരാണ് മുഖ്യമന്ത്രിക്ക് ഈ ഉപദേശം കൊടുക്കന്നതെന്ന് അറിയില്ലെന്ന് കെ എസ്‌ ഹംസ പറഞ്ഞു. സർക്കാരിനോട് മത്സരിക്കാൻ വഖഫ് ബോർഡ് ഉദ്ദേശിക്കുന്നില്ലെന്നും അദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിക്ക് നിയമോപദേശത്തിന്റെ ആവശ്യമുണ്ടെന്ന് കെ എസ്‌ ഹംസ പറഞ്ഞു. വഖഫിൽ കോടതിയെ സമീപിക്കുക എന്ന ദുർഭൂതത്തെ തുറന്നുവിട്ടത് യുഡിഎഫ് ആണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപിയുടെ അടക്കം സർക്കാരിന്റെ ഉൾപ്പടെ എല്ലാ പരാതിക്കും ഒരേ സ്വഭാവമാണ്. ബോർഡിന് പറയാൻ ഹൈക്കോടതിയിൽ അവസരം കിട്ടിയില്ല. സർക്കാർ വടി കൊടുത്തു അടി വാങ്ങിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

സർക്കാരുമായി യോജിച്ചു പ്രവർത്തിക്കാണാനാണ് ആഗ്രഹിക്കുന്നതെന്ന് കെ എസ്‌ ഹംസ വ്യക്തമാക്കി. നിയമം അനുവദിക്കാത്ത കാര്യത്തിൽ സർക്കാർ എടുത്തു ചാടിയാൽ പണി കിട്ടും. വേലിയിൽ കിടക്കുന്ന പാമ്പിനെ സർക്കാർ എടുത്ത് തോളിലിട്ടു. സർക്കാരിന് ആത്മാർത്ഥത ഉണ്ടെകിൽ മുനമ്പം വിഷയത്തിൽ സെറ്റിൽമെന്റ് നടക്കണമെന്ന് കെ എസ്‌ ഹംസ കൂട്ടിച്ചേർത്തു. വഖഫ് ബോർഡിൽ ഹൈക്കോടതിയിലെ കേസ് തള്ളണമെന്ന ആവശ്യമാണ് അറിയിച്ചതെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ പറഞ്ഞിരുന്നു. പ്രതിപക്ഷ അംഗങ്ങളെ ബോർഡിൽ നിന്ന് ഒഴിവാക്കാൻ വേണ്ടിയാണ് കഴിഞ്ഞ സർക്കാർ രൂപീകരണം വൈകിപ്പിച്ചതെന്നും അന്ന് രൂപീകരിച്ചിരുന്നെങ്കിൽ ഇപ്പോഴത്തെ പ്രശ്നങ്ങൾ ഒഴിവാക്കാമായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Share post:

Popular

More like this
Related

ഇങ്ങനേയും ഒരു അദ്ധ്യാപികയോ?! ; തലകറങ്ങി വീണ വിദ്യാര്‍ത്ഥിയെ ടീച്ചർ അധിക്ഷേപിക്കുകയും ചവിട്ടുകയും ചെയ്തെന്ന് പരാതി

കണ്ണൂര്‍ : കണ്ണൂര്‍ ഇരിട്ടിയില്‍ തലകറങ്ങി വീണ ആറാം ക്ലാന് വിദ്യാർത്ഥിനിയോട്...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം സെപ്റ്റംബർ 30 വരെ, ജനങ്ങൾ സഹകരിക്കണം: കെഎസ്ഇബി ചെയർമാൻ

തിരുവനന്തപുരം : സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുത പ്രതിസന്ധി മറികടക്കാൻ ജനങ്ങൾ വൈദ്യുതി...

പിണറായി വിജയനെതിരെയുള്ള ഇഡി അഴിമതിക്കഥ പൊള്ളയായ തിരക്കഥ; വിമർശനവുമായി ജോൺ ബ്രിട്ടാസ് എം പി

പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെയുള്ള ഇഡി ആരോപണങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ഡോ....

ഇഡിയുടെ കത്തിൽ  നിയമപരമായി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി; യുഡിഎഫ് നേതാക്കൾ സംഭാവന വാങ്ങിയതും എക്‌സാലോജിക് കേസും വ്യത്യസ്തമാണെന്നും പ്രതികരണം

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന എന്‍ഫോഴ്‌സ്‌മെന്റ്...