Wednesday, September 30, 2026

കൊടുംഭീകരൻ സുലൈമാൻ ഷായെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ജമ്മു-കശ്മീരിലെ ബുദ്ഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ

Date:

ശ്രീനഗർ : ഏറെ നാളായി സുരക്ഷാസേന തിരയുന്ന കൊടുംഭീകരിലൊരാളായ സുലൈമാൻ ഷാ (മൂസ) യെ വധിച്ച് സൈന്യം. ജമ്മു-കശ്മീരിലെ ബുദ്ഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലിലാണ് ലഷ്കറെ തൊയ്ബ കമാൻഡർ കൊല്ലപ്പെട്ടത്. ബുദ്ഗാം ജില്ലയിലെ വനമേഖലയിൽ രാഷ്ട്രീയ റൈഫിൾസും സുരക്ഷാസേനയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇയാളെ വധിച്ചത്.

യുസ്മാർഗിനുസമീപം ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്നാണ് സൈന്യം തിരച്ചിൽ നടത്തിയത്. കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും ഭീകരർ സൈന്യത്തിനുനേരേ വെടിയുതിർത്തു. തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് സുലൈമാൻ ഷാ കൊല്ലപ്പെട്ടത്. ജമ്മു-കശ്മീരിലുടനീളം സുരക്ഷാസേനയ്ക്കു നേരേയും സാധാരണക്കാർക്കുനേരേയും ഉണ്ടായ ഒട്ടേറെ ഭീകരാക്രമണങ്ങളുടെ സൂത്രധാരനാണ് ഇയാൾ.

Share post:

Popular

More like this
Related

മൊറോക്കോക്ക് വനിതാ പ്രധാനമന്ത്രി; പുതു ചരിത്രമെഴുതി ഫാത്തിമ എസ്ര എൽ മൻസൂരി

റാബറ്റ് : മൊറോക്കോയിൽ പുതുചരിത്രം. ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര...

‘വിസ്മയമല്ല, കേരളം നേടിയ വികസനത്തിന്റെ വിനാശമാണ് ഈ സര്‍ക്കാരിന്റെ പ്രവര്‍ത്തനം’ – ഉപതെരഞ്ഞെടുപ്പ് വിജയത്തിൽ പിണറായി വിജയൻ

തിരുവനന്തപുരം: അധികാരത്തിലെത്തി വെറും നാലുമാസത്തിനുള്ളില്‍ തന്നെ പൊതുതിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ പിന്തുണ...

‘പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സംഘടനാ പ്രവര്‍ത്തനം തുടരാം, ഭരണഘടനാ അവകാശമാണത്’ ; ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: പോലീസ് സംഘടനാ പുന:ക്രമീകരണം റദ്ദാക്കി ഹൈക്കോടതി. സംഘടനാ പ്രവര്‍ത്തനം തുടരാന്‍...