Wednesday, September 30, 2026

മൊറോക്കോക്ക് വനിതാ പ്രധാനമന്ത്രി; പുതു ചരിത്രമെഴുതി ഫാത്തിമ എസ്ര എൽ മൻസൂരി

Date:

റാബറ്റ് : മൊറോക്കോയിൽ പുതുചരിത്രം. ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എല്‍ മന്‍സൂരിയെ പ്രഖ്യാപിച്ച് രാജാവ് മുഹമ്മദ് ആറാമന്‍. സെപ്റ്റംബര്‍ 23ന് നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ലിബറല്‍-സെന്റിസ്റ്റ് പാര്‍ട്ടിയ്ക്കായിരുന്നു വിജയം.  പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ എല്‍ മന്‍സൂരിക്ക് രാജാവ് നിര്‍ദ്ദേശം നല്‍കി.

ഭരണഘടനാപരമായ രാജവാഴ്ച നിലനില്‍ക്കുന്ന രാജ്യമാണ് മൊറോക്കോ. വിദേശനയം, പ്രതിരോധം തുടങ്ങി നിരവധി സുപ്രധാന മേഖലകളില്‍ രാജാവിന് ഇപ്പോഴും വലിയ അധികാരങ്ങളുണ്ട്. ഭരണഘടന പ്രകാരം, ജനപ്രതിനിധി സഭയില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടുന്ന രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്നാണ് രാജാവ് പ്രധാനമന്ത്രിയെ നിയമിക്കുന്നത്.
മുന്‍ സഖ്യസര്‍ക്കാരിലെ രണ്ടാമത്തെ വലിയ കക്ഷിയായിരുന്ന ഓതന്റിസിറ്റി ആന്‍ഡ് മോഡേണിറ്റി പാര്‍ട്ടി ഇത്തവണ ഒന്നാം സ്ഥാനത്തെത്തുകയായിരുന്നു.

ഓതന്റിസിറ്റി ആന്‍ഡ് മോഡേണിറ്റി പാര്‍ട്ടി പ്രവര്‍ത്തകയായ മന്‍സൂരി, മുമ്പ് മൊറോക്കോയുടെ ഹാബിറ്റാറ്റ് മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2008ല്‍ മൊറോക്കോ രാജാവിന്റെ ഉപദേഷ്ടാവാണ്
പാര്‍ട്ടി രൂപീകരിച്ചത്. മൊറോക്കോ ഫുട്‌ബോള്‍ ഫെഡറേഷന്‍ മേധാവിയും രണ്ടുതവണ സര്‍ക്കാര്‍ ബജറ്റ് കൈകാര്യം ചെയ്തിട്ടുള്ളയാളുമായ ഫൗസി ലെക്ജാ തെരഞ്ഞെടുപ്പിന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് പാര്‍ട്ടിയില്‍ ചേര്‍ന്നതും പാര്‍ട്ടിയുടെ മുന്നേറ്റത്തിന് കരുത്തായി. നിലവില്‍ പുറത്താകുന്ന സര്‍ക്കാരില്‍ ഭവന മന്ത്രിയും മാരാക്കെഷ് മേയറുമായിരുന്ന മന്‍സൂരി ഇനി സഖ്യസര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും. തുടര്‍ന്ന് മന്ത്രിസഭാംഗങ്ങളുടെ പട്ടിക രാജാവിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കും

Share post:

Popular

More like this
Related

‘വിസ്മയമല്ല, കേരളം നേടിയ വികസനത്തിന്റെ വിനാശമാണ് ഈ സര്‍ക്കാരിന്റെ പ്രവര്‍ത്തനം’ – ഉപതെരഞ്ഞെടുപ്പ് വിജയത്തിൽ പിണറായി വിജയൻ

തിരുവനന്തപുരം: അധികാരത്തിലെത്തി വെറും നാലുമാസത്തിനുള്ളില്‍ തന്നെ പൊതുതിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ പിന്തുണ...

‘പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സംഘടനാ പ്രവര്‍ത്തനം തുടരാം, ഭരണഘടനാ അവകാശമാണത്’ ; ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: പോലീസ് സംഘടനാ പുന:ക്രമീകരണം റദ്ദാക്കി ഹൈക്കോടതി. സംഘടനാ പ്രവര്‍ത്തനം തുടരാന്‍...

‘ജീവന്‍രക്ഷാ മരുന്നുകളുടെ അമിത വിലയിൽ കേന്ദ്ര സര്‍ക്കാരിന് ഇടപെടാം’; സ്താനാര്‍ബുദ ചികിത്സയ്ക്കുള്ള മരുന്ന് വില ചോദ്യം ചെയ്തുള്ള ഹര്‍ജിയിൽ ഹൈക്കോടതി

കൊച്ചി: കമ്പനികള്‍ക്കു പേറ്റന്റ് ഉണ്ടെങ്കിലും ജീവന്‍രക്ഷാ മരുന്നുകളുടെ വില സാധാരണക്കാരനു താങ്ങാനാവുന്നില്ലെങ്കില്‍...