Wednesday, September 30, 2026

കൊച്ചിയിൽ നിന്നുള്ള വിമാന യാത്രക്ക് ഇനി കൈയ്യും വീശി പോകാം; കിടിലൻ സേവനവുമായി സിയാൽ, ലഗേജുകള്‍ക്കായി ‘ഹോം പിക്ക്-അപ്പ്’!

Date:

കൊച്ചി: കൊച്ചിയിൽ നിന്നുള്ള വിമാന യാത്രക്ക് ഇനി കൈയ്യും വീശി പോകാനൊരുങ്ങിക്കൊള്ളാൻ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം അധികൃതർ. വിമാനയാത്രക്കാരുടെ ലഗേജുകള്‍ വീടുകളില്‍ നിന്ന് ശേഖരിച്ച് വിമാനത്താവളത്തില്‍ എത്തിക്കുന്ന പുതിയ സേവനത്തിന് തുടക്കമിടുകയാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (സിയാല്‍).

പദ്ധതിയുടെ പ്രായോഗികത പരിശോധിക്കുന്നതിനായി ഏജന്‍സിയെ ചുമതലപ്പെടുത്തിയതായും പ്രാഥമിക പരീക്ഷണങ്ങള്‍ക്ക് അനുമതി നല്‍കിയതായും സിയാല്‍ അറിയിച്ചു. യാത്രക്കാരുടെ സൗകര്യം മുന്‍നിര്‍ത്തി രണ്ട് ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുക.

ഒന്നാം ഘട്ടത്തില്‍ ഏജന്‍സി ജീവനക്കാര്‍ യാത്രക്കാരുടെ വീടുകളില്‍ നേരിട്ടെത്തി ലഗേജുകള്‍ ശേഖരിക്കും. ഇവ വെയര്‍ഹൗസുകളിലേക്ക് മാറ്റിയ ശേഷം വിമാനത്താവള ടെര്‍മിനലിന് പുറത്തുള്ള പ്രത്യേക കേന്ദ്രത്തില്‍ എത്തിക്കും. സുരക്ഷാ മാനദണ്ഡങ്ങള്‍ അനുസരിച്ച് യാത്രക്കാരനില്ലാതെ ലഗേജ് ടെര്‍മിനലിനുള്ളിലേക്ക് കൊണ്ടുപോകാന്‍ അനുമതിയില്ലാത്തതിനാല്‍, യാത്രക്കാര്‍ ഈ കേന്ദ്രത്തിലെത്തി ലഗേജ് വാങ്ങി സ്വന്തമായി ടെര്‍മിനലിനുള്ളിലേക്ക് കൊണ്ടുപോകണം. വീടുകളില്‍ നിന്ന് ശേഖരിക്കുന്നത് മുതല്‍ വിമാനത്താവളത്തിലെത്തുന്നത് വരെ ലഗേജുകളുടെ നീക്കം ഡിജിറ്റലായി ട്രാക്ക് ചെയ്യാനാകും. കൂടുതല്‍ ലഗേജുകളുമായി യാത്ര ചെയ്യുന്ന കുടുംബങ്ങള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ഈ സേവനം ആശ്വാസകരമാകും.

വിമാനത്താവളത്തില്‍ നിന്ന് 200 കിലോമീറ്റര്‍ വരെ ദൂരത്തിലുള്ള എറണാകുളത്തിന് പുറത്തുള്ള ജില്ലകളിലേക്കും ഈ സേവനം വ്യാപിപ്പിക്കാന്‍ പദ്ധതിയുണ്ട്. വിമാനത്താവളത്തില്‍ ഇറങ്ങുന്ന യാത്രക്കാര്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം. പുറത്തുനിന്നെത്തുന്ന യാത്രക്കാര്‍ക്ക് തങ്ങളുടെ ലഗേജ് ടെര്‍മിനലിന് പുറത്ത് വെച്ച് ഏജന്‍സിയെ ഏല്‍പ്പിക്കാനും, അവ തങ്ങളുടെ വീടുകളിലേക്ക് എത്തിക്കാനും സാധിക്കും.

ലഗേജിന്റെ ഭാരവും ദൂരവും കണക്കാക്കിയായിരിക്കും സേവന നിരക്കുകള്‍ നിശ്ചയിക്കുക. വെബ്സൈറ്റ് വഴിയാകും ബുക്കിങ് സൗകര്യം ലഭ്യമാക്കുക. ആദ്യ ഘട്ടത്തില്‍ വിമാനക്കമ്പനികളുമായി ബന്ധപ്പെടാതെ സ്വതന്ത്രമായ രീതിയിലാകും ഈ സേവനം പ്രവര്‍ത്തിക്കുക.

പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍, വിമാനത്താവളത്തിലെ മീറ്റ് ആന്‍ഡ് ഗ്രീറ്റ്, ലഗേജ് അസിസ്റ്റന്‍സ് സേവനങ്ങളുമായി ഇതിനെ സംയോജിപ്പിക്കും. ഇതോടെ പ്രത്യേക കേന്ദ്രത്തില്‍ നിന്ന് ചെക്ക്-ഇന്‍ കൗണ്ടര്‍ വരെ ലഗേജ് എത്തിക്കാന്‍ യാത്രക്കാര്‍ക്ക് സഹായം ലഭിക്കും. നിലവില്‍ പ്രാരംഭ ഘട്ട പരീക്ഷണങ്ങളും ചര്‍ച്ചകളും പുരോഗമിക്കുകയാണ്. വിജയ സാദ്ധ്യത വിലയിരുത്തിയ ശേഷമായിരിക്കും പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം  സംബന്ധിച്ച് സിയാല്‍ അന്തിമ തീരുമാനമെടുക്കുന്നത്

Share post:

Popular

More like this
Related

‘അരുത്…കാട്ടാനയുണ്ട്, പുറത്തിറങ്ങരുത്’ : ഇടുക്കി വനാതിർത്തി മേഖലകളിൽ വൈകിട്ട് 6 മുതൽ രാവിലെ 6 വരെ പുറത്തിറങ്ങരുതെന്ന് കളക്ടർ

(പ്രതീകാത്മക ചിത്രം)ഇടുക്കി : ഇടുക്കി ജില്ലയിലെ വനാതിർത്തി മേഖലകളിലും തോട്ടം മേഖലകളിലും വൈകിട്ട്...

മൊറോക്കോക്ക് വനിതാ പ്രധാനമന്ത്രി; പുതു ചരിത്രമെഴുതി ഫാത്തിമ എസ്ര എൽ മൻസൂരി

റാബറ്റ് : മൊറോക്കോയിൽ പുതുചരിത്രം. ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര...