Monday, October 12, 2026

തീരുമാനങ്ങളെടുക്കുന്നതിൽ മന്ത്രിക്ക് റോളില്ല! ; ബെവ്കോ എംഡിയുടെ ഏകപക്ഷീയ നടപടിയില്‍ എം ലിജുവിന് കടുത്ത അതൃപ്തി

Date:

തിരുവനന്തപുരം : ബെവ്കോയിൽ തീരുമാനങ്ങളടുക്കുന്നത് വകുപ്പ് മന്ത്രി അറിയാതെയാണെന്ന് ആക്ഷേപം. വിഷയത്തിൽ കടുത്ത അതൃപ്തിയിലാണ് എക്‌സൈസ് വകുപ്പ് മന്ത്രി എം ലിജു. ബെവ്കോ എം ഡി യോഗേഷ് ഗുപ്തയെ നേരിട്ട് വിളിച്ചുവരുത്തി  മന്ത്രി തൻ്റെ അതൃപ്തി അറിയിക്കുമെന്നാണ് അറിയുന്നത്.
യോഗേഷ് ഗുപ്തയോട് ഇന്ന് നേരില്‍ കാണാൻ എം ലിജു നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് കുപ്പി തിരികെ വാങ്ങുന്ന പദ്ധതി നിര്‍ത്തലാക്കിയതും എംഡിയുടെ ഏകപക്ഷീയ തീരുമാനമെന്നാണ് വിവരം.

എംഡി റദ്ദാക്കിയ പദ്ധതി പുനരാരംഭിക്കാന്‍ മന്ത്രി കഴിഞ്ഞ ദിവസം നിര്‍ദ്ദേശം നല്‍കിയിരുന്നു. തദ്ദേശ വകുപ്പിന്റെ കൂടി സഹായത്തോടെ പദ്ധതി വിപുലീകരിക്കാനും ആലോചനയുണ്ട്. പദ്ധതി പൂര്‍ണമായും നിര്‍ത്തേണ്ടതില്ലെന്നായിരുന്നു എക്‌സൈസ് വകുപ്പിന്റെ തീരുമാനം. ഓണക്കാലം വരെയാണ് പദ്ധതി താല്‍ക്കാലികമായി നിര്‍ത്തുക. നിലവില്‍ ഇറക്കിയ ഉത്തരവ് പിന്‍വലിച്ച് പുതിയ ഉത്തരവ് ഇറക്കും. ഓണക്കാലത്തിനുശേഷം ബെവ്കോയില്‍ കൂടുതല്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാനും ആലോചനയുണ്ട്. പദ്ധതിയെക്കുറിച്ച് പുതിയ മന്ത്രിക്കും നല്ല അഭിപ്രായമാണുള്ളതെന്നാണ് വിവരം. ഓണത്തിന് ശേഷം കുപ്പികള്‍ തിരിച്ചു നല്‍കുന്ന പദ്ധതി വീണ്ടും ആരംഭിക്കും.

ഉപഭോക്താവില്‍ നിന്ന് പ്ലാസ്റ്റിക് കുപ്പികള്‍ക്ക് 20 രൂപ ഡെപ്പോസിറ്റായി ഈടാക്കുന്ന പദ്ധതി 2025 സെപ്റ്റംബറിലാണ് പദ്ധതി ആരംഭിച്ചത്. തുക മദ്യത്തിന്റെ വിലയില്‍ ഉള്‍പ്പെടുന്നതല്ല. ബെവ്‌കോ സ്റ്റിക്കര്‍ വ്യക്തമായി കാണുന്ന രീതിയില്‍ ഒഴിഞ്ഞ കുപ്പി തിരികെ നല്‍കുമ്പോള്‍ ഈ 20 രൂപ ഉപഭോക്താവിന് തിരികെ ലഭിക്കും. മദ്യക്കുപ്പികള്‍ വഴിയിലോ പൊതുസ്ഥലങ്ങളിലോ വലിച്ചെറിയുന്ന പ്രവണത കുറയ്ക്കാനും അവയെ പുന:രുപയോഗിക്കാനോ പുന:ചംക്രമണം ചെയ്യാനോ സഹായിക്കുമെന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം.

Share post:

Popular

More like this
Related

ഡൽഹിയിൽ പ്രതിഷേധത്തിനിടെ യുവതിയെ ആക്രമിച്ച സംഭവം: 4 ഹിന്ദു രക്ഷാദള്‍ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് പോലീസ്

ന്യൂഡല്‍ഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...

ഇൻഡിഗോ വിമാനത്തിൽ പവർബാങ്ക് പൊട്ടിത്തെറിച്ച് ലഗേജ് കമ്പാർട്ടുമെന്റിൽ തീപ്പിടിച്ചു; വിമാനം ഹൈദരാബാദിൽ ഇറക്കി

ഹൈദരാബാദ് : ഇൻഡിഗോ വിമാനത്തിൽ ലഗേജ് കമ്പാർട്ടുമെന്റിൽ സൂക്ഷിച്ച ഒരു യാത്രക്കാരന്റെ...