Saturday, November 21, 2026

മണിപ്പൂരിൽ വിഷമദ്യ ദുരന്തം: 18 മരണം, 250-ൽ അധികം പേർ  ആശുപത്രിയിൽ, അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

Date:

ഇംഫാല്‍ : മണിപ്പൂരിലെ ചന്ദേല്‍ ജില്ലയിലുണ്ടായ വ്യാജ വിഷമദ്യ ദുരന്തത്തിൽ 18 പേർ മരിച്ചതായി റിപ്പോർട്ട്. 250-ൽ അധികം ആളുകളെ ഗുരുതരാവസ്ഥയില്‍ ഇംഫാലിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായാണ് അറിവ്. മരണസംഖ്യ ഉയരാൻ സാദ്ധ്യതയുണ്ടെന്നാണ് പറയുന്നത്. കഴിഞ്ഞ 48 മണിക്കൂറിനിടെയാണ് ദുരന്തമുണ്ടായത്. ഇംഫാലില്‍ നിന്ന് 75 കിലോമീറ്റര്‍ അകലെയുള്ള ചന്ദേല്‍ ജില്ലയിലെ ചക്പികരോങ് മേഖലയിലാണ് ദാരുണമായ ദുരന്തം സംഭവിച്ചത്. മുഖ്യമന്ത്രി യുംനം ഖേംചന്ദ് സിംഗ് വെള്ളിയാഴ്ച വൈകുന്നേരം ആശുപത്രികള്‍ സന്ദര്‍ശിച്ച ശേഷമാണ് മരണസംഖ്യയും ചികിത്സയിലുള്ളവരുടെ വിവരങ്ങളും പുറത്തുവിട്ടത്.

ലാംഫെല്‍പാട്ടിലെ ഷിജ ആശുപത്രിയിലും സജിവയിലെ ബബിന ആശുപത്രിയിലുമാണ്  ഗുരുതാവസ്ഥയിലായവരെ പ്രവേശിപ്പിച്ചത്. ചക്പികരോങ് മേഖലയിൽ നിന്ന് മദ്യം കഴിച്ച് അസ്വസ്ഥത ഉണ്ടായവർ ചികിത്സ തേടണമെന്ന് സർക്കാർ നിർദ്ദേശം നൽകി. മൂന്ന് ജില്ലകളിൽ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

രോഗികൾക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കാൻ ആശുപത്രി അധികൃതർക്ക്  നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി പറഞ്ഞു. ഇതിനുപുറമെ, ജനറൽ മെഡിസിൻ വിഭാഗത്തിലെ വിദഗ്ധ ഡോക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക മെഡിക്കൽ സംഘത്തെയും അവശ്യമരുന്നുകളും ചന്ദേൽ ജില്ലയിലേക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. സംഭവത്തിൽ സർക്കാർ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച അദ്ദേഹം, ചികിത്സയിലുള്ളവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും പ്രതികരിച്ചു.

ഇരകൾ കഴിച്ച മദ്യം ചന്ദേൽ ജില്ലയിൽ നിർമ്മിച്ചതല്ലെന്നും, മറിച്ച് തൊട്ടടുത്ത കാക്ചിംഗ് ജില്ലയിലെ സുഗ്നുവിൽ നിന്നാണ് എത്തിച്ചതെന്നും ചന്ദേൽ പോലീസ് സൂപ്രണ്ട് വ്യക്തമാക്കി. ജില്ലയിൽ അനധികൃത മദ്യനിർമ്മാണം നടക്കുന്നില്ലെന്നും പോലീസ് അറിയിച്ചു.

Share post:

Popular

More like this
Related

‘ക്ഷോഭം അരുത്!’ ; ഗുരുവായൂർ ക്ഷേത്ര ജീവനക്കാർ ഭക്തരോട് മാന്യതയോടെ പെരുമാറണമെന്ന് ഹൈക്കോടതി

കൊച്ചി: ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്ന ഭക്തരോട് ദേവസ്വം ജീവനക്കാർ മാന്യമായും ആദരവോടെയും പെരുമാറണമെന്ന്...

വിഇഎച്ച് ഗ്ലോബലില്‍ നിന്ന്  വാങ്ങിയ വൈദ്യുതി വില 12.55 രൂപ! ; റെഗുലേറ്ററി കമ്മീഷന് നല്‍കിയ മറുപടിയിലാണ് കെഎസ്ഇബിയുടെ വിശദീകരണം

തിരുവനന്തപുരം : വിഇഎച്ച് ഗ്ലോബലില്‍ നിന്ന് വൈദ്യുതി വാങ്ങിയത് യൂണിറ്റിന് പതിനൊന്ന്...

വെര്‍ച്വല്‍ ക്യൂവിൽ കൂട്ട ബുക്കിംഗും ക്യാന്‍സലേഷനും; കണ്ടെത്താൻ സൈബര്‍ ഫോറന്‍സിക് സഹായം തേടി ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം : ശബരിമല വെര്‍ച്വല്‍ ക്യൂവിൽ കൂട്ടത്തോടെയുള്ള ബുക്കിംഗും ക്യാന്‍സലേഷനും നടക്കുന്നത്...