Friday, November 20, 2026

താജ്മഹലും നിസാമുദ്ദീന്‍ ദര്‍ഗയും കാണണമെന്ന് മോഹം; പാക് മന്ത്രിക്ക് അനുമതി നിഷേധിച്ച് കേന്ദ്രം

Date:

ന്യൂഡല്‍ഹി : താജ്മഹലും നിസാമുദ്ദീന്‍ ദര്‍ഗയും കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച പാക്കിസ്ഥാൻ മന്ത്രിക്ക് അനുമതി നിഷേധിച്ച് കേന്ദ്ര സർക്കാർ. ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‌സിഒ) ആദ്യ സിവിലൈസേഷണല്‍ ഡയലോഗ് ഫോറത്തില്‍ പങ്കെടുക്കാൻ ഇന്ത്യയിൽ എത്തിയപ്പോഴാണ് പാക്കിസ്ഥാൻ സാംസ്കാരിക മന്ത്രി മുസാദിക് മസോദ് മാലിക് ആഗ്രയിലെ താജ്മഹലും ഡല്‍ഹിയിലെ നിസാമുദ്ദീന്‍ ദര്‍ഗയും സന്ദർശിക്കാൻ താൽപ്പര്യം അറിയിച്ചത്. എന്നാൽ, എസ്‌സിഒ യോഗത്തില്‍ പങ്കെടുക്കാന്‍ മാത്രമാണ് മന്ത്രിക്ക് അനുമതി നല്‍കിയതെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

നവംബർ 20 മുതല്‍ 22 വരെ ഡല്‍ഹിയിലെ ചരിത്രപ്രസിദ്ധമായ പുരാന ഖിലയിലാണ് സമ്മേളനം നടക്കുന്നത്. 2023ല്‍ ഗോവയില്‍ നടന്ന എസ്‌സിഒ യോഗത്തില്‍ അന്നത്തെ പാക് വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരി പങ്കെടുത്തതിന് ശേഷം ഇന്ത്യയിലെത്തുന്ന ആദ്യ പാക് ഫെഡറല്‍ മന്ത്രിയാണ് മുസാദിഖ് മാലിക്.  2025ലെ പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ സൈനിക നടപടിയായ ഓപ്പറേഷന്‍ സിന്ദൂരിന് ശേഷം ഇന്ത്യ സന്ദര്‍ശിക്കുന്ന ആദ്യ പാക് നേതാവ് കൂടിയാണ് മാലിക്.

ചൈന, റഷ്യ, ഇന്ത്യ, പാകിസ്ഥാന്‍ തുടങ്ങി പത്ത് രാജ്യങ്ങള്‍ അംഗങ്ങളായ സംഘടനയാണ് എസ്‌സിഒ. 2001ലെ ഷാങ്ഹായ് ഉച്ചകോടിയോടെയാണ് സംഘടന രൂപവത്കരിച്ചത്. റഷ്യ, ചൈന, കിര്‍ഗിസ് റിപ്പബ്ലിക്, കസാഖ്‌സ്ഥാന്‍, താജികിസ്താന്‍, ഉസ്‌ബെകിസ്ഥാന്‍ എന്നിവയാണ് സ്ഥാപക രാജ്യങ്ങള്‍. 2017ലാണ് ഇന്ത്യയും പാക്കിസ്ഥാനും സ്ഥിരാംഗങ്ങളായത്. 2023ല്‍ ഇറാനും അംഗത്വമെടുത്തു. അംഗരാജ്യങ്ങള്‍ക്കിടയില്‍ സാംസ്‌ക്കാരിക സംവാദവും പരസ്പര ധാരണയും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സിവിലൈസേഷണല്‍ ഡയലോഗ് ഫോറം സംഘടിപ്പിക്കുന്നത്.

Share post:

Popular

More like this
Related

അവഗണന; ബിജെപിയില്‍ നിന്ന് പത്മിനി തോമസും പടിയിറങ്ങി, തിരികെ കോണ്‍ഗ്രസിലേക്ക്

തിരുവനന്തപുരം : പത്മജ വേണുഗോപാലിന് പിന്നാലെ ഏഷ്യന്‍ ഗെയിംസ് മെഡല്‍ജേത്രിയും കേരള...

കർണാടകയിൽ മതപരിവർത്തന നിരോധനവും ഗോവധ നിരോധനവും റദ്ദാക്കാൻ നീക്കം; എതിർപ്പുമായി ബിജെപി

ബംഗളൂരു : കർണാടകയിൽ  മതപരിവർത്തന നിരോധന നിയമവും ഗോവധ നിരോധന നിയമവും...

തിരുവില്വാമല പുനർജനി നൂഴൽ നാളെ

പാലക്കാട് : തിരുവില്വാമലയിലെ പുനർജനി നൂഴൽ നവംബർ 21-ന് ശനിയാഴ്ച നടക്കും....