Thursday, November 19, 2026

അക്വാൻ ചുഴലിക്കാറ്റ് വെള്ളിയാഴ്ച കരതൊടും; ഒഡീഷയിൽ ഒരു ലക്ഷത്തിലധികം പേരെ മാറ്റിപാർപ്പിച്ചു , ആന്ധ്രയിലും ജാഗ്രതാ നിർദ്ദേശം

Date:

(ഫോട്ടോ : മുൻകരുതൽ നടപടിയായി ജി. ഉദയഗിരിയിലെ എൻ‌എസിയിലെ വിവിധ വാർഡുകളിലെ ആളുകളെ എം‌പി‌എച്ചിലേക്ക് മാറ്റുന്നു. കടപ്പാട് : X)

അമരാവതി : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട അക്വാന്‍ ചുഴലിക്കാറ്റ് വെള്ളിയാഴ്ച കരതൊടുമെന്ന് മുന്നറിയിപ്പ്. നിലവിൽ മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലാണ് ചുഴലിക്കാറ്റ് തുടരുന്നത്. മുൻ കരുതൽ നടപടിയെന്നോണം ഒഡീഷയിൽ ഒരുലക്ഷത്തിലധികം ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ഒഡീഷക്ക് പുറമെ ആന്ധ്രയിലും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

വടക്ക്-വടക്കുപടിഞ്ഞാറൻ ദിശയിൽ നീങ്ങുന്ന അക്വാന്‍ ചുഴലിക്കാറ്റ് നവംബർ 20 വെള്ളിയാഴ്ച ഉച്ചയോടെ വടക്കൻ ആന്ധ്രാപ്രദേശ്, യാനം, തെക്കൻ ഒഡീഷ തീരങ്ങളിൽ നർസാപുരിനും, പുരിയ്ക്കും ഇടയിൽ, ഗോപാൽപൂരിനു സമീപം മണിക്കൂറിൽ 90–100 കിലോമീറ്റർ വേഗതയിൽ (പരമാവധി വേഗത 110 കിലോമീറ്റർ വരെ) കരയിൽ പ്രവേശിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.

തെക്കൻ ബംഗാൾ ഉൾക്കടലിൻ്റെ മധ്യഭാഗങ്ങളിൽ രൂപംകൊണ്ട ചുഴലിക്കാറ്റ് തുടക്കത്തിൽ ആന്ധ്രാ തീരത്തേക്കാണ് നീങ്ങിക്കൊണ്ടിരുന്നത്. എന്നാൽ പിന്നീട് സഞ്ചാരപാതയിൽ മാറ്റം വരികയും, വടക്ക്-വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങുകയുമായിരുന്നു. ഇതിനെത്തുടർന്നാണ് ഒഡീഷയിലും മുൻകരുതൽ നടപടികൾ സ്വീകരിച്ചത്.

മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിൽ ഒഡീഷയില്‍ മുൻകരുതലുകൾ ശക്തമാക്കി. നവംബർ 19 മുതൽ നവംബർ 21 വരെ ആറ് ജില്ലകളിലെ സർക്കാർ, എയ്ഡഡ്, സ്വകാര്യ സ്കൂളുകൾക്കും അങ്കണവാടികൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സാഹചര്യത്തെ നേരിടാൻ സംസ്ഥാന സർക്കാർ പൂർണ്ണ സജ്ജമാണെന്നും ആവശ്യമായ നടപടികൾ സ്വീകരിച്ചു തുടങ്ങിയെന്നും ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി അറിയിച്ചു.

ആന്ധ്രാപ്രദേശ്, ഒഡീഷ സംസ്ഥാനങ്ങളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും 21 സെൻ്റിമീറ്ററോ അതിൽ കൂടുതലോ മഴ ലഭിക്കാൻ സാദ്ധ്യതയുണ്ട്. തെലങ്കാനയുടെ കിഴക്കൻ ഭാഗങ്ങളിൽ നാളെ കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.

അക്വാന്‍ ചുഴലിക്കാറ്റിൻ്റെ പശ്ചാത്തലത്തിൽ റെയിൽവെ മൂന്ന് ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തിയിട്ടണ്ട്. വ്യാഴാഴ്ചത്തെ സർവ്വീസുകളിലാണ് മാറ്റം. അതേസമയം, ട്രെയിനുകളൊന്നും റദ്ദാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് കിഴക്കൻ തീര റെയിൽവെ സിപിആർഒ ദീപക് റൗട്ട് അറിയിച്ചു. എല്ലാ മേഖലകളിലും നീരീക്ഷണം ശക്തമാക്കുന്നതിൻ്റെ ഭാഗമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു വാർ റൂം സജ്ജീകരിച്ചിട്ടുണ്ട്.

ആന്ധ്രയിൽ ശ്രീകാകുളം, വിജയനഗരം ജില്ലാ ഭരണകൂടങ്ങൾ അതീവ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അടുത്തിടെയുണ്ടായ രണ്ട് ചുഴലിക്കാറ്റുകളായ അർണാബ്, മുറാസു എന്നിവയിൽ കനത്ത നാശനഷ്ടമുണ്ടായ ശ്രീകാകുളം പുതിയ ചുഴലിക്കാറ്റിനെ നേരിടാൻ സജ്ജമായിരിക്കുകയാണ്.

Share post:

Popular

More like this
Related

അരിയിൽ ഷുക്കൂർ വധക്കേസ്: പി ജയരാജനും ടി വി രാജേഷും കുറ്റവിമുക്തർ

കൊച്ചി : യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂര്‍ കൊലപാതകക്കേസില്‍ സിപിഐഎം...

ഇ-20 പെട്രോൾ വിഷയത്തിൽ നിലപാട് കടുപ്പിച്ച് കർണാടക ; ‘വാഹനങ്ങൾക്ക് കേടുപാടുണ്ടായാൽ നഷ്ടപരിഹാരം നൽകണം’

ബംഗളൂരു : എഥനോൾ കലർത്തിയ പെട്രോൾ ഉപയോഗിച്ച് വാഹനങ്ങൾക്ക് കേടുപാടുകളുണ്ടായാൽ നഷ്ടപരിഹാരം...

വൻശക്തികൾ ആദ്യമായി ഒരുമിച്ച് ;  ട്രംപ്-ഷി-പുടിൻ കൂടിക്കാഴ്ച ഇന്ന്, ഷെൻഷെനിലേക്ക് ഉറ്റുനോക്കി ലോകം

ഷെന്‍സെന്‍ : അന്താരാഷ്ട്ര തലത്തിൽ നിർണ്ണായകമായേക്കാവുന്ന നയതന്ത്ര കൂടിക്കാഴ്ചയ്ക്ക് ഇന്ന് അരങ്ങൊരുമ്പോൾ...