Thursday, November 19, 2026

‘ആചാരമല്ലിത്, പമ്പയില്‍ തുണികള്‍ ഉപേക്ഷിക്കരുത്’ ; ശബ്ദ സന്ദേശം ബസില്‍ കേള്‍പ്പിക്കണമെന്ന് ഹൈക്കോടതി

Date:

കൊച്ചി : അയ്യപ്പ ഭക്തന്മാര്‍ പമ്പാ നദിയില്‍ വസ്ത്രമടക്കമുള്ളവ ഉപേക്ഷിക്കുന്നത് തടയാന്‍ ശക്തമായ നടപടികള്‍ കൈക്കൊള്ളണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി. ഇത് ആചാരമല്ലെന്ന് ഭക്തരെ ബോധ്യപ്പെടുത്തണം. ഇക്കാര്യത്തില്‍ വ്യാപക പ്രചാരണം നടത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കുളിക്കാനിറങ്ങുന്ന തീര്‍ത്ഥാടകര്‍ ഉപേക്ഷിക്കുന്ന വസ്ത്രങ്ങള്‍ കൊണ്ട് പമ്പാ നദി മലിനമാകുന്ന സാഹചര്യത്തിലാണ് കോടതിയുടെ ഇടപെടല്‍.

തീര്‍ത്ഥാടകര്‍ സഞ്ചരിക്കുന്ന കെഎസ്ആര്‍ടിസി ബസിലും ബസ് സ്റ്റാന്റിലും വസ്ത്രമടമുള്ളവ ഉപേക്ഷിക്കുന്നത് വിലക്കുന്ന ശബ്ദ സന്ദേശം കേള്‍പ്പിക്കണം. തുണികള്‍ ഉപേക്ഷിക്കുന്നത് മാത്രമല്ല, പ്ലാസ്റ്റിക്കും ഷാംപൂ കവറുകളും നദിയിലോ പരിസരത്തോ ഉപേക്ഷിക്കരുതെന്നും കൃത്രിമ കുങ്കുമം ഉപയോഗിക്കരുത് തുടങ്ങിയ സന്ദേശം വിവിധ ഭാഗങ്ങളില്‍ കേള്‍പ്പിക്കാനാണ് കോടതി ഉത്തരവിട്ടത്.

തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ ജസ്റ്റിസ് വി രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ വി ജയകുമാര്‍ അടങ്ങിയ ബെഞ്ചിന്റേതാണ് നിര്‍ദ്ദേശം. സന്ദേശമടങ്ങിയ ഓഡിയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കെഎസ്ആര്‍ടിസിക്ക് കൈമാറണമെന്നും കോടതി പറഞ്ഞു.

എരുമേലി വലിയ തോട്ടില്‍ വസ്ത്രങ്ങളും മാലിന്യങ്ങളും മറ്റു മാലിന്യങ്ങളും തള്ളുന്നതും തടയണം. പമ്പയില്‍ 50 മീറ്റര്‍ ഇടവിട്ട് വസ്ത്രം നിക്ഷേപിക്കാന്‍ വാട്ടര്‍പ്രൂഫ് ബിന്നുകളും ക്യാമറകളും വേണമെന്ന മുന്‍ ഉത്തരവ് നടപ്പാക്കണമെന്നും ഹൈക്കോടതി
ആവശ്യപ്പെട്ടു.

Share post:

Popular

More like this
Related

രാഷ്ട്രപതി ദ്രൗപദി മുര്‍മു 27ന് ഗുരുവായൂരില്‍; ഭക്തര്‍ക്ക് നിയന്ത്രണം

ഗുരുവായൂര്‍ : രാഷ്ട്രപതി ദ്രൗപദി മുര്‍മുവിൻ്റെ ഗുരുവായൂർ ക്ഷേത്രദര്‍ശനത്തോടനുബന്ധിച്ച് നവംബർ 27...

മുഖ്യമന്ത്രിക്കെതിരെ കാബിനറ്റ് യോഗത്തില്‍ കടുത്ത വിമർശനം ; തങ്ങളൊന്നും അറിയുന്നില്ലെന്ന് മന്ത്രിമാർ

തിരുവനന്തപുരം : അധികാരത്തിലേറി ആറാം മാസമായതെയുള്ളൂ, മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനമുയർത്തി...

ഔട്ട്! ; സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ  സുഹൈൽ ഷാജഹാനെ പുറത്താക്കി കോൺഗ്രസ്

തിരുവനന്തപുരം : സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി സുഹൈൽ ഷാജഹാനെ കോൺ​ഗ്രസ്...