Wednesday, November 18, 2026

മുഖ്യമന്ത്രിക്കെതിരെ കാബിനറ്റ് യോഗത്തില്‍ കടുത്ത വിമർശനം ; തങ്ങളൊന്നും അറിയുന്നില്ലെന്ന് മന്ത്രിമാർ

Date:

തിരുവനന്തപുരം : അധികാരത്തിലേറി ആറാം മാസമായതെയുള്ളൂ, മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനമുയർത്തി മന്ത്രിമാര്‍. മന്ത്രിസഭക്ക് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടു എന്ന പ്രതിപക്ഷ ആരോപണം ശരിവെയ്ക്കുന്നതായിരുന്നു ഇന്നു നടന്ന കാബിനറ്റ് യോഗം. പുതിയ പിഎസ്‌സി അംഗങ്ങളുടെ പട്ടിക മുഖ്യമന്ത്രി യോഗത്തില്‍ മുന്നോട്ടുവെച്ചതോടെയാണ് മന്ത്രിമാര്‍ എതിര്‍പ്പുമായി രംഗത്ത് വന്നത്. വിഡി സതീശനെതിരെ എപി അനില്‍കുമാർ തുടക്കമിട്ട വിമർശനം സണ്ണി ജോസഫും മറ്റു മന്ത്രിമാരും ഏറ്റുപിടിക്കുകയായിരുന്നു.

നിയമനപ്പട്ടിക ചർച്ചചെയ്യാതെയാണ് തീരുമാനിച്ചതെന്ന് എ.പി. അനിൽകുമാർ കുറ്റപ്പെടുത്തി. പിഎസ് സി അംഗങ്ങളുടെ പട്ടിക എവിടെയാണ് ചര്‍ച്ച ചെയ്തതെന്ന് അനില്‍ കുമാര്‍ മുഖ്യമന്ത്രിയോട് ചോദിച്ചു. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളെ നിശ്ചയിക്കുന്നത് സംബന്ധിച്ച് തര്‍ക്കം തുടരുന്നതിനിടെയാണ് യോഗത്തില്‍ അഞ്ച് പിഎസ് സി അംഗങ്ങളുടെ പേര് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചതെന്നതും മന്ത്രിമാരെ ഏറെ ചൊടിപ്പിച്ചു.

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ കാര്യത്തിലും കൂടിയാലോചന ഉണ്ടായില്ലെന്ന് അനില്‍കുമാര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ തനിക്കും പരാതിയുണ്ടെന്നും മുഖ്യമന്ത്രിയെടുക്കുന്ന പല തീരുമാനങ്ങളും അറിയുന്നില്ലെന്നും സണ്ണി ജോസഫും ആവർത്തിച്ചു. അതേസമയം, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി ഏകപക്ഷീയമായി നിലപാട് സ്വീകരിച്ചിട്ടില്ലെന്നും തന്നോട് കൂടിയാലോചിച്ചിരുന്നതായും കെ മുരളീധരന്‍ പറഞ്ഞു. അടിയന്തരമായി നിയമനം നടത്തേണ്ട സാഹചര്യമുള്ളതിനാലാണ് തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശനും മറുപടി നൽകിയെന്നാണ് വിവരം.

കെപിസിസി അദ്ധ്യക്ഷനായിരുന്നിട്ടുപോലും പല പ്രധാന കാര്യങ്ങളും താൻ അറിയുന്നില്ലെന്നാണ് വൈദ്യുതി മന്ത്രി സണ്ണി ജോസഫിൻ്റെ വിമർശനം. ബോർഡ്-കോർപ്പറേഷൻ വിഭജനത്തിൽ ആർ.എസ്.പിക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്നാണ് ഷിബു ബേബി ജോൺ ഉയർത്തിയ വിമർശനം.

Share post:

Popular

More like this
Related

ഔട്ട്! ; സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ  സുഹൈൽ ഷാജഹാനെ പുറത്താക്കി കോൺഗ്രസ്

തിരുവനന്തപുരം : സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി സുഹൈൽ ഷാജഹാനെ കോൺ​ഗ്രസ്...

ഉപാധിവെച്ച് മത്സരിച്ച ഒരാൾ!; തോറ്റാൽ കെടിഡിസി ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന ഉറപ്പ് ലഭിച്ചിരുന്നതായി പിവി അൻവർ

മലപ്പുറം : തെരഞ്ഞെടുപ്പിൽ ബേപ്പൂരിൽ പരാജയപ്പെടുന്ന സാഹചര്യമുണ്ടായാൽ കെടിഡിസി ചെയർമാൻ സ്ഥാനത്തേക്ക്...

ആലപ്പുഴയിലെ പക്ഷിപ്പനി; 26,000ത്തിലധികം വളർത്തുപക്ഷികളെ കൊന്നൊടുക്കും

ആലപ്പുഴ : ജില്ലയിൽ പക്ഷിപ്പനി വ്യാപകമാകുന്ന സാഹചര്യത്തിൽ ആലപ്പുഴ, ഹരിപ്പാട്, മാവേലിക്കര...

ഗള്‍ഫ് മേഖലയില്‍ സംഘർഷത്തിന് അയവില്ല; കുവൈത്തിലും ബഹ്‌റൈനിലും ഡ്രോണ്‍ ആക്രമണം

കുവൈത്ത് സിറ്റി : ഗള്‍ഫ് മേഖലയില്‍ സംഘർഷം തുടരുകതന്നെയാണ്. കുവൈത്തിന്...