Wednesday, November 18, 2026

ഗള്‍ഫ് മേഖലയില്‍ സംഘർഷത്തിന് അയവില്ല; കുവൈത്തിലും ബഹ്‌റൈനിലും ഡ്രോണ്‍ ആക്രമണം

Date:

[Photo courtesy : X]

കുവൈത്ത് സിറ്റി : ഗള്‍ഫ് മേഖലയില്‍ സംഘർഷം തുടരുകതന്നെയാണ്. കുവൈത്തിന് നേരെയാണ് ഇന്നലെ ഡ്രോണ്‍ ആക്രമണം ഉണ്ടായത്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം, എണ്ണ ശുദ്ധീകരണശാലകള്‍, ഷുഐബ പവര്‍ ആന്‍ഡ് ഡീസലൈനേഷന്‍ പ്ലാന്റ് എന്നിവ ലക്ഷ്യമിട്ടായിരുന്നു ആക്രമണങ്ങള്‍.
ആക്രമണങ്ങളെ ഫലപ്രദമായി പ്രതിരോധിച്ചതായി കുവൈത്ത് സൈന്യം അറിയിച്ചു.

ശത്രുക്കളുടെ ആക്രമണങ്ങളെ തടയുന്ന വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ ഫലമായാണ് സ്‌ഫോടനങ്ങള്‍ ഉണ്ടാകുന്നതെന്ന് ആര്‍മി ജനറല്‍ സ്റ്റാഫ്  അറിയിച്ചു. എല്ലാവരും സുരക്ഷനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് സൈന്യം അഭ്യര്‍ത്ഥിച്ചു.
ഇന്നലെ ബഹ്‌റൈനിലേക്കും ഇറാന്‍ ആക്രമണം നടത്തിയിരുന്നു. ഇറാന്‍ ഡ്രോണുകള്‍ ബഹ്‌റൈന്‍ തടഞ്ഞിരുന്നു. ബഹ്‌റൈനില്‍ അധികൃതര്‍ സുരക്ഷ മുന്നറിയിപ്പും നല്‍കിയിരുന്നെങ്കിലും പിന്നീട് പിന്‍വലിച്ചു.

ഇറാനിലെ ഖിഷം ദ്വീപിനെ ലക്ഷ്യമാക്കി അമേരിക്ക വീണ്ടും ആക്രമണം നടത്തി. ഖിഷം ദ്വീപിലെ മിസൈല്‍ വിക്ഷേപണ കേന്ദ്രത്തെയാണ് ലക്ഷ്യം വെച്ചതെന്ന് അമേരിക്കന്‍ സൈന്യം അറിയിച്ചു. ബഹ്റൈനിലെ അമേരിക്കന്‍ സൈനിക താവളത്തിന് നേരെ ഇറാന്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് ആക്രമണമെന്ന് അമേരിക്ക അറിയിച്ചു. അമേരിക്കന്‍ സൈനിക റഡാര്‍ സംവിധാനത്തെ ലക്ഷ്യമിട്ട് ഐആര്‍ജിസി നിരവധി ഡ്രോണുകള്‍ വിക്ഷേപിച്ചതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ഡ്രോണുകളെല്ലാം പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് തടഞ്ഞതായി നാശനഷ്ടങ്ങളുണ്ടായിട്ടില്ലെന്നും സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.

Share post:

Popular

More like this
Related

ആലപ്പുഴയിലെ പക്ഷിപ്പനി; 26,000ത്തിലധികം വളർത്തുപക്ഷികളെ കൊന്നൊടുക്കും

ആലപ്പുഴ : ജില്ലയിൽ പക്ഷിപ്പനി വ്യാപകമാകുന്ന സാഹചര്യത്തിൽ ആലപ്പുഴ, ഹരിപ്പാട്, മാവേലിക്കര...

കുല്‍ഗാമില്‍ ഭീകരരുമായി ഏറ്റുമുട്ടി സുരക്ഷാ സേന ; ലഷ്‌കര്‍ നേതാവ് പിടിയിലായതായി സൂചന

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കുല്‍ഗാമിൽ  ഭീകരരുമായി ഏറ്റുമുട്ടി സുരക്ഷാ സേന....

‘പോസ്റ്റുകൾ മെറ്റ നീക്കിയത് സർക്കാർ നിർദ്ദേശപ്രകാരം തന്നെ’; മുഖ്യമന്ത്രി വിഡി സതീശൻ്റെ വാദം പൊളിച്ച് ആഭ്യന്തര മന്ത്രി

തിരുവനന്തപുരം : സാമൂഹിക മാധ്യമ പോസ്റ്റുകൾ മെറ്റ നീക്കം ചെയ്തതുമായി ബന്ധപ്പെട്ട്...

ഡോക്ടറില്‍ നിന്നും 10 ലക്ഷം തട്ടി; DCC അംഗവും AKG സെന്റര്‍ ആക്രമണക്കേസ് പ്രതിയുമായ  സുഹൈല്‍ ഷാജഹാന്‍ അറസ്റ്റില്‍

തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസില്‍ ഡിസിസി അംഗവും എകെജി സെന്റര്‍ ആക്രമണക്കേസിലെ...