Wednesday, November 18, 2026

ആലപ്പുഴയിലെ പക്ഷിപ്പനി; 26,000ത്തിലധികം വളർത്തുപക്ഷികളെ കൊന്നൊടുക്കും

Date:

ആലപ്പുഴ : ജില്ലയിൽ പക്ഷിപ്പനി വ്യാപകമാകുന്ന സാഹചര്യത്തിൽ ആലപ്പുഴ, ഹരിപ്പാട്, മാവേലിക്കര നഗരസഭകളിലെ അസുഖം ബാധിക്കപ്പെട്ട വളര്‍ത്തു പക്ഷികളെ ഇന്ന് മുതല്‍ കൊന്നൊടുക്കാൻ തീരുമാനം. പത്തനംതിട്ട ജില്ലയിലെ നാല് പഞ്ചായത്തുകളിലും പക്ഷികളെ കൊന്നൊടുക്കും. മുന്‍കരുതലിന്റെ ഭാഗമായി 26,000 ത്തിലധികം വളര്‍ത്തുപക്ഷികളെ കൊല്ലാനാണ് തീരുമാനം. ക്രിസ്തുമസ് അടുത്ത് നില്‍ക്കെ താറാവ്, കോഴി ഫാമുകള്‍ നടത്തുന്ന കര്‍ഷകര്‍ക്ക് ഇത് കനത്ത തിരിച്ചടിയാവും.

പക്ഷിപ്പനി മനുഷ്യരിലേക്ക് പകരാമെന്നും അതിനാല്‍ വ്യക്തിഗത സുരക്ഷ ഉറപ്പാക്കണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി. രോഗം റിപ്പോര്‍ട്ട് ചെയ്ത മേഖലകളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ പരിശോധിച്ചതിലൂടെ ഏവിയന്‍ ഇന്‍ഫ്‌ലുവന്‍സയുടെ (പക്ഷിപ്പനി) H5N1 വകഭേദമാണ് ബാധിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. നിരീക്ഷണ മേഖലയില്‍ ഒരാഴ്ചത്തേക്ക് കോഴി, താറാവ്, മുട്ട, ഇറച്ചി എന്നിവയുടെ വിപണനവും കടത്തലും നിരോധിച്ചു. പനി, ശക്തമായ ശരീരവേദന, ചുമ, ജലദോഷം, തൊണ്ടവേദന, ശ്വാസംമുട്ടല്‍ എന്നിവയാണ് പനി ബാധിച്ചാലുണ്ടാകുന്ന പ്രധാന ലക്ഷണങ്ങള്‍. കഫത്തില്‍ രക്തം കാണപ്പെടുക, ശ്വാസകോശ സംബന്ധമായ മറ്റ് ഗുരുതര അണുബാധകള്‍ എന്നിവ ഗുരുതര ലക്ഷണങ്ങളാണ്.

ആലപ്പുഴ നഗരസഭയിലെ 13 വാര്‍ഡുകള്‍, ഹരിപ്പാട്, മാവേലിക്കര നഗരസഭകള്‍ എന്നിങ്ങനെ 36 ഗ്രാമ പഞ്ചായത്തുകളിലാണ് പക്ഷികളെ കൊന്നൊടുക്കുന്നത്. അതില്‍ 4 എണ്ണം പത്തനംതിട്ട ജില്ലയിലാണ്

Share post:

Popular

More like this
Related

ഗള്‍ഫ് മേഖലയില്‍ സംഘർഷത്തിന് അയവില്ല; കുവൈത്തിലും ബഹ്‌റൈനിലും ഡ്രോണ്‍ ആക്രമണം

കുവൈത്ത് സിറ്റി : ഗള്‍ഫ് മേഖലയില്‍ സംഘർഷം തുടരുകതന്നെയാണ്. കുവൈത്തിന്...

കുല്‍ഗാമില്‍ ഭീകരരുമായി ഏറ്റുമുട്ടി സുരക്ഷാ സേന ; ലഷ്‌കര്‍ നേതാവ് പിടിയിലായതായി സൂചന

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കുല്‍ഗാമിൽ  ഭീകരരുമായി ഏറ്റുമുട്ടി സുരക്ഷാ സേന....

‘പോസ്റ്റുകൾ മെറ്റ നീക്കിയത് സർക്കാർ നിർദ്ദേശപ്രകാരം തന്നെ’; മുഖ്യമന്ത്രി വിഡി സതീശൻ്റെ വാദം പൊളിച്ച് ആഭ്യന്തര മന്ത്രി

തിരുവനന്തപുരം : സാമൂഹിക മാധ്യമ പോസ്റ്റുകൾ മെറ്റ നീക്കം ചെയ്തതുമായി ബന്ധപ്പെട്ട്...

ഡോക്ടറില്‍ നിന്നും 10 ലക്ഷം തട്ടി; DCC അംഗവും AKG സെന്റര്‍ ആക്രമണക്കേസ് പ്രതിയുമായ  സുഹൈല്‍ ഷാജഹാന്‍ അറസ്റ്റില്‍

തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസില്‍ ഡിസിസി അംഗവും എകെജി സെന്റര്‍ ആക്രമണക്കേസിലെ...