Tuesday, November 17, 2026

‘പരിചിതമായ ഭയങ്ങൾ വീണ്ടും തേടി വരുന്നതായി തോന്നുന്നു’; തന്നെ കൂട്ടബലാത്സംഗം ചെയ്ത് കുടുംബത്തെ കൊലപ്പെടുത്തിയ കേസിലെ രണ്ട് പ്രതികളുടെ ജീവപര്യന്തം തടവ് മരവിപ്പിച്ച സുപ്രീം കോടതി വിധിയിൽ പ്രതികരിച്ച് ബിൽക്കീസ് ​​ബാനോ

Date:

2002 ലെ ഗുജറാത്ത് കലാപത്തെ അതിജീവിച്ച ബിൽക്കീസ് ​​ബാനോ, ഗർഭിണിയായ തന്നെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബത്തെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ ശിക്ഷിക്കപ്പെട്ട രണ്ട് പുരുഷന്മാർക്ക് ജാമ്യം അനുവദിച്ച സുപ്രീം കോടതിയുടെ തീരുമാനത്തിൽ അഗാധമായ ഞെട്ടലും അവിശ്വാസവും പ്രകടിപ്പിച്ചു. ഇത് ഇന്ത്യയിലെ ഇരകളുടെ അവകാശങ്ങളെയും നീതിന്യായ പ്രക്രിയയെയും കുറിച്ചുള്ള ആശങ്കകൾ വീണ്ടും ഉയർത്തുന്നു.

ന്യൂഡൽഹി : 2002-ലെ ഗുജറാത്ത് കലാപത്തിനിടെ തന്നെ കൂട്ടബലാത്സംഗം ചെയ്യുകയും ഏഴ് കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട രണ്ട് പേർക്ക് ജാമ്യം നൽകിയ സുപ്രീം കോടതി വിധിയിൽ ഞെട്ടലും അവിശ്വാസവും പ്രകടിപ്പിച്ച് ബിൽക്കീസ് ​​ബാനോ. തന്നെ അറിയിക്കുകയോ തന്റെ വാദം കേൾക്കുകയോ ചെയ്യാതെയാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചതെന്ന് മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനയിൽ ബാനോ പറഞ്ഞു.
മാധ്യമ വാർത്തകളിലൂടെയാണ് ഉത്തരവിനെക്കുറിച്ച് അറിഞ്ഞതെന്നും തന്നെ കേൾക്കാൻ കോടതി തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ലെന്നും അവർ ആശ്ചര്യപ്പെട്ടു.

“എന്നെ അറിയിക്കാതെയും എന്റെ ഭാഗം കേൾക്കാതെയും രണ്ടാമതും സുപ്രീം കോടതിയിൽ നിന്ന് ഒരു ഉത്തരവ് വന്നിരിക്കുന്നു എന്നത് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല,” ബിൽകിസ് ബാനു പറഞ്ഞു.

2002-ലെ കലാപം ജീവിതവും കുടുംബവും സുരക്ഷിതത്വവും തകർത്തെറിയുമ്പോൾ തനിക്ക് 19 വയസ്സ് മാത്രമായിരുന്നു പ്രായമെന്ന് ബിൽകിസ് ബാനോ ഓർത്തെടുത്തു. 24 വർഷത്തോളമായി നീതിക്കായി നടത്തുന്ന നിയമപോരാട്ടത്തിൽ പലതവണ ജനങ്ങളുടെ പിന്തുണയോടെയാണ് മുന്നോട്ട് പോയത്. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണയോടെ ജീവിതം പതിയെ കെട്ടിപ്പടുത്ത് സമാധാനം കണ്ടെത്തിവരുന്നതിനിടയിൽ വന്ന ഈ  ഉത്തരവ് പഴയ ഭയങ്ങളെയെല്ലാം തിരികെ കൊണ്ടുവരുന്നെന്ന് അവർ കൂട്ടിച്ചേർത്തു.

“എൻ്റെ കുടുംബത്തെയും കുട്ടികളെയും ഓർത്ത് ഞാൻ വീണ്ടും ഭയപ്പെടുന്നു. നീതിയിലുള്ള വിശ്വാസം വീണ്ടും നഷ്ടപ്പെടുമോ എന്ന ഭയമുണ്ട്,” അവർ വ്യക്തമാക്കി. തന്റെ മക്കൾക്കും മറ്റ് അതിജീവിതകൾക്കും വേണ്ടി ഈ ഉത്തരവിനെതിരെ താൻ പോരാടുമെന്നും, ജീവിതാവസാനം വരെ നീതിക്കായി പോരാടേണ്ടി വരുന്ന അവസ്ഥ ആർക്കും ഉണ്ടാകരുതെന്നും അവർ പറഞ്ഞു. തങ്ങളുടെ കുടുംബത്തിന് നേരിടേണ്ടിവന്ന ക്രൂരതയുടെ നിഴലിൽ ജീവിക്കേണ്ടി വരുന്ന തന്റെ മൂന്ന് വയസ്സുള്ള മകൾ സലേഹയെക്കുറിച്ചും അവർ പരാമർശിച്ചു.

“ഞാൻ ഇത്രയധികം പോരാടി നേടിയ നീതി നഷ്ടപ്പെടുന്നതായി ഇന്ന് എനിക്ക് തോന്നുന്നു. പരിചിതമായ ഭയങ്ങൾ വീണ്ടും ഉയർന്നുവരുന്നു. ഞാൻ വീണ്ടും ഭയപ്പെടുന്നു. എനിക്കും എന്റെ കുടുംബത്തിനും എന്റെ കുട്ടികൾക്കും. വീണ്ടും നീതിയിലുള്ള വിശ്വാസം നഷ്ടപ്പെടുമെന്ന് ഞാൻ ഭയപ്പെടുന്നു. എന്നോട് ക്രൂരത കാണിച്ച പുരുഷന്മാരുടെ ശിക്ഷ ബഹുമാനപ്പെട്ട സുപ്രീം കോടതിക്ക് എങ്ങനെ താൽക്കാലികമായി നിർത്തിവയ്ക്കാൻ കഴിയും? അവർക്ക് എന്നെ അറിയിക്കാൻ പോലും എങ്ങനെ കഴിഞ്ഞില്ല? അവരുടെ കോടതി മുറിയിൽ എന്റെ ശബ്ദം കേൾക്കണമെന്ന് ഉറപ്പാക്കാൻ പോലും എങ്ങനെ അവർക്ക് കഴിഞ്ഞില്ല?”- വിഷാദത്തോടെ ബാനോ ചോദിക്കുന്നു.

“എന്റെ മൂന്ന് വയസ്സുകാരി സലേഹയ്ക്കുവേണ്ടിയാണ് ഞാൻ ഇത് ചെയ്യുന്നത്, ജീവിക്കാൻ അർഹതയുള്ളവളാണ്. അവളുടെ ഓർമ്മ നീതി ആവശ്യപ്പെടുന്നു. എല്ലാ സ്ത്രീകൾക്കും വേണ്ടിയാണ് ഞാൻ ഇത് ചെയ്യുന്നത്. കാരണം ഒരു സ്ത്രീക്കും അതിജീവിതയ്ക്കും ഒരു പൗരനും സ്വത്വത്തിന്റെയും സമത്വത്തിന്റെയും ഈ ശാശ്വത പരീക്ഷണം സഹിക്കേണ്ടി വരരുത്. ജീവിതകാലം മുഴുവൻ നീതിക്കായി പോരാടേണ്ടി വരരുത്.” അവർ പറഞ്ഞു.

ബിപിൻചന്ദ് കനയ്യലാൽ ജോഷി, പ്രദീപ് രാമൻലാൽ മോധിയ എന്നീ രണ്ട് പ്രതികളുടെ ശിക്ഷയാണ് ജസ്റ്റിസ് എം.എം. സുന്ദേഷ്, ജസ്റ്റിസ് പി.ബി. വരാലെ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് മരവിപ്പിച്ചത്. 17 വർഷത്തിലേറെയായി പ്രതികൾ തടവിലാണെന്നതും, അവരിലൊരാളുടെ ഗുരുതരമായ ശാരീരിക ബുദ്ധിമുട്ടുകളും, അപ്പീലുകളിൽ പരിശോധിക്കേണ്ട വിഷയങ്ങൾ ഉണ്ടെന്നതും കണക്കിലെടുത്താണ് കോടതി ഉത്തരവ്.

Share post:

Popular

More like this
Related

ഡോക്ടറില്‍ നിന്നും 10 ലക്ഷം തട്ടി; DCC അംഗവും AKG സെന്റര്‍ ആക്രമണക്കേസ് പ്രതിയുമായ  സുഹൈല്‍ ഷാജഹാന്‍ അറസ്റ്റില്‍

തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസില്‍ ഡിസിസി അംഗവും എകെജി സെന്റര്‍ ആക്രമണക്കേസിലെ...

കാലടി സർവ്വകലാശാലയുടെ വാദം തള്ളി വിദ്യാർത്ഥികളുടെ ഭേദഗതി പെറ്റീഷൻ കോടതി സ്വീകരിച്ചു; നാളെ വാദം കേൾക്കും

കൊച്ചി : സസ്‌പെന്‍ഷനിലായ വിദ്യാര്‍ത്ഥികള്‍ സമർപ്പിച്ച ഭേദഗതി പെറ്റീഷൻ കാലടി ശ്രീശങ്കരാചാര്യ...

ചോദിച്ച് ചോദിച്ച് സമാജ്‌വാദിയുടെ സിറ്റിങ് സീറ്റിലും കണ്ണ് വെച്ച് കോൺഗ്രസ് ; വിട്ട് നല്‍കില്ലെന്ന് അഖിലേഷ് യാദവ്

ലഖ്‌നൗ : ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരവെ, സീറ്റുകൾ പങ്കു വെയ്ക്കുന്നതിൽ...