Tuesday, November 17, 2026

യഹൂദ കേന്ദ്രങ്ങൾ നിരീക്ഷിച്ചതിൽ  അറസ്റ്റിലായ യുവാവിനെ കേരളത്തിലെത്തിച്ച് തൃശൂർ പോലീസ്;ബിഷ്ണോയ് സംഘത്തിനായി ഇയാളെ റിക്രൂട്ട് ചെയ്തത് ഗുരുമൂർത്തിയെന്ന് പോലീസ് നിഗമനം

Date:

തൃശൂർ: മുംബൈയിലെ യഹൂദ കേന്ദ്രങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും ശേഖരിച്ച കേസിൽ അറസ്റ്റിലായ നവി മുംബൈ പൻവേൽ സ്വദേശിയായ ഇരുപതുകാരൻ യശ് സിംഗിനെ കേരളത്തിലെത്തിച്ച് തൃശൂർ സിറ്റി പോലീസ്. മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയുടെ സഹായത്തോടെയാണ് ഇയാളെ കേരളത്തിലെത്തിച്ച് തൃശൂർ സിറ്റി പോലീസ്  കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. മുംബൈയിലെ ചബാദ് ഹൗസ് ഉൾപ്പെടെയുള്ള പ്രധാന യഹൂദ കേന്ദ്രങ്ങളുടെ നിരീക്ഷണം നടത്തിയതിനാണ് യശ് സിംഗിനെ മഹാരാഷ്ട്ര എടിഎസ്. പിടികൂടിയത്. തുടർന്ന് ഞായറാഴ്ചയാണ് പ്രതിയെ തൃശൂർ സിറ്റി പോലീസ് കേരളത്തിലേക്ക് കൊണ്ടുവന്നത്.

ലോറൻസ് ബിഷ്ണോയ് സംഘവുമായി ബന്ധമുണ്ടെന്ന് സംശയിച്ച് ഒറ്റപ്പാലത്തു നിന്നും അടുത്തിടെ പിടിയിലായ ഗുരുമൂർത്തിയാണ് യശ് സിംഗിനെ റിക്രൂട്ട് ചെയ്തതെന്നാണ് വിവരം. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇവർ തമ്മിൽ നിരന്തരം ബന്ധപ്പെട്ടിരുന്നു. ഗുരുമൂർത്തി പലതവണയായി യശ് സിംഗിന് പണം അയച്ചുനൽകുകയും ചെയ്തിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. വിദേശത്തുള്ള തീവ്രവാദ ഗ്രൂപ്പുകളുടെ നിർദ്ദേശപ്രകാരമാണ് യശ് സിംഗ് പ്രവർത്തിച്ചതെന്ന തരത്തിൽ റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും, ഇരുവരും ലോറൻസ് ബിഷ്ണോയ് സംഘത്തിന് വേണ്ടിയാണ് പ്രവർത്തിച്ചതെന്നാണ് പോലീസ് നിഗമനം.

Share post:

Popular

More like this
Related

ചോദിച്ച് ചോദിച്ച് സമാജ്‌വാദിയുടെ സിറ്റിങ് സീറ്റിലും കണ്ണ് വെച്ച് കോൺഗ്രസ് ; വിട്ട് നല്‍കില്ലെന്ന് അഖിലേഷ് യാദവ്

ലഖ്‌നൗ : ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരവെ, സീറ്റുകൾ പങ്കു വെയ്ക്കുന്നതിൽ...

മുഖ്യമന്ത്രിയോട് വിയോജിച്ച് മന്ത്രിമാർ; ഗുരുവായൂർ ദേവസ്വം അംഗങ്ങളുടെ പട്ടികയിൽ മുഖ്യമന്ത്രിയുടെ കൈകടത്തലിൽ അതൃപ്‌തി

തിരുവനന്തപുരം : ഗുരുവായൂർ ദേവസ്വം ബോർഡിലേക്കുള്ള അംഗങ്ങളുടെ നിയമനത്തിൽ മുഖ്യമന്ത്രിയോട് വിയോജിച്ച്...

യുഎസ് രാസായുധ ഭീഷണിയിൽ! ; ആക്രമണത്തിന് ഇറാൻ ഒരുങ്ങുന്നുവെന്ന് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ

വാഷിംഗ്ടൺ : യുഎസ് രാസായുധ ഭീഷണി നേരിടുന്നതായി മുന്നറിയിപ്പ്. അമേരിക്കൻ രഹസ്യാന്വേഷണ...

മാനവീയം വീഥിയിലെ വിലക്ക്; തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സെക്രട്ടറിയെ ഉപരോധിച്ച് സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍

തിരുവനന്തപുരം : മാനവീയം വീഥിയുടെ രജതജൂബിലിയുമായി ബന്ധപ്പെട്ട് ഗായിക പുഷ്പവതിയുടെ ഗാനപരിപാടിക്ക്...