Monday, November 16, 2026

ശബരിമല മണ്ഡലമഹോത്സവം : മുന്നൊരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം വകുപ്പ് മന്ത്രി

Date:

പത്തനംതിട്ട : ശബരിമലയിൽ മണ്ഡലക്കാലത്തെ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കിയതായി ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ. തിരക്ക് നിയന്ത്രിക്കുന്നതിൽ പതിനെട്ടാംപടി കയറ്റത്തിന്റെ വേഗം നിർണ്ണായകമാണെന്നും ഒരു മിനിറ്റിൽ 75 തീർത്ഥാടകരെ പതിനെട്ടാംപടി കയറ്റാൻ കഴിഞ്ഞാൽ തിരക്ക് നിയന്ത്രിക്കാനും ദർശനം സുഗമമാക്കാനും സാധിക്കുമെന്നും മന്ത്രി അറിയിച്ചു. ഇക്കാര്യത്തിൽ ആവശ്യമായ നിർദ്ദേശം പോലീസിന് നൽകിയിട്ടുണ്ടെന്ന്  കെ മുരളീധരൻ കൂട്ടിച്ചേർത്തു. ആഭ്യന്തര മന്ത്രിയുടെ നിർദ്ദേശപ്രകാരം ഉന്നത പോലീസ് ഉദ്യോഗസ്ഥർ ക്രമീകരണങ്ങൾ വിലയിരുത്തുന്നുണ്ട്.

അപ്പത്തിന്റെയും അരവണയുടെയും ലഭ്യത സംബന്ധിച്ച ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഉൽപ്പാദന കേന്ദ്രം നേരിട്ട് സന്ദർശിച്ച് ജീവനക്കാരുടെ കഠിനാദ്ധ്വാനം ബോദ്ധ്യപ്പെട്ടതായും 24 മണിക്കൂറും പ്രവർത്തിച്ചാണ് അവർ ഉൽപ്പാദനം ഉറപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 75 ലക്ഷം ടിൻ അരവണ ലഭ്യമാക്കാനായാൽ തീർത്ഥാടനകാലം സുഗമമായി പൂർത്തിയാക്കാൻ കഴിയുമെന്ന് ദേവസ്വം ബോർഡ് ഉറപ്പു നൽകിയിട്ടുണ്ട്

ചാലക്കയം–പമ്പ റൂട്ടിൽ തീർത്ഥാടകരുടെ യാത്രാസൗകര്യത്തിനായി വാടക ബസുകൾ ഉൾപ്പെടെ അധിക സർവ്വീസുകൾ ഏർപ്പെടുത്തും. കെ എസ് ആർ ടി സി ആവശ്യമായ ബസുകൾ ലഭ്യമാക്കുമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്. ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ ആരംഭിച്ച വിവരസഹായ കേന്ദ്രത്തിലൂടെ വെർച്വൽ ക്യൂ , താമസസൗകര്യം , അപ്പം , അരവണ എന്നിവയുടെ ബുക്കിംഗിനൊപ്പം കെ.എസ്.ആർ.ടി.സി ബസ് ടിക്കറ്റുകളും നേരിട്ട് ബുക്ക് ചെയ്യാൻ സൗകര്യമൊരുക്കിയിട്ടുണ്ട്.

ചാലക്കയം–പമ്പ റോഡിൽ ദേവസ്വം ബോർഡിന്റെ ഫണ്ടിൽനിന്ന് ഒന്നരക്കോടി രൂപ ചെലവഴിച്ച് തെരുവുവിളക്കുകൾ സ്ഥാപിച്ചു. കെ എസ് ഇ ബി – യുടെ സഹകരണത്തോടെയാണ് പദ്ധതി പൂർത്തിയാക്കിയത്. റോഡ് നവീകരണത്തിന് പിന്നാലെ റോഡ് കുത്തിപ്പൊളിക്കാതെ തന്നെ മികച്ച വെളിച്ച സംവിധാനം ഒരുക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണെന്നും മന്ത്രി പറഞ്ഞു

ആരോഗ്യ കേന്ദ്രങ്ങളിൽ ആവശ്യമായ മരുന്നുകൾ ലഭ്യമാക്കുന്നതിനും നിർദ്ദേശം നൽകിയിട്ടുണ്ട്. തീർത്ഥാടനവുമായി ബന്ധപ്പെട്ട എല്ലാ സർക്കാർ വകുപ്പുകളും തങ്ങളുടെ ചുമതലകൾ ഏകോപനത്തോടെ നിർവ്വഹിച്ചുവരികയാണ്. ഈ വർഷത്തെ തീർത്ഥാടനകാലം പൂർത്തിയായാലുടൻ അടുത്ത വർഷത്തേക്കുള്ള മുന്നൊരുക്കങ്ങൾ ആരംഭിക്കും. നട അടച്ചശേഷം ഫെബ്രുവരി മുതൽ തന്നെ അടുത്ത തീർത്ഥാടനകാലത്തേക്കുള്ള അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.

Share post:

Popular

More like this
Related

മധുര ജ്വല്ലറി കവർച്ച: മുഖ്യപ്രതി നിഷാന്ത് അറസ്റ്റിൽ; പിടികൂടിയത് ബസ്സിൽ യാത്ര ചെയ്യവെ

മധുര : തമിഴ്‌നാട്ടിലെ മധുരയിൽ ജ്വല്ലറി ഷോറൂമിൽ നടന്ന വൻ കവർച്ചാക്കേസിലെ...

ഭരണക്കാർക്ക് വേണ്ടെങ്കിൽ ഭണ്ഡാരങ്ങളിലേക്കെങ്കിലും! അസാധുവായ 500, 1000 രൂപാ നോട്ടുകളും പിൻവലിച്ച 2000 രൂപാ നോട്ടുകളും വഴിപാടുകളായി ഗുരുവായൂരിൽ

ഗുരുവായൂർ: കൈയ്യിലിരിപ്പുണ്ട്, ഉപയോഗിക്കാനാവില്ല. പിന്നെന്തു ചെയ്യും?... ആരും കാണാതെ നിക്ഷേപിക്കാനിടം ഭണ്ഡാരം...

അത്ഭുതപ്പെടുത്തുന്നു ചൈന; ലോകത്തെ ആദ്യ ഇലക്ട്രിക് യാത്രാവിമാനം പറത്തി ചരിത്രമെഴുതി!

ബെയ്ജിങ് : ചൈന ലോകത്തെ അത്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. ഏറ്റവും പുതുതായി വ്യോമയാന രംഗത്താണ്...