Tuesday, November 17, 2026

യുഎസ് രാസായുധ ഭീഷണിയിൽ! ; ആക്രമണത്തിന് ഇറാൻ ഒരുങ്ങുന്നുവെന്ന് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ

Date:

[Photo : Security arrangements made at the White House – Courtesy/X]

വാഷിംഗ്ടൺ : യുഎസ് രാസായുധ ഭീഷണി നേരിടുന്നതായി മുന്നറിയിപ്പ്. അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളടേതാണ് മുന്നറിയിപ്പ്. ട്രംപ് ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് വാഷിംഗ്ടൺ ഡിസിയിൽ ‘റേഡിയോ ആക്ടീവ് ഡേർട്ടി ബോംബോ’ രാസായുധങ്ങളോ ഉപയോഗിച്ച് ആക്രമണം നടത്താനായി ഇറാൻ അടിയന്തര പദ്ധതികൾ തയ്യാറാക്കുന്നതായാണ് യുഎസ് ഇന്റലിജൻസ് നൽകുന്ന വിവരം.

വാഷിംഗ്ടണിലെ ചില പ്രത്യേക സ്ഥലങ്ങളെയും വ്യക്തികളെയും കുറിച്ചുള്ള സൂചനകൾ ലഭിച്ചതിനെത്തുടർന്ന് യുഎസ് അധികൃതർ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. ബോംബ് നിർമ്മാണത്തിനുള്ള സാമഗ്രികൾ ഇതിനകം തന്നെ അമേരിക്കയ്ക്കുള്ളിൽ എത്തിച്ച് സൂക്ഷിച്ചിട്ടുണ്ടാകാമെന്ന തരത്തിലുള്ള ഇറാനിയൻ ആശയവിനിമയങ്ങൾ യുഎസ് ഇന്റലിജൻസ് പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ പത്ത് വർഷമായി അതിർത്തികളിലെ സുരക്ഷാ വീഴ്ചകൾ മുതലെടുത്ത് ഇറാൻ ഏജന്റുമാർ രാജ്യത്തിനുള്ളിൽ കടന്നിട്ടുണ്ടാകാമെന്ന് ചില ഉദ്യോഗസ്ഥർ സംശയിക്കുന്നു. എന്നാൽ ഈ വിവരത്തിന്റെ വിശ്വാസ്യതയിൽ ഉദ്യോഗസ്ഥർക്കിടയിൽ തന്നെ സംശയങ്ങളുമുണ്ട്.

വാഷിംഗ്ടണിന് പുറമെ, മധ്യേഷ്യയിൽ വിന്യസിച്ചിട്ടുള്ള അമേരിക്കൻ സൈനികർക്ക് നേരെ ഇറാൻ രാസായുധം പ്രയോഗിക്കാൻ സാദ്ധ്യതയുണ്ടെന്നും രഹസ്യാന്വേഷണ ഏജൻസികൾ കരുതുന്നു. അതേസമയം യുഎസിൽ ഇത്തരമൊരു ആക്രമണം നടത്താൻ ആവശ്യമായ ആളുകളോ സാങ്കേതിക ശേഷിയോ ഇറാന് നിലവിലുണ്ടോ എന്ന കാര്യത്തിൽ യുഎസ് ഉദ്യോഗസ്ഥർക്കിടയിൽ ഭിന്നാഭിപ്രായമുണ്ട്.

എന്നാൽ, ഇപ്പോൾ ഉടനടി ഒരു ആക്രമണത്തിന് സാദ്ധ്യതയില്ലെന്നും ഇറാൻ ഇത്തരമൊരു ആക്രമണത്തിന് അന്തിമ തീരുമാനമെടുത്തതായി തെളിവുകളില്ലെന്നും വൈറ്റ് ഹൗസ് വക്താവ് ലോറൻ ബിസ് വ്യക്തമാക്കി.

.

Share post:

Popular

More like this
Related

മുഖ്യമന്ത്രിയോട് വിയോജിച്ച് മന്ത്രിമാർ; ഗുരുവായൂർ ദേവസ്വം അംഗങ്ങളുടെ പട്ടികയിൽ മുഖ്യമന്ത്രിയുടെ കൈകടത്തലിൽ അതൃപ്‌തി

തിരുവനന്തപുരം : ഗുരുവായൂർ ദേവസ്വം ബോർഡിലേക്കുള്ള അംഗങ്ങളുടെ നിയമനത്തിൽ മുഖ്യമന്ത്രിയോട് വിയോജിച്ച്...

മാനവീയം വീഥിയിലെ വിലക്ക്; തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സെക്രട്ടറിയെ ഉപരോധിച്ച് സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍

തിരുവനന്തപുരം : മാനവീയം വീഥിയുടെ രജതജൂബിലിയുമായി ബന്ധപ്പെട്ട് ഗായിക പുഷ്പവതിയുടെ ഗാനപരിപാടിക്ക്...

ശബരിമല മണ്ഡലമഹോത്സവം : മുന്നൊരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം വകുപ്പ് മന്ത്രി

പത്തനംതിട്ട : ശബരിമലയിൽ മണ്ഡലക്കാലത്തെ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കിയതായി ദേവസ്വം വകുപ്പ് മന്ത്രി...