Tuesday, November 17, 2026

കാലടി സർവ്വകലാശാലയുടെ വാദം തള്ളി വിദ്യാർത്ഥികളുടെ ഭേദഗതി പെറ്റീഷൻ കോടതി സ്വീകരിച്ചു; നാളെ വാദം കേൾക്കും

Date:

കൊച്ചി : സസ്‌പെന്‍ഷനിലായ വിദ്യാര്‍ത്ഥികള്‍ സമർപ്പിച്ച ഭേദഗതി പെറ്റീഷൻ കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃ സർവ്വകലാശാലയുടെ എതിർപ്പ് മറികടന്ന് കോടതി സ്വീകരിച്ചു. ഹര്‍ജിയില്‍ കോടതി നാളെ  വിശദമായ വാദം കേള്‍ക്കും. ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്‍ അദ്ധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. തുറന്ന മനസ്സോടെ വാദം കേള്‍ക്കുമെന്നാണ്  കോടതി വ്യക്തമാക്കിയത്.

സസ്പെൻഷനും അന്വേഷണ റിപ്പോർട്ടും റദ്ദാക്കണമെന്നും അന്വേഷണ റിപ്പോർട്ടിൽ വ്യക്തമായ കാരണങ്ങൾ ഇല്ലെന്നും, തങ്ങൾക്കെതിരായ കുറ്റങ്ങൾ തെളിയിക്കാൻ സർവ്വകലാശാലയുടെ പക്കൽ തെളിവില്ലെന്നുമാണ് വിദ്യാർത്ഥികൾ കോടതിയിൽ ചൂണ്ടിക്കാണിച്ചത്. നഷ്ടമായ ഹാജരും ഇന്റേണൽ മാർക്കും അനുവദിക്കണമെന്നും പരീക്ഷയെഴുതാൻ അവസരം നൽകണമെന്നുമാണ് വിദ്യാർത്ഥികൾ ഹര്‍ജിയില്‍ ഉന്നയിച്ച ആവശ്യം.

അതേസമയം, അച്ചടക്ക നടപടിയുടെ ഭാഗമായാണ് സസ്‌പെന്‍ഷനെന്നും ഭേദഗതി ഹര്‍ജിയിലെ ആവശ്യങ്ങള്‍ നിയമപരമായി നിലനില്‍ക്കില്ലെന്നും സര്‍വ്വകാലാശാല വാദിച്ചു. കൂടാതെ നാല് വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷന്‍ കാലാവധി രണ്ട് മാസത്തേക്ക് കൂടി നീട്ടിയതായും സര്‍വ്വകലാശാല കോടതിയെ അറിയിച്ചു.

ക്യാമ്പസിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ട് നടത്തിയ സമരത്തെത്തുടര്‍ന്നാണ് 16 വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തത്. സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ നടത്തുന്ന നിരാഹാര സമരവും ക്യാമ്പസില്‍ തുടരുകയാണ്. ഹൈക്കോടതി വിധി അനുകൂലമായാല്‍ വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക പരീക്ഷ നടത്താമെന്ന് നേരത്തെ സുപ്രീം കോടതിയില്‍ സര്‍വ്വകലാശാല ഉറപ്പ് നല്‍കിയിരുന്നു.

Share post:

Popular

More like this
Related

ചോദിച്ച് ചോദിച്ച് സമാജ്‌വാദിയുടെ സിറ്റിങ് സീറ്റിലും കണ്ണ് വെച്ച് കോൺഗ്രസ് ; വിട്ട് നല്‍കില്ലെന്ന് അഖിലേഷ് യാദവ്

ലഖ്‌നൗ : ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരവെ, സീറ്റുകൾ പങ്കു വെയ്ക്കുന്നതിൽ...

മുഖ്യമന്ത്രിയോട് വിയോജിച്ച് മന്ത്രിമാർ; ഗുരുവായൂർ ദേവസ്വം അംഗങ്ങളുടെ പട്ടികയിൽ മുഖ്യമന്ത്രിയുടെ കൈകടത്തലിൽ അതൃപ്‌തി

തിരുവനന്തപുരം : ഗുരുവായൂർ ദേവസ്വം ബോർഡിലേക്കുള്ള അംഗങ്ങളുടെ നിയമനത്തിൽ മുഖ്യമന്ത്രിയോട് വിയോജിച്ച്...

യുഎസ് രാസായുധ ഭീഷണിയിൽ! ; ആക്രമണത്തിന് ഇറാൻ ഒരുങ്ങുന്നുവെന്ന് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ

വാഷിംഗ്ടൺ : യുഎസ് രാസായുധ ഭീഷണി നേരിടുന്നതായി മുന്നറിയിപ്പ്. അമേരിക്കൻ രഹസ്യാന്വേഷണ...