[Photo courtesy : X]
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കുല്‍ഗാമിൽ ഭീകരരുമായി ഏറ്റുമുട്ടി സുരക്ഷാ സേന. സംഭവത്തിൽ ലഷ്‌കര്‍-ഇ-തയ്ബയുടെ ഉന്നത കമാന്‍ഡര്‍ ലത്തീഫ് ഭട്ട് പിടിയിലായതായി സൂചന. കുല്‍ഗാമിലെ വിവിധ ഗ്രാമങ്ങളില്‍ സുരക്ഷാ സേന തിരച്ചില്‍ തുടരുന്നതിനിടെ പുലര്‍ച്ചെയായിരുന്നു ആക്രമണം.
തിങ്കളാഴ്ച കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍
ലഷ്‌കര്‍-ഇ-തയ്ബയുടെ ഉന്നത കമാന്‍ഡര്‍ ലത്തീഫിന്റെ സഹായി ഉമര്‍ നിസാര്‍ ദാര്‍ കൊല്ലപ്പെട്ടിരുന്നു. നവംബര്‍ 11-ന് സെന്‍ട്രല്‍ റിസര്‍വ്വ് പോലീസ് ഫോഴ്സ് (സിആര്‍പിഎഫ്) ചെക്ക്പോയിന്റിനു നേരെ ആക്രമണം നടത്തുന്നതിന് മുന്‍പായി, നിസാര്‍ ദാറും ലത്തീഫ് ഭട്ടും ചേര്‍ന്ന് പ്രദേശം നിരീക്ഷിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ഇന്നലെ പുറത്തുവിട്ടിരുന്നു. സിആര്‍പിഎഫ് പോസ്റ്റിനു നേരെ നടത്തിയ ആക്രമണത്തില്‍ മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റ സംഭവത്തിന് പിന്നാലെ ഇവര്‍ രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
