Wednesday, November 18, 2026

ഔട്ട്! ; സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ  സുഹൈൽ ഷാജഹാനെ പുറത്താക്കി കോൺഗ്രസ്

Date:

തിരുവനന്തപുരം : സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി സുഹൈൽ ഷാജഹാനെ കോൺ​ഗ്രസ് പുറത്താക്കി. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് സുഹൈൽ ഷാജഹാനെ പുറത്താക്കിയത്. തിരുവനന്തപുരം ഡിസിസി അംഗമായിരുന്നു സുഹൈൽ ഷാജഹാൻ. കെപിസിസി നിർദ്ദേശത്തെ തുടർന്നാണ് നടപടി. തിരുവനന്തപുരം ഡിസിസി അദ്ധ്യക്ഷൻ എൻ ശക്തനാണ് നടപടി സ്വീകരിച്ചത്.

സാമ്പത്തിക തട്ടിപ്പിൽ സുഹൈൽ ഷാജഹാൻ അറസ്റ്റിലായ ശേഷം അതിലേക്ക് നയിച്ച  ദൃശ്യങ്ങൾ  വ്യാപകമായി പ്രചരിച്ചിരുന്നു. ഡോ സാബൈൻ ശിവദാസനെ ഭീഷണിപ്പെടുത്തി  10 ലക്ഷം രൂപയാണ് സുഹൈൽ ഷാജഹാൻ തട്ടിച്ചത്. ചെവ്വാഴ്ച രാവിലെയാണ് ഡിസിസി അം​ഗം ആശുപത്രിയിലെത്തി പണം വാങ്ങിയത്. പിന്നാലെ പേട്ട പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. പോലീസ് നിർദ്ദേശ പ്രകാരമായിരുന്നു ഡോ. സബൈൻ ശിവദാസ് , സുഹൈൽ ഷാജഹാന് പണം കൈമാറിയത്. വ്യക്തമായ തെളിവുകളോടെയായിരുന്നു പ്രതിയെ കുടുക്കിയത്. പോലീസാണ് രഹസ്യ കാമറ ഉപയോഗിച്ച് സുഹൈൽ ഷാജഹാൻ പണം വാങ്ങുന്ന ദൃശ്യങ്ങൾ ചിത്രീകരിച്ചത്.

കഴിഞ്ഞ ശനിയാഴ്ച ചങ്ങാതിക്കൂട്ടം എന്ന ചാനലിൽ ആശുപത്രിയെ സംബന്ധിച്ച് അപകീർത്തിപ്പെടുത്തുന്ന വാർത്ത വന്നിരുന്നുവെന്നും ഇത് പിൻവലിക്കണമെങ്കിൽ 10 ലക്ഷം രൂപ നൽകണമെന്ന് സുഹൈൽ ഷാജഹാൻ ഉൾപ്പെടുന്ന സംഘം ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് ഡോ. സബൈൻ ശിവദാസൻ്റെ ആരോപണം. ആദ്യം വിസമ്മതിച്ചതോടെ വീണ്ടും ബന്ധപ്പെടുകയായിരുന്നു. ഭയമായതോടെ പത്ത് ലക്ഷം രൂപ കൊടുക്കാമെന്ന് അറിയിക്കുകയും ചൊവ്വാഴ്ച വരാൻ ആവശ്യപ്പെടുകയുമായിരുന്നു. ആശുപത്രിയെ സംബന്ധിച്ചുള്ള പോസ്റ്റ് ഉടൻ ചാനലിൽ നിന്നും മാറ്റിയിരുന്നു. ചൊവ്വാഴ്ച പണം കൈമാറാൻ എത്തിയതോടെ തങ്ങൾ പൂട്ടിയിടുകയും പ്രാലീസിനെ വിളിക്കുകയുമായിരുന്നുവെന്നും ഡോക്ടർ പറഞ്ഞു.

എകെജി സെന്റർ ആക്രമണക്കേസിലും പ്രതിയാണ് സുഹൈൽ. കൊച്ചിയിലെ കാപ്പ കേസ് പ്രതികളുടെ വിവാദയോഗവും ഏകോപിപ്പിച്ചത് സുഹൈൽ ഷാജഹാൻ ആയിരുന്നു. യോഗത്തിൽ കെ സുധാകരൻ പങ്കെടുത്തത് വിവാദമായിരുന്നു. കോൺഗ്രസ് നേതാവ് കെ സുധാകരന്റെ വിശ്വസ്തനാണ് സുഹൈൽ ഷാജഹാൻ

Share post:

Popular

More like this
Related

മുഖ്യമന്ത്രിക്കെതിരെ കാബിനറ്റ് യോഗത്തില്‍ കടുത്ത വിമർശനം ; തങ്ങളൊന്നും അറിയുന്നില്ലെന്ന് മന്ത്രിമാർ

തിരുവനന്തപുരം : അധികാരത്തിലേറി ആറാം മാസമായതെയുള്ളൂ, മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനമുയർത്തി...

ഉപാധിവെച്ച് മത്സരിച്ച ഒരാൾ!; തോറ്റാൽ കെടിഡിസി ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന ഉറപ്പ് ലഭിച്ചിരുന്നതായി പിവി അൻവർ

മലപ്പുറം : തെരഞ്ഞെടുപ്പിൽ ബേപ്പൂരിൽ പരാജയപ്പെടുന്ന സാഹചര്യമുണ്ടായാൽ കെടിഡിസി ചെയർമാൻ സ്ഥാനത്തേക്ക്...

ആലപ്പുഴയിലെ പക്ഷിപ്പനി; 26,000ത്തിലധികം വളർത്തുപക്ഷികളെ കൊന്നൊടുക്കും

ആലപ്പുഴ : ജില്ലയിൽ പക്ഷിപ്പനി വ്യാപകമാകുന്ന സാഹചര്യത്തിൽ ആലപ്പുഴ, ഹരിപ്പാട്, മാവേലിക്കര...

ഗള്‍ഫ് മേഖലയില്‍ സംഘർഷത്തിന് അയവില്ല; കുവൈത്തിലും ബഹ്‌റൈനിലും ഡ്രോണ്‍ ആക്രമണം

കുവൈത്ത് സിറ്റി : ഗള്‍ഫ് മേഖലയില്‍ സംഘർഷം തുടരുകതന്നെയാണ്. കുവൈത്തിന്...