Wednesday, November 18, 2026

മഞ്ഞപ്പനി ഉള്ള രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് കർശന നിർദ്ദേശങ്ങളുമായി ഇന്ത്യ ; വാക്‌സിൻ സ്വീകരിച്ചിരിക്കണം, ആറ് ദിവസം ക്വാറന്റൈൻ

Date:

ന്യൂഡൽഹി: യെല്ലോ ഫീവർ അഥവാ മഞ്ഞപ്പനി ഉള്ള രാജ്യങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാർക്ക് കർശന നിർദ്ദേശങ്ങളുമായി ഇന്ത്യ. മഞ്ഞപ്പനി വ്യാപകമായുള്ള കെനിയ, നൈജീരിയ, വെനസ്വേല പോലുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ വാക്‌സിനേഷൻ ചെയ്തതിന്റെ രേഖ കയ്യിൽ സൂക്ഷിക്കണം. അല്ലാത്തപക്ഷം ആറ് ദിവസം സ്വന്തം ചെലവിൽ ക്വാറന്റൈനിൽ ഇരിക്കേണ്ടിവരും. ക്വാറന്റൈൻ സൗകര്യം ഒരുക്കിയ സ്ഥലത്തേക്കുള്ള ഗതാഗത ചെലവ് അതാത് എയർലൈൻസുകൾ വഹിക്കണം.

നിലവിൽ നിയമപ്രകാരം ഒൻപത് ദിവസം വരെയാണ് ക്വാറന്റൈൻ കാലാവധി. അതാണിപ്പോൾ ആറ് ദിവസമായി മാറ്റിയത്. മഞ്ഞപ്പനി ബാധിത രാജ്യത്ത് നിന്ന് പുറപ്പെട്ട ദിവസമുൾപ്പെടെയാണ് ആറ് ആയി നിജപ്പെടുത്തിയിരിക്കുന്നത്. ക്വാറന്റൈനിൽ ഇരിക്കുവാൻ വിസമ്മതിക്കുന്ന യാത്രക്കാരെ വിമാനത്താവളത്തിൽ നിന്ന് തിരികെ അയയ്ക്കും.

നിലവിലുള്ളതിൽ നിന്ന് പ്രധാന മാറ്റങ്ങളാണ് ഇപ്പോൾ ഇന്ത്യൻ എയർക്രാഫ്റ്റിന്റെ 2026ലെ നിയമങ്ങളിൽ വരുത്തിയിരിക്കുന്നത്. 1956ലെ ചട്ടങ്ങൾക്ക് പകരമായാണ് ഇന്ത്യൻ എയർക്രാഫ്റ്റിന്റെ 2026ലെ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നത്. പുതിയ ചട്ടങ്ങൾ പ്രകാരം വിമാനത്താവളങ്ങളിലെ പൊതുജനാരോഗ്യ സംവിധാനങ്ങൾ വിപുലീകരിക്കും. പ്രത്യേക രോഗങ്ങൾ പടരുന്നത് തടയിടുന്നത് കൂടാതെ വലിയ പാൻഡെമിക്കുകളും എമർജൻസി സാഹചര്യങ്ങളും ബയോ-കെമിക്കൽ -റേഡിയോ-ന്യൂക്ലിയർ ദുരന്തങ്ങൾ എന്നിവ തടയാൻ പാകത്തിലുള്ള സംവിധാനങ്ങളിലേക്ക് വിപുലീകരിക്കും.

വിമാനത്താവളങ്ങളിലെ ഭക്ഷണശാലകളിലെയും വിമാനങ്ങൾക്കുള്ളിൽ വിതരണം ചെയ്യുന്ന ഭക്ഷണങ്ങൾക്കും ഭക്ഷ്യസുരക്ഷാ നിർദ്ദേശങ്ങൾ നൽകി. Food Safety and Standards Act 2006 പ്രകാരം ലൈസൻസ് നിർബ്ബന്ധമാക്കും. അതുപോലെ ഈ ഭക്ഷണശാലകളിലെ കുടിവെള്ളത്തിന്റെ ഗുണനിലവാരവും പരിശോധിക്കും. മറ്റൊരു പ്രധാന മാറ്റം വിമാനങ്ങൾക്കുള്ളിൽ അണുനശീകരണം പ്രയോഗിക്കുമെന്നതാണ്.1954ലെ ചട്ടപ്രകാരം പ്രത്യേക സാഹചര്യങ്ങളിൽ മാത്രമാണ് ഇവ നിർബ്ബന്ധമാക്കിയിരുന്നത്. കൊതുകുകൾ പോലുള്ള രോഗം പടർത്താൻ കെൽപ്പുള്ള ജീവികളെ നശിപ്പിക്കുന്നതിനായി കീടനാശിനി പ്രയോഗം നിർബ്ബന്ധമാക്കും. വിമാനത്താവളങ്ങൾ അവയുടെ അതിർത്തിയിൽ നിന്ന് ചുരുങ്ങിയത് 400 മീറ്റർ അകലത്തിൽ എലി, കൊതുക് തുടങ്ങിയ രോഗവാഹക ജീവികളിൽ നിന്ന് മുക്തമായിരിക്കണം.

ഇനി മുതൽ യാത്രക്കാരുടെ ആരോഗ്യസംബന്ധിയായ വിവരങ്ങൾ വിമാനകമ്പനികൾ ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് കൈമാറണം എന്നാണ് പുതിയചട്ടം. പകർച്ചവ്യാധികൾ പോലുള്ളവയുടെ വ്യാപനം തടയാനും വേണ്ടുന്ന നടപടികൾ സ്വീകരിക്കാനും അധികൃതർക്ക് കഴിയും. പുതിയ നിയമങ്ങളിലെ ലംഘനങ്ങൾക്ക് പിഴ നിർദ്ദേശിച്ചിട്ടുണ്ട്. എയർപോർട്ട് ഹെൽത്ത് ഓഫീസറുടെ ഉത്തരവുകൾക്ക് എതിരായി അപ്പീൽ നൽകണമെങ്കിൽ അവസരവും നൽകിയിട്ടുണ്ട്. 1954ലെ ചട്ടങ്ങൾക്ക് പകരം വരാൻ പോകുന്ന നിയമങ്ങളുടെ കരടിലെ വിവരങ്ങൾ മാത്രമാണിത്. കൂടുതൽ പരിശോധനകൾക്ക് ശേഷം കേന്ദ്ര ആരോഗ്യ മന്ത്രാലയം തുടർ നടപടികൾക്കായി വ്യോമയാന മന്ത്രാലയത്തിന് കൈമാറും.

Share post:

Popular

More like this
Related

മുഖ്യമന്ത്രിക്കെതിരെ കാബിനറ്റ് യോഗത്തില്‍ കടുത്ത വിമർശനം ; തങ്ങളൊന്നും അറിയുന്നില്ലെന്ന് മന്ത്രിമാർ

തിരുവനന്തപുരം : അധികാരത്തിലേറി ആറാം മാസമായതെയുള്ളൂ, മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനമുയർത്തി...

ഔട്ട്! ; സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ  സുഹൈൽ ഷാജഹാനെ പുറത്താക്കി കോൺഗ്രസ്

തിരുവനന്തപുരം : സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി സുഹൈൽ ഷാജഹാനെ കോൺ​ഗ്രസ്...

ഉപാധിവെച്ച് മത്സരിച്ച ഒരാൾ!; തോറ്റാൽ കെടിഡിസി ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന ഉറപ്പ് ലഭിച്ചിരുന്നതായി പിവി അൻവർ

മലപ്പുറം : തെരഞ്ഞെടുപ്പിൽ ബേപ്പൂരിൽ പരാജയപ്പെടുന്ന സാഹചര്യമുണ്ടായാൽ കെടിഡിസി ചെയർമാൻ സ്ഥാനത്തേക്ക്...

ആലപ്പുഴയിലെ പക്ഷിപ്പനി; 26,000ത്തിലധികം വളർത്തുപക്ഷികളെ കൊന്നൊടുക്കും

ആലപ്പുഴ : ജില്ലയിൽ പക്ഷിപ്പനി വ്യാപകമാകുന്ന സാഹചര്യത്തിൽ ആലപ്പുഴ, ഹരിപ്പാട്, മാവേലിക്കര...