കൊച്ചി : യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂര്‍ കൊലപാതകക്കേസില്‍ സിപിഐഎം നേതാക്കളായ പി ജയരാജൻ, ടി വി രാജേഷ്, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ മകൻ ശ്യാംജിത്ത് എന്നിവരെ കുറ്റവിമുക്തരാക്കി സിബിഐ പ്രത്യേക കോടതി. 14 വർഷത്തിനുശേഷമാണ് വിധി വരുന്നത്.
. 32-ാം പ്രതിയായിരുന്നു ജയരാജൻ. രാജേഷ് 33-ാം പ്രതിയും. ഇവരുൾപ്പെടെ 33 സി.പി.എം. പ്രവർത്തകരാണ് കേസിലെ പ്രതികൾ. ഇതിൽ രണ്ടുപേർ മരിച്ചിരുന്നു. സുമേഷാണ് കേസിൽ ഒന്നാംപ്രതി. പി. ഗണേശൻ, അനൂപ്, വിജേഷ്, കെ. പ്രകാശൻ എന്നിവരാണ് അഞ്ചുവരെയുള്ള പ്രതികൾ. കേസിലെ പ്രധാന സാക്ഷിയായ സക്കറിയ 23 പ്രതികളെ കോടതിയിൽ തിരിച്ചറിഞ്ഞിരുന്നു.
2012 ഫെബ്രുവരി 20-നാണ് തളിപ്പറമ്പ് പട്ടുവം അരിയിൽ സ്വദേശിയായ ഷുക്കൂർ കണ്ണപുരത്തിന് സമീപം കൊല്ലപ്പെട്ടത്. സിപിഐഎം കണ്ണൂർ ജില്ലാസെക്രട്ടറിയായിരിക്കെ പി ജയരാജന്‍റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം ആരോപിച്ചാണ് ഷുക്കൂറിനെ കൊലപ്പെടുത്തിയതെന്നാണ് കേസ്.
സക്കരിയ നൽകിയ ആദ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് കണ്ണപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. വളപട്ടണം സിഐയു പ്രേമനായിരുന്നു അന്വേഷണ ചുമതല. പിന്നീട് 2016 ഫെബ്രുവരിയില്‍ ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ഷുക്കൂറിന്‍റെ മാതാവ് പി ആത്തിക്ക നടത്തിയ നിയമ പോരാട്ടത്തിന് ഒടുവിലാണ് കേസ് സിബിഐക്ക് കെെമാറിയത്. മൂന്ന് വര്‍ഷത്തിന് ശേഷം 2019 ഫെബ്രുവരി 11നാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. കേസിൽ 81 സാക്ഷികളാണ് ഉണ്ടായിരുന്നത്. 18 പ്രതികളെയാണ് കേസിൽ വെറുതെവിട്ടത്.
