Monday, October 5, 2026

പയ്യന്നൂരിലെ ഏരിയ കമ്മിറ്റി പിരിച്ചുവിടാൻ സിപിഐഎം; നടപടി രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ

Date:

കണ്ണൂർ : പയ്യന്നൂരിലെ ഏരിയ കമ്മിറ്റി പിരിച്ചുവിടാനൊരുങ്ങി സിപിഐ(എം).രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണവും തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയും മുൻനിർത്തിയാണ് നടപടിയെന്നറിയുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഐഎം ജില്ലാ കമ്മിറ്റി യോഗത്തിലാണ് ഏരിയ കമ്മിറ്റി പിരിച്ചുവിട്ട് അഡ്‌ഹോക് കമ്മിറ്റിയെ നിയോഗിക്കാനുള്ള തീരുമാനമെടുത്തത്.

ഫണ്ട് തട്ടിപ്പ് ആരോപണം ഉന്നയിച്ച് പാർട്ടി വിട്ട വി കുഞ്ഞികൃഷ്ണൻ്റെ നിയമസഭാ സ്ഥാനാര്‍ത്ഥിത്വവും  വിജയവുമെല്ലാം സംസ്ഥാനത്തൊട്ടാകെ ചര്‍ച്ചയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് വൈകിയെങ്കിലും പാര്‍ട്ടി നേതൃത്വം കടുത്ത നടപടിക്ക് ഒരുങ്ങുന്നത്. പയ്യന്നൂരിലെ തെരഞ്ഞെടുപ്പ് തോല്‍വി അന്വേഷിക്കാന്‍ മുമ്പ് പാര്‍ട്ടി രണ്ടംഗ സമിതിയെ നിയോഗിച്ചിരുന്നു. അവരുടെ കണ്ടെത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് നടപടി.

രക്തസാക്ഷി ധനരാജ് കേസില്‍ വിധി വരുംമുമ്പ് പാര്‍ട്ടിയെ സജ്ജമാക്കാന്‍ സാധിച്ചില്ലെങ്കില്‍ തിരിച്ചുവരവ് അസാദ്ധ്യമാകുമെന്ന വിലയിരുത്തലിലാണ് പാര്‍ട്ടി. പാര്‍ട്ടിയുടെ ഉരുക്കുകോട്ടയായ കണ്ണൂരിലെ പയ്യന്നൂരിലും തളിപ്പറമ്പിലും വോട്ട് ചോര്‍ന്നതും വിമത സ്ഥാനാര്‍ത്ഥികള്‍ ജയിച്ച് കയറിയതും പാര്‍ട്ടിയെ വല്ലാതെ പ്രതിരോധത്തിലാക്കിയിരുന്നു. പയ്യന്നൂരില്‍ ഉള്‍പ്പെടെ സമ്പൂര്‍ണ ശുദ്ധീകരണത്തിനാണ് പാര്‍ട്ടി തയ്യാറെടുക്കുന്നതെന്നാണ് വിവരം.

Share post:

Popular

More like this
Related

കീഴ്മാട് ഇനി പുകവലിക്കില്ല! ; കേരളത്തിലെ ആദ്യ പുകയില വിമുക്ത ഗ്രാമമായി

കൊച്ചി: കേരളത്തിലെ ആദ്യ പുകയില വിമുക്ത ഗ്രാമമായി എറണാകുളം ജില്ലയിലെ കീഴ്മാട്....

‘വോട്ടവകാശം ഇല്ലാതാക്കുന്ന നടപടി അംഗീകരിക്കാനാകില്ല’; എസ് ഐ ആറിനെതിരെ വിമർശനവുമായി സുപ്രീം കോടതി ജഡ്ജി ഉജ്ജൽ ഭൂയാൻ

ന്യൂഡൽഹി : രാജ്യത്തെ എസ്ഐആർ നടപടിക്കെതിരെ വിമർശനവുമായി സുപ്രീംകോടതി ജഡ്ജി ഉജ്ജൽ...