Wednesday, October 7, 2026

ബംഗാളിൽ സ്‌കൂൾ വാനിൽ ട്രെയിൻ ഇടിച്ച് രണ്ട് വിദ്യാർത്ഥികൾ ഉൾപ്പെടെ 3 മരണം; നിരവധി കുട്ടികൾ ഗുരുതരാവസ്ഥയിൽ

Date:

[Photo Courtesy : PTI / X]

മുർഷിദാബാദ് : പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിൽ സ്‌കൂൾ വാനിൽ ട്രെയിൻ ഇടിച്ച് രണ്ട് വിദ്യാർത്ഥികൾ ഉൾപ്പെടെ മൂന്ന് പേർ മരണപ്പെട്ടു. വെള്ളിയാഴ്ച രാവിലെ ഏഴ് മണിയോടെ കർണ്ണ സുബർണ്ണ റെയിൽവേ സ്റ്റേഷന് സമീപമുള്ള ഗോബിന്ദപൂർ ലെവൽ ക്രോസിങ് ഗേറ്റിലായിരുന്നു അപകടം. സ്ക്കൂൾ വാൻ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ട്രെയിൻ ഇടിച്ചത്.

അപകടത്തിനിടയിൽ ഒരു സൈക്കിൾ യാത്രക്കാരനും പരിക്കേറ്റു. വാനിലുണ്ടായിരുന്ന നിരവധി കുട്ടികളെ ഗുരുതര പരിക്കുകളോടെ ബെർഹാംപൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ വാനിൻ്റെ മുകൾഭാഗം പൂർണ്ണമായും തകർന്നുപോയി. തകർന്ന വാഹനത്തിൻ്റെ പുറത്തുവന്ന ചിത്രം ഞെട്ടിക്കുന്നതാണ്.

അപകടം നടക്കുമ്പോൾ ലെവൽ ക്രോസിങ് ഗേറ്റ് തുറന്നുകിടക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. അപകടത്തെത്തുടർന്ന് ഈസ്റ്റേൺ റെയിൽവേയുടെ ഹൗറ ഡിവിഷനിലെ അസിംഗഞ്ച്-കത്വ സെക്ഷനിലെ ട്രെയിൻ സർവ്വീസുകളെ ബാധിച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തിൽ റെയിൽവേ പൊലീസും പ്രാദേശിക പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share post:

Popular

More like this
Related

രാത്രി ഏറെ വൈകിയും  പ്രതിഷേധാഗ്‌നിയിൽ ജ്വലിച്ച് ഡൽഹി; രാഹുല്‍ ഗാന്ധി കസ്റ്റഡിയിൽ

ന്യൂഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് മാര്‍ച്ചും പ്രതിഷേധവും നടത്തിയ ലോക്‌സഭ...

ഡൽഹി പ്രതിഷേധത്തിനിടെ ഇടത് എംപിമാർക്ക് ക്രൂരമർദ്ദനം ; വാഹനത്തിനുള്ളിൽ വെച്ചും മർദ്ദനമുണ്ടായെന്ന് പരാതി

ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇന്ത്യാസഖ്യം...

മുഖ്യമന്ത്രി വി ഡി സതീശനെതിരെ വീണ്ടും അടൂര്‍ പ്രകാശ് ; മുഖ്യമന്ത്രി ശൈലി മാറ്റണം, മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പരാതി

ന്യൂഡല്‍ഹി: മുഖ്യമന്ത്രി വിഡി സതീശനെതിരെ വിമർശനവുമായി വീണ്ടും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍...

തലസ്ഥാന നഗരിയിലെ വമ്പൻ ഹോട്ടലിൽ മൂട്ട കടിയേറ്റ്  ഉറങ്ങാൻ പറ്റിയില്ല ; 30,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

തിരുവനന്തപുരം: ഹോട്ടല്‍മുറിയില്‍ മൂട്ടയുടെ കടിയേറ്റ് ഉറക്കം നഷ്ടമായ ആൾക്ക് 30,000 രൂപ...