Wednesday, October 7, 2026

വൈദ്യുതി നിയന്ത്രണത്തിൽ  വിമര്‍ശനവുമായി പിണറായി; ‘ചീമേനി ആണവനിലയത്തെ എതിർക്കും’

Date:

തിരുവനന്തപുരം : സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിൽ രൂക്ഷ വിമർരനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാത്തത് ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് പിണറായി പറഞ്ഞു. കഴിഞ്ഞ ദിവസം വീട്ടില്‍ ഒന്നേകാല്‍ മണിക്കൂര്‍ വൈദ്യുതി മുടങ്ങി. വൈദ്യുതി ലഭ്യതയില്‍ കുറവുണ്ടാകാം. കുറവ് മുന്‍കൂട്ടിക്കണ്ട് വാങ്ങാന്‍ നടപടിയാണ് വേണ്ടതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

ഓണപരീക്ഷ അടുത്തിരിക്കെ ഒന്നേകാൽ മണിക്കൂറൊക്കെയാണ് പവർകട്ടെന്നും ഇത് കുട്ടികളെ ബുദ്ധിമുട്ടിലാക്കുന്നുണ്ടെന്നും  സർക്കാർ മുൻകൂർ നടപടികൾ സ്വീകരിച്ചില്ലെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. ആര്യാടൻ മുഹമ്മദിൻ്റെ കാലത്തെ കരാർ നല്ലതായിരുന്നില്ല. വൈദ്യുതി കരാറുമായി വിയോജിപ്പുകളോടെ മുന്നോട്ട് പോകാനാണ് ഇടത് സർക്കാർ നടപടി എടുത്തത്. കരാർ റദ്ദാക്കിയത് റെഗുലേറ്ററി കമ്മിഷനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചീമേനി ആണവനിലയ പദ്ധതിക്കെതിരെയും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. ചീമേനി ആണവനിലയവുമായി സർക്കാർ മുന്നോട്ടുപോയാൽ അതിശക്തമായ എതിർക്കുമെന്നും പിണറായി പറ‌ഞ്ഞു. ആണവനിലയം കേരളത്തിൽ അത്ര എളുപ്പമുള്ള കാര്യമല്ല. ആണവ നിലയം സ്ഥാപിക്കൽ കേരളത്തിൽ നടക്കില്ല. അതിശക്തമായ എതിർപ്പുണ്ടാകും. ഒരു സംശയവും വേണ്ട. അതുകൊണ്ടാണ് ഞങ്ങളുടെ സർക്കാർ അത് ആലോചിക്കാത്തത്. അനാവശ്യ പ്രശ്നങ്ങൾ സൃഷ്ടിക്കാനാകും അത് വഴിവെക്കുകയെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

Share post:

Popular

More like this
Related

രാത്രി ഏറെ വൈകിയും  പ്രതിഷേധാഗ്‌നിയിൽ ജ്വലിച്ച് ഡൽഹി; രാഹുല്‍ ഗാന്ധി കസ്റ്റഡിയിൽ

ന്യൂഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് മാര്‍ച്ചും പ്രതിഷേധവും നടത്തിയ ലോക്‌സഭ...

ഡൽഹി പ്രതിഷേധത്തിനിടെ ഇടത് എംപിമാർക്ക് ക്രൂരമർദ്ദനം ; വാഹനത്തിനുള്ളിൽ വെച്ചും മർദ്ദനമുണ്ടായെന്ന് പരാതി

ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇന്ത്യാസഖ്യം...

മുഖ്യമന്ത്രി വി ഡി സതീശനെതിരെ വീണ്ടും അടൂര്‍ പ്രകാശ് ; മുഖ്യമന്ത്രി ശൈലി മാറ്റണം, മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പരാതി

ന്യൂഡല്‍ഹി: മുഖ്യമന്ത്രി വിഡി സതീശനെതിരെ വിമർശനവുമായി വീണ്ടും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍...

തലസ്ഥാന നഗരിയിലെ വമ്പൻ ഹോട്ടലിൽ മൂട്ട കടിയേറ്റ്  ഉറങ്ങാൻ പറ്റിയില്ല ; 30,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

തിരുവനന്തപുരം: ഹോട്ടല്‍മുറിയില്‍ മൂട്ടയുടെ കടിയേറ്റ് ഉറക്കം നഷ്ടമായ ആൾക്ക് 30,000 രൂപ...