Wednesday, September 16, 2026

ജന്തര്‍ മന്ദറിൽ സിജെപി പ്രതിഷേധ സമരത്തിൽ സംഘർഷം; സോനം വാങ്ചുക്കിനെ ബലമായി അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി പോലീസ്

Date:

[Photo Courtesy : ANI/X]

ന്യൂഡൽഹി : നീറ്റ് പരീക്ഷാ ക്രമക്കേടിൽ ധര്‍മേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട്  ഡൽഹി ജന്തര്‍മന്തറിൽ കോക്രോച്ച് ജനത പാർട്ടി നടത്തുന്ന പ്രതിഷേധ സമരത്തിൽ സംഘർഷം. ജന്തർ മന്ദറിൽ പ്രതിഷേധക്കാർക്ക് നേരെ പോലീസ് ലാത്തിചാർജ് നടത്തി. സമരക്കാരെ ഇവിടെ നിന്നും ഒഴിപ്പിക്കാനാണ് പോലീസ് ശ്രമം. മൂന്ന് ആഴ്ചയായി നിരാഹാര സമരം നടത്തുന്ന സോനം വാങ്ചുക്കിനെ പോലീസ് ബലമായി അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി.

സോനം വാങ്ചുക്കിന്റെ ആരോഗ്യനില ആശങ്കാജനകമായി തുടരുന്നതിനിടെയാണ് ഡൽഹി പോലീസ് നടപടി. അനിശ്ചിത കാല നിരാഹാര സമരം നയിക്കുന്ന സോനം വാങ്ചുക്കിന്റെ ആരോഗ്യനില മോശമായി തുടരുന്നതിനിടെ  സമരം മുന്നോട്ട് പോകുകയാണെങ്കിൽ അദ്ദേഹത്തിൻ്റെ ആന്തരികാവയവങ്ങളുടെ പ്രവർത്തനങ്ങളെ അത് ബാധിക്കുമെന്ന് ഡോക്ർമാർ അഭിപ്രായപ്പെട്ടിരുന്നു.

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ സിജെപി നടത്തുന്ന അനിശ്ചിത കാല സമരത്തിന് പിന്തുണയുമായി വിവിധ പ്രതിപക്ഷ പാർട്ടികളും രംഗത്തുണ്ട്. എന്നാൽ കോൺഗ്രസ് ഔദ്യോഗികമാമായി പിന്തുണ പ്രഖ്യാപിച്ചിരുന്നില്ല. ഇതിനെതിരെ വ്യാപക പ്രതിഷേധവും ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് നേതാവ് പവൻ ഖേർ എം പി കഴിഞ്ഞ ദിവസം സിജെപി സമര വേദിയിലെത്തുകയും സോനം വാങ്ചുകിന്റെ ആരോഗ്യനിലയിൽ ആശങ്ക പ്രകടിപ്പിച്ച് ജനാധിപത്യ പ്രതിഷേധങ്ങളെ മാനിക്കാത്ത കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായി നീങ്ങണമെന്നും അഭ്യർത്ഥിച്ചതും. കഴിഞ്ഞ ദിവസം ശശി തരൂരും വ്യക്തിപരമായി സിജെപി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു.

ജൂലൈ 20-ന് സി.ജെ.പി പാർലമെന്റ് മാർച്ച് പ്രഖ്യാപിച്ചിരിക്കുന്ന വേളയിൽ കോൺഗ്രസ് കൂടി ഉൾപ്പെടുന്ന മുഴുവൻ പ്രതിപക്ഷ പാർട്ടികളുടെയും പിന്തുണ ഉറപ്പായതോടെ  സമരം കൂടുതൽ ശക്തമാകാണ് സാദ്ധ്യത.

Share post:

Popular

More like this
Related

വെള്ള, നീല കാര്‍ഡുകൾക്കുള്ള അരിവിഹിതം 5 കിലോയായി  വര്‍ദ്ധിപ്പിച്ചേക്കും

തിരുവനന്തപുരം : വെള്ള, നീല റേഷന്‍കാര്‍ഡുകള്‍ക്കുള്ള അരി വിഹിതം 5 കിലോയായി...