Monday, October 12, 2026

‘പുറത്തു പറയാനാകാത്ത എന്ത് ഡീലിനാണ് ഹെലികോപ്റ്ററിൽ പോയതെന്ന് പറയുന്നില്ല, കളവ് പറയാതെ സമാധാനം കിട്ടാത്ത ആളാണ് മുഖ്യമന്ത്രി’; എം വി ഗോവിന്ദൻ

Date:

തിരുവനന്തപുരം : മുഖ്യമന്ത്രി വി ഡി സതീശൻ്റെ കഴിഞ്ഞ ദിവസത്തെ കൊച്ചിയിലേക്കുള്ള ഹെലികോപ്റ്റർ യാത്രയെ വിമർശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മുഖ്യമന്ത്രി ഭാര്യ പിതാവിനെ കാണാൻ ഹെലികോപ്റ്റർ ദുരുപയോഗം ചെയ്തത് എന്ന് റിപ്പോർട്ട് ചെയ്തത് മാധ്യമങ്ങളാണ്. എന്നാൽ, പേര് വെളിപ്പെടുത്താൻ ആകാത്ത നിക്ഷേപകനെ കാണാനാണ് ഹെലികോപ്റ്ററിൽ പോയതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഒരു കളവ് പറയാതെ സമാധാനം കിട്ടാത്ത ആളാണ് മുഖ്യമന്ത്രിയെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി പരിഹസിച്ചു.

ദേശാഭിമാനിയോ കൈരളിയോ അല്ല. ഒരുവട്ടം പോയി ഇറങ്ങാൻ കഴിയാത്തതുകൊണ്ട് പിന്നെയും പോയി. പുറത്തു പറയാനാകാത്ത എന്ത് ഡീലിനാണ് ഹെലികോപ്റ്ററിൽ പോയതെന്ന് പറയുന്നില്ല. ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തപ്പോൾ ഇല്ലാ കഥകൾ ഇറക്കിയവരാണ് ഇപ്പോൾ പുതിയ കഥകളുമായി വരുന്നതെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
കാലവർഷക്കെടുതിയിലെ രക്ഷാപ്രവർത്തനത്തിന് പാർട്ടി പ്രവർത്തകർ ഇറങ്ങണമെന്ന് എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു. ദുരിതബാധിതർക്ക് അവശ്യസാധനങ്ങൾ ഉറപ്പാക്കണം. ഇന്നലെ ദുരിതാശ്വാസ ക്യാമ്പിൽ പോയപ്പോൾ ആവശ്യമായ സൗകര്യങ്ങളില്ലെന്ന പരാതി ഉണ്ടായി. കഴിഞ്ഞ തവണ എല്ലാ സൗകര്യങ്ങളും ഉണ്ടായിരുന്നു. ഇപ്പോൾ ഇല്ലെന്നാണ് പറഞ്ഞത്. ഒരു ക്യാമ്പിൻ്റെ മാത്രമല്ല കേരളത്തിൽ അങ്ങോളം ഇങ്ങോളം ക്യാമ്പുകളിൽ സൗകര്യങ്ങളില്ലെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു.

Share post:

Popular

More like this
Related

ഡൽഹിയിൽ പ്രതിഷേധത്തിനിടെ യുവതിയെ ആക്രമിച്ച സംഭവം: 4 ഹിന്ദു രക്ഷാദള്‍ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് പോലീസ്

ന്യൂഡല്‍ഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...

ഇൻഡിഗോ വിമാനത്തിൽ പവർബാങ്ക് പൊട്ടിത്തെറിച്ച് ലഗേജ് കമ്പാർട്ടുമെന്റിൽ തീപ്പിടിച്ചു; വിമാനം ഹൈദരാബാദിൽ ഇറക്കി

ഹൈദരാബാദ് : ഇൻഡിഗോ വിമാനത്തിൽ ലഗേജ് കമ്പാർട്ടുമെന്റിൽ സൂക്ഷിച്ച ഒരു യാത്രക്കാരന്റെ...