Sunday, October 11, 2026

കുന്ദംകുളത്ത് ബസ്സിൻ്റെ മരണപ്പാച്ചിലിൽ 5 വാഹനങ്ങളും ഒരു വീടിൻ്റെ മതിലും തകർന്നു ;ഒരു വിദ്യാർത്ഥി മരിച്ചു, 25 പേർക്ക് പരിക്ക്

Date:

തൃശ്ശൂർ: കുന്ദംകുളത്ത് സ്വകാര്യ ബസിൻ്റെ മരണപ്പാച്ചിലിൽ 5 വാഹനങ്ങളും ഒരു വീടിൻ്റെ മതിലും തകർന്നു. ഒരാൾക്ക് ജീവഹാനിയും സംഭവിച്ചു. ഇരുപത്തഞ്ചോളം പേർക്ക് പരിക്കുണ്ട്. കോഴിക്കോട്ടുനിന്ന് തൃശ്ശൂരിലേക്ക് പുറപ്പെട്ട ബസ് കുന്ദംകുളം പറയമ്പാടത്തിന് സമീപമാണ് അപകടത്തിൽപ്പെട്ടത്. ഉച്ചയ്ക്ക് രണ്ടരയോടു കൂടിയാണ് അപകടം. പരിക്കേറ്റവരിൽ പത്തോളം പേരുടെ നില ഗുരുതരമാണ്. കാറിൽ യാത്രചെയ്ത വിദ്യാർഥത്ഥിനി റിയ ഫാത്തിമയാണ് മരിച്ചത്.

അമിതവേഗത്തിലെത്തിയ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് ആദ്യം ഒരു കാറിലും പിന്നീട് വാൻ, ഓട്ടോറിക്ഷ, ബൈക്ക് എന്നിങ്ങനെ അഞ്ച് വാഹനങ്ങളിലും ഇടിക്കുകയായിരുന്നു. അഞ്ച് വാഹനങ്ങളെ തകർത്ത ശേഷം ഒരു വീടിന്റെ മതിലും തകർത്ത ബസ് നിന്നത്.  

അപകടത്തിൽ ബസിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. പരിക്കേറ്റവരെ നാട്ടുകാരും ആംബുലൻസ് പ്രവർത്തകരും ചേർന്ന് ഉടനടി ആശുപത്രിയിലേക്ക് മാറ്റി. അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന്  ദൃക്‌സാക്ഷികൾ നൽകുന്ന വിവരം. സംഭവത്തിൽ പോലീസ അന്വേഷണം നടക്കുന്നു.

Share post:

Popular

More like this
Related

ഡൽഹിയിൽ പ്രതിഷേധത്തിനിടെ യുവതിയെ ആക്രമിച്ച സംഭവം: 4 ഹിന്ദു രക്ഷാദള്‍ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് പോലീസ്

ന്യൂഡല്‍ഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...

ഇൻഡിഗോ വിമാനത്തിൽ പവർബാങ്ക് പൊട്ടിത്തെറിച്ച് ലഗേജ് കമ്പാർട്ടുമെന്റിൽ തീപ്പിടിച്ചു; വിമാനം ഹൈദരാബാദിൽ ഇറക്കി

ഹൈദരാബാദ് : ഇൻഡിഗോ വിമാനത്തിൽ ലഗേജ് കമ്പാർട്ടുമെന്റിൽ സൂക്ഷിച്ച ഒരു യാത്രക്കാരന്റെ...