Monday, September 21, 2026

കാലിഫോർണിയ ഇരട്ട കൊലപാതകം: മലയാളി യുവതികളുടെ മൃതദേഹങ്ങൾ ഇന്ന് കൊച്ചിയിലെത്തിക്കും

Date:

കോട്ടയം: യുഎസിലെ കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ സെപ്റ്റംബർ 21 തിങ്കളാഴ്ച രാവിലെ നാട്ടിലെത്തിക്കും. രാവിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് മൃതദേഹങ്ങൾ എത്തുക. യുഎസിലെ പരിശോധനകളും നിയമ നടപടികളുമെല്ലാം പൂർത്തിയാകാൻ സമയമെടുത്തതിനാലാണ് ഇത്രയും വൈകിയതെന്നാണ് വിവരം.

സുഹൃത്തായ അനില ബേബിയുടെ ആക്രമണത്തിൽ കൊപ്പപ്പെട്ട തൃശ്ശൂർ മുടിക്കോട് പാണഞ്ചേരി തെക്കൂട്ട് ഹരിദാസ് സുഷമ ദമ്പതികളുടെ മകൾ അഞ്ജന ഹരി (35), തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലെയ്ൻ ആൻ മേരി മാത്യു (40) എന്നിവരുടെ മൃതദേഹമാണ് ഇന്ന് സ്വദേശത്തേക്ക് എത്തുന്നത്.

വിമാനത്താവളത്തിൽ അഞ്ജനയുടെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി തൃശൂരിലെ വസതിയിലെത്തിക്കും. തിങ്കളാഴ്ച വൈകിട്ട് തന്നെ സംസ്കാരം നടക്കും. വീട്ടുവളപ്പിലാണ് സംസ്‌ക്കരിക്കുക. ആൻ മേരി മാത്യൂവിന്റെ സംസ്‌ക്കാരം ഭർത്താവ് കുറിച്ചി പള്ളത്തറ വീട്ടിൽ ജേക്കബ് (മിഥുൻ) ന്റെ ഇടവകയായ പള്ളം ബുക്കാന സെന്റ് ഇഗ്‌നേഷ്യസ് യാക്കോബായ പള്ളിയിൽ വെച്ചാണ് നടക്കുക. ചൊവ്വാഴ്ചയാണ് അടക്കം. ആൻഡ്രീന (10), അലീസ (5) എന്നിവരാണ് ആനിന്റെ മക്കൾ

ആഗസ്റ്റ് 28-നായിരുന്നു നാടിനെ നടുക്കിയ  കൊലപാതകം നടന്നത്. ഉറ്റ സുഹൃത്തായ അനില ബേബിയാണ് കൊലപാതകം നടത്തിയത്. കോട്ടയം സ്വദേശിയായ അനില എന്തു കൊണ്ടാണ് ഈ അക്രമം ചെയ്തതെന്ന് ഇനിയും പുറത്തു വന്നിട്ടില്ല. അന്വേഷണം പൂർത്തീകരിച്ച ശേഷം മാത്രമേ യുഎസ് പോലീസ് ഇത്തരം വിവരങ്ങൾ പുറത്തുവിടൂ. ഒന്നര മണിക്കൂറിനിടയിലാണ് രണ്ട് കൊലപാതകങ്ങൾ നടന്നത്.

ഓണാഘോഷത്തിൽ ഒരുമിച്ച് പങ്കെടുക്കുകയും, ഒരുമിച്ച് സിനിമ കാണാൻ പോകുകയും ചെയ്തിരുന്ന സുഹൃത്തുക്കൾക്കിടയില്‍ പിന്നീട് എന്ത് സംഭവിച്ചുവെന്ന് വ്യക്തമല്ല. അനില ബേബിയെ കഴിഞ്ഞ ദിവസം കോടതിയിൽ‌ ഹാജരാക്കിയിരുന്നു. ഇരട്ട കൊലപാതകമായതിനാൽ കടുത്ത ശിക്ഷ തന്നെ ആനിന് ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. രണ്ട് കൊലപാതകത്തിനും ചേർത്ത് കുറഞ്ഞത് 50 വർഷത്തെ ജയിൽശിക്ഷ ലഭിക്കും. ഇത് ജീവപര്യന്തം തടവാകാനും സാദ്ധ്യതയുണ്ട്. മന:പ്പൂർവ്വമാണ് കൊലപാതകമെന്ന നിഗമനത്തിൽ പോലീസ് എത്തിയിട്ടുള്ളതായാണ് റിപ്പോർട്ട്.

Share post:

Popular

More like this
Related

‘ഓൾ കേരള പിഎസ്‍സി അസോസിയേഷൻ’ രൂപീകരിക്കാനൊരുങ്ങി ഉദ്യോഗാർത്ഥികൾ

തിരുവനന്തപുരം : അവകാശങ്ങൾ സംരക്ഷിക്കാനായി ഓൾ കേരള പി.എസ്.സി അസോസിയേഷൻ രൂപീകരിക്കാൻ...

വട്ടവടയിൽ മണ്ണിടിഞ്ഞ് വീണ് രണ്ടുപേർക്ക് ദാരുണാന്ത്യം; ഒരാൾക്ക് ഗുരുതര പരിക്ക്

വട്ടവട : ഇടുക്കി ജില്ലയിലെ വട്ടവടയിൽ ഷെഡ്ഡിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് രണ്ടുപേർ...

പ്രമുഖ ഹൃദ്രോഗ വിദഗ്ധന്‍ ഡോ. ജി വിജയരാഘവന്‍ അന്തരിച്ചു

തിരുവനന്തപുരം : പ്രമുഖ ഹൃദ്രോഗ വിദഗ്ധന്‍ ഡോ. ജി വിജയരാഘവന്‍ അന്തരിച്ചു....