കെഎസ്ആർടിസിയിൽ ഇനി  മുടക്കമില്ലാതെ എല്ലാ മാസവും ഒന്നാം തീയതി തന്നെ ശമ്പളം   

Date:

തിരുവനന്തപുരം : കെഎസ്ആർടിസി ശമ്പള പ്രതിസന്ധിക്ക് അറുതി. ഇനി മുതൽ എല്ലാ മാസവും ഒന്നാം തീയതി തന്നെ ശമ്പളം നല്‍കുമെന്ന് മന്ത്രി കെബി ഗണേഷ്കുമാര്‍ അറിയിച്ചു. ഈ മാസത്തെ ശമ്പളം ഇന്ന് വൈകീട്ട് മുതൽ തന്നെ കിട്ടും. സർക്കാർ സഹായത്തോടെ തന്നെയാണ് ശമ്പളം നൽകുക.. 10,000 കോടി രൂപയോളം പല ഘട്ടങ്ങളിലായി സർക്കാർ നൽകി മാസം തോറും 50 കോടി സർക്കാർ തുടർന്നു നൽകും.. ചെലവ് ചുരുക്കലിന്‍റെ  ഭാഗമായാണ് ഈ നേട്ടം കൈവരിക്കുന്നത്.

എസ്ബിഐയിൽ നിന്ന് 100 കോടിയുടെ ഓവർഡ്രാഫ്റ്റ് എടുക്കും.. സർക്കാർ പണം നൽകുമ്പോൾ തിരിച്ചടയ്ക്കും.. മാനേജ്മെന്‍റ് നിയന്ത്രങ്ങളോടെയാണ് പദ്ധതി.. പെൻഷനും കൃത്യം കൊടുക്കും. വരുമാനത്തിന്‍റെ  5% പെൻഷനായി മാറ്റി വെക്കും. രണ്ട് മാസത്തിനകം പെൻഷനും കൃത്യമായി വിതരണം ചെയ്യാനാവും. പിഎഫ് ആനുകൂല്യങ്ങളും ഉടൻ കൃത്യമായി കൊടുക്കാനാകും.

ജീവനകാർക്ക് ഒരുമിച്ച് ശമ്പളം നൽകണം എന്നുള്ളതായിരുന്നു മുഖ്യമന്ത്രി ആദ്യം ഏൽപ്പിച്ച ചുമതല. ധനമന്ത്രി വളരെ അധികം സഹായിച്ചു. 100 കോടിയുടെ ഓവർഡ്രാഫ്റ്റ് എസ്ബിഐയിൽ നിന്ന് എടുക്കും.. സർക്കാർ 2 ഗഡുക്കളായി 50 കോടി നൽകുമ്പോൾ തിരിച്ചടയ്ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനം’ ; നിക്ഷേപം നടത്താനുള്ള താൽപ്പര്യമറിയിച്ച് ന്യൂജേഴ്സി ​ഗവർണർ ഫിൽ മർഫി 

കൊച്ചി: കേരളത്തിൽ നിക്ഷേപം നടത്താനുള്ള താൽപ്പര്യമറിയിച്ച് ന്യൂജേഴ്സി ​ഗവർണർ ഫിൽ മർഫി....

ഓസ്ട്രേലിയയ്ക്കും കാനഡയ്ക്കും പിന്നാലെ പലസ്തീൻ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിച്ച് യുകെ

ലണ്ടൻ : ഐക്യോരാഷ്ട്രസഭയുടെ പൊതുസഭ ചേരുന്നതിന് മുന്നോടിയായി പലസ്തീൻ രാഷ്ട്രത്തെ ഔദ്യോഗികമായി...