Monday, September 7, 2026

‘ഐ ബെ ഇൻഫോപാർക്ക് ‘- കേരള സർക്കാർ സംരംഭം ഫ്ലെക്സിബിൾ വർക്ക് സ്പേയ്സ് എറണാകുളം സൗത്ത് മെട്രോ സ്റ്റേഷൻ കെട്ടിടത്തിൽ പ്രവര്‍ത്തനസജ്ജമായി

Date:

കൊച്ചി : വിവരസാങ്കേതികവിദ്യാ രംഗത്തെ ദ്രുതഗതിയിലുള്ള മാറ്റങ്ങൾ ഉൾക്കൊണ്ട് കൊച്ചിയിൽ ഒരു പുതിയ ഐടി തൊഴിലിട സംവിധാനം ആരംഭിക്കുന്നു. കേരള സർക്കാരിൻ്റെ നൂതന സംരംഭമായ ‘i by Infopark’ എന്ന ഫ്ലെക്സിബിൾ വർക്ക് സ്പേയ്സ് എറണാകുളം സൗത്ത് മെട്രോ സ്റ്റേഷൻ കെട്ടിടത്തിൽ പ്രവര്‍ത്തനസജ്ജമായി. ഇത്തരത്തിലുള്ള ഒരു ഐടി വൈവിധ്യ മാതൃക സംസ്ഥാനത്ത് ആദ്യമായാണ് ഒരുങ്ങുന്നത്.

തൊഴിലിട രൂപകല്‍പ്പനയില്‍ ആഗോള തലത്തില്‍ സ്വീകരിക്കപെട്ടുവരുന്ന ‘സ്‌പെക്ട്ര’ എന്ന ന്യൂറോഡൈവേഴ്സിറ്റി-സൗഹൃദ ആശയത്തിൽ ഊന്നിയാണ് ഈ സംവിധാനത്തിന്റെ ഓരോ നിലയും രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഏകദേശം 48,000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ 582 സീറ്റുകൾ, അതിവേഗ ഇന്റർനെറ്റ്, 100% പവർ ബാക്കപ്പ്, 24/7 സുരക്ഷ എന്നിവയ്‌ക്കൊപ്പം പ്രൊഫഷണൽ റിസപ്ഷൻ, കഫറ്റീരിയ, ഓഫീസ് പോഡ്, മീറ്റിംഗ് സോണുകൾ തുടങ്ങിയ വിപുലമായ സേവനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ബിസിനസ് ആവശ്യങ്ങൾക്കനുസരിച്ച് ഓഫീസ് സ്ഥലം ക്രമീകരിക്കാൻ സഹായിക്കുന്ന വാടക വ്യവസ്ഥകളാണ് ഇതിന്റെ മറ്റൊരു പ്രധാന സവിശേഷത.

ഗിഗ് വർക്കർമാർ, ഫ്രീലാൻസർമാർ, ബഹുരാഷ്ട്ര കമ്പനികൾ, ഐ.ടി./ഐ.ടി. അനുബന്ധ സ്ഥാപനങ്ങൾ, കേരളത്തിൽ ഗ്ലോബൽ ക്യാപബിലിറ്റി സെൻ്ററുകൾ (GCC) സ്ഥാപിക്കാൻ ആഗ്രഹിക്കുന്ന കമ്പനികൾ എന്നിവരെയാണ് ഇതിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. ഈ പദ്ധതി വിജയകരമാകുന്ന മുറയ്ക്ക്, സംസ്ഥാനത്തുടനീളം  സമാനമായ കേന്ദ്രങ്ങൾ ആരംഭിക്കാനും സർക്കാർ ആസൂത്രണം ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

റിപ്പോർട്ട് സമർപ്പിക്കാനുളള സമയപരിധി നീട്ടണമെന്ന ആരവല്ലി സമിതിയുടെ ആവശ്യം  തള്ളി സുപ്രീംകോടതി

ന്യൂഡല്‍ഹി : ആരവല്ലി മലനിരകളുടെ സംരക്ഷണത്തിനായി ഏകീകൃത നിര്‍വ്വചനം രൂപീകരിക്കാന്‍ നിയോഗിച്ച...

‘ടോള്‍ ഫാസ്ടാഗിലൂടെ മാത്രം നൽകുക, നേരിട്ട് പണം കൈമാറരുത്’;  മുന്നറിയിപ്പുമായി ഇഡി

ന്യൂഡല്‍ഹി : ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് സ്‌കാനിങ്ങിലൂടെയല്ലാതെ പണം നൽകരുതെന്ന് എന്‍ഫോഴ്സ്മെന്റ്...

സി.പി.എമ്മും തെറ്റുതിരുത്തലും

രാഷ്‌ട്രീയ ലേഖകൻകേരളത്തില്‍ കഴിഞ്ഞ പത്തു വര്‍ഷക്കാലം അധികാരത്തിലിരുന്ന , കഴിഞ്ഞ തിരഞ്ഞെടുപ്പില്‍...

ജെഎൻയുവിൽ അദ്ധ്യാപകനെതിരെ ലൈംഗികാരോപണം ; സര്‍വ്വകലാശാല ഐസിസിയെ സമീപിച്ച് 11 വിദ്യാർത്ഥിനികൾ

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റിയിലെ അദ്ധ്യാപകനെതിരെ  ലൈംഗിക പരാതിയുമായി സര്‍വ്വകലാശാല ഇന്റേണല്‍...