‘കൊലപാതകത്തിന് തുല്യമായ കൊടുംക്രൂരത ‘ കോട്ടയം നഴ്‌സിംഗ് കോളേജ് റാഗിങ് കേസിൽ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി പോലീസ്

Date:

കോട്ടയം : കോട്ടയം ഗവൺമെൻ്റ് നഴ്‌സിംഗ് കോളേജ് റാഗിങ് കേസിൻ്റെ കുറ്റപത്രം ഇന്ന് കോടതിയിൽ സമർപ്പിക്കാനൊരുങ്ങി പോലീസ്. 45 സാക്ഷികളും 32 രേഖകളും ഉള്‍പ്പെടുന്ന കുറ്റപത്രം 45 ദിവസം കൊണ്ടാണ് തയ്യാറാക്കിയത്. അഞ്ച് പ്രതികളാണ് കേസിലുള്ളത്.

കോട്ടയം മൂന്നിലവ് സ്വദേശി സാമുവല്‍, വയനാട് നടപയല്‍ സ്വദേശി ജീവ, മലപ്പുറം മഞ്ചേരി സ്വദേശി റിജുല്‍ ജിത്ത്, മലപ്പുറം വണ്ടൂര്‍ സ്വദേശി രാഹുല്‍ രാജ്, കോട്ടയം കോരിത്തോട് സ്വദേശി വിവേക് എന്നിവരാണ് കേസിലെ പ്രതികള്‍. കൊലപാതകത്തിന് തുല്യമായ കൊടുംക്രൂരതയാണ് ജൂനിയര്‍ വിദ്യാര്‍ത്ഥികളോട് പ്രതികൾ കാണിച്ചത് എന്നാണ് കുറ്റപത്രം പ്റയുന്നത്.

ഇരകളായ ആറ് പേരും കേസില്‍ സാക്ഷികളാണ്. വിദ്യാര്‍ത്ഥികള്‍ പകര്‍ത്തി സൂക്ഷിച്ച വീഡിയോ തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട തെളിവായി രേഖപ്പെടുത്തിയിട്ടുള്ളത്. പ്രതികള്‍ ജാമ്യാപേക്ഷയും മുന്‍കൂര്‍ ജാമ്യാപേക്ഷയുമെല്ലാം സമര്‍പ്പിച്ചിരുന്നെങ്കിലും അനുവദിക്കപ്പെട്ടില്ല. നിലവില്‍ അഞ്ച് പ്രതികളും റിമാന്‍ഡിലാണ്.

ശരീരമാകെ കോമ്പസ് കൊണ്ട് കുത്തി മുറിവേല്‍പ്പിച്ചെന്നും സ്വകാര്യ ഭാഗത്ത് ഡമ്പല്‍ അമര്‍ത്തിയെന്നുമുള്ള കോട്ടയം സര്‍ക്കാര്‍ നഴ്സിങ് കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ റാഗിങ് പരാതി തെളിയിക്കുന്ന അതിക്രൂര ദൃശ്യങ്ങളാണ് പുറത്ത് വന്നിരുന്നത്. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ കട്ടിലില്‍ കെട്ടിയിട്ട് ക്രൂരമായി ഉപദ്രവിക്കുന്നതിന്റെ ഭീതിദമായ ദൃശ്യങ്ങളുമുണ്ടായിരുന്നു. കുട്ടികളുടെ ശരീരത്തില്‍ കോമ്പസ് കൊണ്ട് കുത്തി മുറിവുണ്ടാക്കിയ ശേഷം മുറിവില്‍ ബോഡി ലോഷന്‍ ഒഴിച്ച് കൂടുതല്‍ വേദനിപ്പിക്കുന്നതായി ദൃശ്യങ്ങളിലുണ്ട്. സ്വകാര്യ ഭാഗത്ത് ഡമ്പല്‍ വയ്ക്കുന്ന ദൃശ്യങ്ങളും കുട്ടികള്‍ അലറിക്കരയുമ്പോള്‍ അക്രമികള്‍ അത് ആസ്വദിച്ച് ചിരിക്കുന്നതും വിഡിയോയില്‍ കാണാം. 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ജമ്മുവിൽ മയക്കുമരുന്ന് സംഘം പിടിയിൽ, പിന്നിൽ പാക് ബന്ധം ;15 കോടി രൂപ വിലമതിക്കുന്ന ഹെറോയിൻ പിടികൂടി

ശ്രീനഗർ : ജമ്മുകശ്മീരിൽ പാക്കിസ്ഥാനുമായി ബന്ധമുള്ള ഒരു മയക്കുമരുന്ന് റാക്കറ്റ്...

പി എം ശ്രീ ; സിപിഐഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ കേരള ഘടകത്തിന് വിമര്‍ശനം

സിപിഐഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ...

തർക്കം മുറുകി, പരിഹാരം തഥൈവ! ; കോഴിക്കോട് കോര്‍പ്പറേഷനിൽ ലീഗ് – കോണ്‍ഗ്രസ് നേതാക്കള്‍ രാജിവെച്ചു

കോഴിക്കോട്: കോര്‍പ്പറേഷനിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കഴിഞ്ഞിട്ടും തർക്കത്തിന് പര്യവസാനം കാണാനാകാതെ വന്നപ്പോൾ...