Sunday, January 11, 2026

‘ഫാസിസം ഇന്ത്യയിൽ എവിടെ വരെയെത്തി എന്ന  അളക്കാനുള്ള ഒരു സൂചകമായി  ‘എമ്പുരാൻ’ മാറി’ ; മുരളി ഗോപിക്കും പൃഥ്വിക്കും അഭിനന്ദനങ്ങളറിയിച്ച് ബെന്യാമിൻ

Date:

കൊച്ചി: എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട് വിവാദങ്ങളിൽ പ്രതികരണവുമായി എഴുത്തുകാരൻ ബെന്യാമിൻ. ഫാസിസം ഇന്ത്യയിൽ എവിടെ വരെയെത്തി എന്ന ചർച്ചകൾ നടക്കുന്ന ഇക്കാലത്ത് അതിനെ അളക്കാനുള്ള ഒരു സൂചകമായി ഈ സിനിമ മാറിയെന്ന് അദ്ദേഹം കുറിച്ചു. എമ്പുരാന്റെ സംവിധായകൻ പൃഥ്വിരാജിനെയും തിരക്കഥാകൃത്ത് മുരളി ഗോപിയേയും അദ്ദേഹം അഭിനന്ദിച്ചു.

പെരുമാൾ മുരുകന്റെയും എസ് ഹരീഷിന്റെയും ദീപിക പദുക്കോണിന്റെയും അനുഭവങ്ങൾ മുന്നിലുള്ളപ്പോഴും ആരെയാണ് ഉന്നം വയ്ക്കുന്നതെന്ന് കൃത്യമായി മനസ്സിലാവുന്ന സീനുകൾ ആലോചിക്കാനും ഉൾപ്പെടുത്താനും കാണിച്ച മനസിനെ അഭിനന്ദിക്കാതെ വയ്യെന്ന് ബെന്യാമിൻ പറഞ്ഞു. നിർമ്മാതാക്കളുടെ താത്പര്യം പ്രമാണിച്ച് ഇനി അവ മുറിച്ചു മാറ്റിയാലും അവ ഈ അന്തരീക്ഷത്തിൽ നിലനിൽക്കുക തന്നെ ചെയ്യും. മറന്നുകളഞ്ഞു എന്ന് വിചാരിച്ച ചിലത് ഓർമ്മിപ്പിച്ചതിന്റെ വേവലാതി ഈ സിനിമക്ക് പിന്നാലെ ആക്രമണ സ്വഭാവത്തോടെ ഓടുന്നവർക്കുണ്ടെന്നും ഫെയ്സ്ബുക്ക് കുറിപ്പിൽ ബെന്യാമിൻ പരാമർശിച്ചു.

“ചിലരെ വേവലാതിപ്പെടുത്തുകയും മുറിപ്പെടുത്തുകയും ആകുലതയിൽ ആക്കുകയും ദേഷ്യപിടിപ്പിക്കുകയും ഒക്കെ തന്നെയാണ് കലയുടെ ദൗത്യം. എല്ലാവരെയും തൃപ്തിപ്പെടുത്തുക
കലയുടെ ദൗത്യമല്ല. ഇനി, ഇപ്പോൾ ഈ സിനിമയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ച് വാചാലമാകുന്ന ചില ഫേസ്ബുക്ക് പത്രക്കാരുടെയും ബുജികളുടെയും ചാനൽ **കളുടെയും പേജുകൾ കാണുമ്പോൾ ചിരിയാണ് വരുന്നത്. കഴിഞ്ഞ വർഷം ഇതേ സമയത്ത് പൃഥ്വിയുടെ ഒരു സിനിമ പുറത്തിറങ്ങിയിരുന്നു. അന്ന് ആ സിനിമ ഞങ്ങളുടെ തമ്പുരാക്കന്മാരെ മോശമാക്കിയേ എന്ന് നിലവിളിച്ചവരാണ് അവറ്റകൾ. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ പരിധി ഞങ്ങൾ നിശ്ചയിക്കും എന്ന് ആക്രോശിച്ചവരാണവർ.

സ്വന്തം ആസനത്തിൽ ചൂടേറ്റാൽ എല്ലാ ജാതി വാദികളുടെയും സ്വഭാവം ഒന്ന് തന്നെ. ഇവറ്റകളുടെ പിന്തുണയിൽ നിന്നല്ല ധീരമായ രചനകൾ ഉണ്ടാവേണ്ടത്. സ്വന്തം ആത്മവിശ്വാസത്തിൽ നിന്നും ബോധ്യത്തിൽ നിന്നുമാണ് അത് പിറക്കേണ്ടത്. അപ്പോൾ ആരുടെ പിന്തുണ ഉണ്ടെങ്കിലും ഇല്ലെങ്കിലും തല ഉയർത്തി നിൽക്കാനാവും. അങ്ങനെ തല ഉയർത്തി നിൽക്കാൻ കരുത്ത് കാണിച്ച മുരളി ഗോപിക്കും പൃഥ്വിക്കും അഭിനന്ദനങ്ങൾ.” പിന്തുണ അറിയിച്ച് ബെന്യാമിൻ എഴുതി.

ബെന്യാമൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം:

എമ്പുരാൻ ഇന്നലെ രാത്രി കണ്ടു.
ഈ ഴോണറിൽ പെട്ട സിനിമകളുടെ ഒരു ആസ്വാദകനല്ല ഞാൻ. ബാഹുബലി, പുഷ്പ പോലെയുള്ള ചിത്രങ്ങൾ കണ്ടതുമില്ല. എങ്കിലും മുഷിയാതെ കണ്ടിരിക്കാവുന്ന ഒരു ചിത്രം എന്നാണ് തോന്നിയത്. അതിനു കാരണം പൃഥ്വിയുടെ സംവിധായക മികവ് തന്നെ. ഹോളിവുഡ് സിനിമകളിൽ കാണുന്ന തരം സീനുകൾ കൊണ്ട് സമ്പന്നമാണ് ഈ സിനിമ. പൂർണ്ണമായും ഒരു കച്ചവട സിനിമയാണ് എന്നറിഞ്ഞു കൊണ്ട് തീയേറ്ററിൽ എത്തുന്ന പ്രേക്ഷകൻ പ്രതീക്ഷിക്കുന്നതും മറ്റൊന്നല്ലല്ലോ.

രണ്ടാമത് മുരളി ഗോപി ഇതിലേക്ക് കൃത്യമായി സന്നിവേശിപ്പിച്ചിരിക്കുന്ന രാഷ്ട്രീയമാണ്. ഫാസിസം ഇന്ത്യയിൽ എവിടെ വരെയെത്തി എന്ന ചർച്ചകൾ നടക്കുന്ന ഇക്കാലത്ത് അതിനെ അളക്കാനുള്ള ഒരു സൂചകമായി ഈ സിനിമ മാറി. പെരുമാൾ മുരുകന്റെയും എസ് ഹരീഷിന്റെയും ദീപിക പദുക്കോണിന്റെയും അനുഭവങ്ങൾ മുന്നിലുള്ളപ്പോഴും ആരെയാണ് ഉന്നം വയ്ക്കുന്നതെന്ന് കൃത്യമായി മനസ്സിലാവുന്ന സീനുകൾ ആലോചിക്കാനും ഉൾപ്പെടുത്താനും കാണിച്ച മനസിനെ അഭിനന്ദിക്കാതെ വയ്യ. നിർമ്മാതാക്കളുടെ താത്പര്യം പ്രമാണിച്ച് ഇനി അവ മുറിച്ചു മാറ്റിയാലും അവ ഈ അന്തരീക്ഷത്തിൽ നിലനിൽക്കുക തന്നെ ചെയ്യും. നിരോധിക്കപ്പെട്ട സിനിമകളും പുസ്തകങ്ങളും വ്യാപകമായി പ്രചരിച്ചതിന്റെ ചരിത്രം നമ്മുടെ മുന്നിലുണ്ട്. ( അതിന്റെ പേരിൽ തെറി പറയുന്നവരോട് : ഒരു സിനിമ പൂർത്തിയായാൽ പിന്നെ അത് നിർമ്മാതാവിന്റെ സ്വന്തമാണ്. വെട്ടാനും ഉൾപ്പെടുത്താനും ഉള്ള അവകാശം അയാൾക്ക് മാത്രമാണ്. സംവിധായകനും എഴുത്തുകാരനും ഒക്കെ നോക്കി നിൽക്കാം എന്ന് മാത്രം)

മറന്നുകളഞ്ഞു എന്ന് വിചാരിച്ച ചിലത് ഓർമ്മിപ്പിച്ചതിന്റെ വേവലാതി ഈ സിനിമക്ക് പിന്നാലെ ആക്രമണ സ്വഭാവത്തോടെ ഓടുന്നവർക്കുണ്ട്. ചിലരെ വേവലാതിപ്പെടുത്തുകയും മുറിപ്പെടുത്തുകയും ആകുലതയിൽ ആക്കുകയും ദേഷ്യപിടിപ്പിക്കുകയും ഒക്കെ തന്നെയാണ് കലയുടെ ദൗത്യം.  എല്ലാവരെയും തൃപ്തി പെടുത്തുക കലയുടെ ദൗത്യമല്ല. കച്ചവട സിനിമ ആയിരിക്കെ തന്നെ അത്തരത്തിൽ ഒരു ദൗത്യം നിർവ്വഹിക്കാൻ ഇതിനു കഴിഞ്ഞിട്ടുണ്ട്. 👍🏼

ഇനി,  ഇപ്പോൾ ഈ സിനിമയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ച് വാചാലമാകുന്ന ചില ഫേസ്ബുക്ക് പത്രക്കാരുടെയും ബുജികളിടെയും ചാനൽ നാറികളുടെയും പേജുകൾ കാണുമ്പോൾ ചിരിയാണ് വരുന്നത്. കഴിഞ്ഞ വർഷം ഇതേ സമയത്ത് പൃഥ്വി യുടെ ഒരു സിനിമ പുറത്തിറങ്ങിയിരുന്നു. അന്ന് ആ സിനിമ ഞങ്ങളുടെ തമ്പുരാക്കന്മാരെ മോശമാക്കിയേ എന്ന് നിലവിളിച്ചവരാണ്  അവറ്റകൾ. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ പരിധി ഞങ്ങൾ നിശ്ചയിക്കും എന്ന് ആക്രോശിച്ചവരാണവർ. സ്വന്തം ആസനത്തിൽ ചൂടേറ്റാൽ എല്ലാ ജാതി വാദികളുടെയും സ്വഭാവം ഒന്ന് തന്നെ. ഇവറ്റകളുടെ പിന്തുണയിൽ നിന്നല്ല ധീരമായ രചനകൾ ഉണ്ടാവേണ്ടത്. സ്വന്തം ആത്മവിശ്വാസത്തിൽ നിന്നും ബോധ്യത്തിൽ നിന്നുമാണ് അത് പിറക്കേണ്ടത്. അപ്പോൾ ആരുടെ പിന്തുണ ഉണ്ടെങ്കിലും ഇല്ലെങ്കിലും തല ഉയർത്തി നിൽക്കാനാവും.
അങ്ങനെ തല ഉയർത്തി നിൽക്കാൻ കരുത്ത് കാണിച്ച മുരളി ഗോപിക്കും പൃഥ്വിക്കും അഭിനന്ദനങ്ങൾ ❤️❤️

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കോലി കസറി , കീവീസ് കീഴടങ്ങി; ആദ്യ ഏകദിനത്തിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് ജയം

വഡോദര : വിരാട് കോലിയുടെ കിടിലൻ ബാറ്റിങ്ങ് മികവിൽ ന്യൂസീലൻഡിനെതിരെ ഇന്ത്യക്ക്...

‘യുഎസ് അനാവശ്യ ഇടപെടലിന് മുതിർന്നാൽ ഇസ്രായേലി, യുഎസ് സൈനിക താവളങ്ങൾ ആക്രമിക്കും’: മുന്നറിയിപ്പുമായി ഇറാൻ

ടെഹ്റാൻ : സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ അതീവ സംഘർഷഭരിതമാകുന്ന സാഹചര്യത്തിൽ  അമേരിക്കയ്ക്കും...

വാഗ്ദാനങ്ങളുടെ പെരുമഴ; ബൃഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി മഹായുതി സഖ്യം

മുംബൈ : ബൃഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിനുളള പ്രകടന പത്രിക...