Saturday, June 27, 2026

വാഗ്ദാനങ്ങളുടെ പെരുമഴ; ബൃഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി മഹായുതി സഖ്യം

Date:

മുംബൈ : ബൃഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിനുളള പ്രകടന പത്രിക പുറത്തിറക്കി മഹായുതി സഖ്യം. സ്ത്രീകള്‍ക്ക് 5 ലക്ഷം രൂപ പലിശരഹിത വായ്പ, ചേരി രഹിത മുംബൈ, അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിയുന്നതിനുള്ള എഐ ഉപകരണം എന്നിവയുള്‍പ്പെടെ നിരവധി  വാഗ്ദാനങ്ങളാണ് പ്രകടനപത്രികയിൽ പറയുന്നത്. ഹിന്ദുത്വത്തോടൊപ്പം വികസനത്തിനും പ്രകടന പത്രിക മുന്‍ഗണന നല്‍കുന്നുവെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.

ജനുവരി 15നാണ് ബൃഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ്. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്, ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡേ, കേന്ദ്ര മന്ത്രി രാംദാസ് അത്തവാലെ, ബിജെപി നേതാക്കളായ ആശിഷ് ഷെലാര്‍, അമിത് സതാം എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. മുംബൈ നിവാസികള്‍ 265,000 നിര്‍ദ്ദേശങ്ങളാണ് നല്‍കിയിരുന്നതെന്നും അതനുസരിച്ചാണ് പ്രകടനപത്രിക തയ്യാറാക്കിയതെന്നും അമിത് സതാം പറഞ്ഞു.

ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാനസൗകര്യ വികസനത്തിനാണ് മഹായുതി ഊന്നല്‍ നല്‍കുന്നത്. മുംബൈയുടെ മാറ്റത്തിനായി സുസ്ഥിര വികസനം, ആധുനിക അടിസ്ഥാനസൗകര്യം, സുസ്ഥിരത എന്നിവയ്ക്കാണ് പ്രാധാന്യം നല്‍കുന്നതെന്ന് ദേവേന്ദ്ര ഫട്‌നാവിസ് പറഞ്ഞു. മുംബൈയുടെ സബര്‍ബന്‍ റെയില്‍വെ നെറ്റ്‌വര്‍ക്ക് അപ്‌ഗ്രേഡ് ചെയ്യും. BEST ബസുകളില്‍ വനിതാ യാത്രക്കാര്‍ക്ക് 50 ശതമാനം കണ്‍സെഷന്‍, ജലഗതാഗത സേവനങ്ങളുടെ വിപുലീകരണം എന്നിവയും വാഗ്ദാനങ്ങളിൽ പെടുന്നു. BEST ബസുകളുടെ എണ്ണം 5000ത്തില്‍ നിന്ന് 10000മാക്കുമെന്നും അദ്ദേഹം പറഞ്ഞു.

അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ കണ്ടെത്താന്‍ ഐഐടി ബോംബെയുടെ സഹകരണത്തോടെ എഐ അധിഷ്ടിത ആപ്ലിക്കേഷന്‍ നിര്‍മ്മിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജലത്തിന്റെയും വായുവിന്റെയും ഗുണനിലവാരം ഉയര്‍ത്തുന്നതിനായും കാര്‍ബണ്‍ പുറന്തള്ളുന്നത് കുറയ്ക്കാനും 17,000 കോടി രൂപയുടെ നിക്ഷേപവും പ്രഖ്യാപനമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘ഡൊണാൾഡ് ട്രംപ് അവന്യൂ !’; ഹൈദരാബാദിൽ റോഡിന് തന്റെ പേരിട്ടതിൽ ഇന്ത്യക്ക് നന്ദി അറിയിച്ച് ട്രംപ്

ഹൈദരാബാദ് : ഹൈദരാബാദിലെ ഒരു റോഡിന് തന്റെ പേര് നൽകിയതിൽ ഇന്ത്യക്ക്...

‘പിതാവിൻ്റെ മരണം ജീവനക്കാരുടെ അനാസ്ഥ മൂലം’; ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണവുമായി മക്കൾ

കോഴിക്കോട് : പിതാവിന്റെ മരണത്തിൽ ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണവുമായി മക്കൾ....

വീണ്ടും സംഘർഷം, സമാധാനം ഓടി ഒളിച്ചു! ; ഇറാൻ മിസൈൽ-ഡ്രോൺ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്കൻ വ്യോമാക്രമണം; തിരിച്ചടിച്ച് ടെഹ്‌റാൻ

യുഎസ-ഇറാൻ സംഘർഷത്തിന് വീണ്ടും തുടക്കം. ഇറാൻ്റെ മിസൈൽ-ഡ്രോൺ കേന്ദ്രങ്ങൾക്ക് നേരെ വെള്ളിയാഴ്ച...