Tuesday, January 13, 2026

‘കമ്യൂണിസ്റ്റുകാര്‍ക്ക് കമ്പുകൊണ്ട് പോലും തൊടാന്‍ കൊള്ളാത്ത ആളാണ് അന്‍വർ’ – മുൻ പാർട്ടി സെക്രട്ടറി ചന്ദ്രപ്പൻ്റെ വാക്കുകൾ ഉദ്ധരിച്ച് ബിനോയ് വിശ്വം

Date:

നിലമ്പൂർ മുൻ എംഎൽഎ പി വി അൻവറിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നല്ല പോലെ അറിയാം അന്‍വറിനെ എന്ന് പറഞ്ഞ ബിനോയ് വിശ്വം  കമ്യൂണിസ്റ്റുകാര്‍ക്ക് കമ്പുകൊണ്ട് പോലും തൊടാന്‍ കൊള്ളാത്ത ആളാണ് അന്‍വറെന്ന് പാർട്ടിയുടെ മുൻ സെക്രട്ടറിയായിരുന്ന ചന്ദ്രപ്പൻ്റെ വാക്കുകൾ ഉദ്ധരിച്ച് കൊണ്ട് താൻ ആ വാക്കുകള്‍ ആവര്‍ത്തിക്കുകയാണെന്ന് വ്യക്തമാക്കി. അന്‍വര്‍ കെട്ടുപോയ ചൂട്ടുകെട്ടാണെന്നും ബിനോയ് വിശ്വം പറഞ്ഞു.

ഈ പ്രതിസന്ധിയും തമ്മിലടിയും എല്ലാമാണ് യുഡിഎഫ്. അതിന് ഏച്ചുകെട്ടിയാലും എല്ലാം പൊട്ടിത്തകരാം. യുഡിഎഫിനെ നയിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസാണ്. അതിന്റെ അവസ്ഥ എന്താ? ഇവിടുത്തെ കാര്യം മാത്രമല്ല. അഖിലേന്ത്യാതലത്തിലെ അവസ്ഥയെന്താ? കോണ്‍ഗ്രസ് പാര്‍ട്ടിയുടെ രണ്ട് വര്‍ക്കിങ് കമ്മറ്റി മെമ്പര്‍മാര്‍ പ്രത്യക്ഷമായി തന്നെ മോദിയെ പിന്താങ്ങുകയാണ്. ശശി തരൂരും സല്‍മാന്‍ ഖുര്‍ഷിതും. ഇന്ത്യയ്ക്കകത്ത് വച്ചും പുറത്ത് വച്ചും അവര്‍ പറയുന്നു എല്ലാ നിലകളിലും മോദിയാണ് ശരിയെന്ന്. കശ്മീര്‍ നയം പൂർണ്ണമായും ശരിയാണെന്ന്. മോദി മഹാനാണെന്ന് പറയുന്നു. ഇങ്ങനെ പറയുന്ന വര്‍ക്കിങ് കമ്മറ്റി മെമ്പര്‍മാര്‍ നയിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ആ പാര്‍ട്ടിയുടെ അഖിലേന്ത്യതലത്തിലെ അവസ്ഥ അതാണെങ്കില്‍ ഇവിടുത്തെ അവസ്ഥ ഇങ്ങനെയാകാനേ പറ്റൂ. അതൊന്നും പരിഹരിക്കാനുള്ള യാതൊരു പോംവഴിയും കോണ്‍ഗ്രസിനില്ല.

കോണ്‍ഗ്രസ് അതിന്റെ നയപരമായ, രാഷ്ട്രീയമായ വൈകല്യം മൂലം തകര്‍ച്ചയിലേക്ക് അനുനിമിഷം നീങ്ങുന്ന കാഴ്ച നാം കാണുകയാണ്. നിലമ്പൂര്‍ ആ പതനത്തിന്റെ ആക്കം കൂട്ടാന്‍ പോവുകയാണ് – അദ്ദേഹം പറഞ്ഞു.

ബിജെപി സ്ഥാനാര്‍ഥി ഉണ്ടെങ്കിലും ഇല്ലെങ്കിലും അത് യുഡിഎഫിനെ സഹായിക്കാന്‍ വേണ്ടിയാണെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിലെ രാഷ്ട്രീയം അതാണ്. അന്ധമായ ഇടതുപക്ഷ വിരോധം മൂലം കേരളത്തിലെ കോണ്‍ഗ്രസ് ഏറെക്കാലമായി ബിജെപിയുമായി കൈകോര്‍ത്ത് പിടിക്കുന്നുണ്ട്. ആ തഴമ്പ് കാണും കോണ്‍ഗ്രസ് കൈപ്പത്തിയില്‍. അതുകൊണ്ട് ഞങ്ങളുടെ പോരാട്ടം യുഡിഎഫിനെതിരെ മാത്രമല്ല. എസ്ഡിപിഐയും യുഡിഎഫും ബിജെപിയും എല്ലാമടങ്ങുന്ന ഇടതുപക്ഷ വിരോധ കൂട്ടുകെട്ടാണ് അപ്പുറത്ത്. ഞങ്ങള്‍ അവരെയാണ് എതിരിടുന്നത് – അദ്ദേഹം വ്യക്തമാക്കി.

നിലമ്പൂരില്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്നത് എല്‍ഡിഎഫിന് നല്‍കുന്ന ആവേശം വളരെ വലുതാണെന്ന് അദ്ദേഹം പറഞ്ഞു. ഏറെ കാലമായി രാഷ്ട്രീയ പോരാട്ടം നടത്താന്‍ കാത്തിരിക്കുന്ന അണികള്‍ക്ക് ഇത് വമ്പിച്ച ഉത്തേജനമാണ്. ആ ആവേശം സിപിഐഎമ്മിന് മാത്രമല്ല സിപിഐക്കുമുണ്ട്. എല്‍ഡിഎഫിലെ ഓരോ പാര്‍ട്ടിക്കുമുണ്ട്. ഈ രാഷ്ട്രീയ പോരാട്ടത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പൂര്‍ണ്ണമായും തൃപ്തരാണ്. രാഷ്ട്രീയ മത്സരമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. രാഷ്ട്രീയമല്ലാത്തത് ഒന്നും അവിടെ പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യമില്ല ; മൂന്ന് ദിവസത്തെ എസ്‌ഐടി കസ്റ്റഡിയില്‍ വിട്ട് കോടതി

തിരുവല്ല: മൂന്നാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ മൂന്നു ദിവസത്തെ പോലീസ്...

നവകേരള സർവ്വെ : ഫണ്ട് വിനിയോഗത്തിൽ സർക്കാരിനോട് വ്യക്തത തേടി ഹൈക്കോടതി

കൊച്ച: നവകേരള സർവ്വെയിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. സർവ്വെയ്ക്ക് ഫണ്ട്...

വെനിസ്വേലയിലേക്ക് എണ്ണ എടുക്കാൻ പോയ ചൈനീസ് സൂപ്പർ ടാങ്കറുകൾ പാതിവഴിയിൽ യാത്ര അവസാനിപ്പിച്ച് മടങ്ങി

വെനിസ്വേലയിലേക്ക് എണ്ണ എടുക്കാൻ പുറപ്പെട്ട രണ്ട് ചൈനീസ് സൂപ്പർ ടാങ്കറുകൾ തിരിച്ച് മടങ്ങിയതായി...

ഇന്ത്യക്കാർക്ക് യാത്രാ ഇളവുകൾ പ്രഖ്യാപിച്ച് ജർമ്മനി ; ഇനി ട്രാൻസിറ്റ് വിസ ആവശ്യമില്ല

ന്യൂഡൽഹി : ജർമ്മനിയിലെ വിമാനത്താവളങ്ങൾ വഴി സഞ്ചരിക്കുന്ന ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക്...