നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: കൺവെൻഷൻ ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രി ഇന്ന് എത്തും ; ഇടത് ക്യാമ്പിൽ ആവേശം

Date:

നിലമ്പൂർ : കനത്ത മഴക്ക് അൽപ്പം ശമനമായതോടെ  നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പിന് ചൂടേറും. എൽ.ഡി.എഫിൻ്റെ തെരഞ്ഞെടുപ്പ് കൺവെൻഷന് ഇന്ന് തുടക്കമാകുന്ന വേളയിൽ അണികൾക്ക് ആവേശമായി  മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിലമ്പൂരിലെത്തും.  എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുന്നത്.  വൈകിട്ട് 3.30ന് കോടതിപടിയിലാണ് പരിപാടി. പിവി അൻവർ അടക്കം ഉയർത്തുന്ന രാഷ്ട്രീയ വിമർശനങ്ങൾക്കുള്ള മുഖ്യമന്ത്രിയുടെ മറുപടിയാണ് ഇന്നത്തെ ഇടതുമുന്നണി കൺവെൻഷനെ ഉദ്വേഗഭരിതമാക്കും.

അൻവറുമായി ബന്ധപ്പെട്ട വിവാദങ്ങൾ നിലനിൽക്കെ മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം ചില രാഷ്ട്രീയ ചർച്ചകൾക്ക് വഴിയൊരുക്കുകയും ചെയ്യും.  എൽഡിഎഫിന്റെ സംസ്ഥാന നേതാക്കളും മന്ത്രിമാരും സാമൂഹ്യ, സാംസ്ക്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കുമെന്നറിയുന്നു. ചൊവ്വാഴ്ച പഞ്ചായത്ത് കൺവെൻഷനുകളും മൂന്ന്, നാല് തീയതികളിൽ ബൂത്ത് കൺവെൻഷനുകളും നടക്കും. തിങ്കളാഴ്ചയാണ് എം. സ്വരാജ് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നത്. കൺവൻഷനോടെ എൽഡിഎഫിന്റെ ഔദ്യോഗിക തെരഞ്ഞെടുപ്പ്‌ പര്യടനത്തിന് തുടക്കമാകും. നാളെ പഞ്ചായത്ത്‌ കൺവൻഷനുകളും മൂന്ന്‌, നാല്‌, അഞ്ച്‌ തീയതികളിൽ ബൂത്ത്‌ കൺവൻഷനുകളും നടക്കും. മണ്ഡലത്തിലെ പ്രധാനപ്പെട്ട വ്യക്തികളുമായുള്ള കൂടിക്കാഴ്ചയാണ് ഇടതു സ്ഥാനാർത്ഥി സ്വരാജ് ഇന്ന് നടത്തുക.

സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച ശേഷം നിലമ്പൂരിലേക്കെത്തിയ എൽഡിഎഫിൻ്റെ യുവനേതാവ് എം.സ്വരാജിന് ഷൊർണൂർ മുതൽ വഴിനീളെയുള്ള റെയിൽവെ സ്റ്റേഷനുകളിലെല്ലാം  ഉജ്ജ്വല സ്വീകരണമാണ് ഇന്നലെ പ്രവർത്തകർ ഒരുക്കിയത്. ശനിയാഴ്ച രാവിലെ പതിനൊന്നരയോടെ നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങിയ സ്വരാജിനെ ഹാരമണിയിച്ചും പുഷ്പവൃഷ്ടി നടത്തിയും വിപ്ലവമുദ്രാവാക്യങ്ങൾ വിളിച്ചുമാണ് പ്രവർത്തകർ വരവേറ്റത്. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ ഉൾപ്പെടെയുള്ള നേതാക്കളും എത്തിയിരുന്നു. റെയിൽവേ സ്റ്റേഷനിൽനിന്നു റോഡ് ഷോ ആയി സ്വരാജ്, നിലമ്പൂർ സിപിഎം ഏരിയ കമ്മിറ്റി ഓഫിസിലേക്കു പോയി.
വർഷങ്ങൾക്കു ശേഷം മണ്ഡലത്തിൽ പാർട്ടി ചിഹ്നത്തിൽ ഒരു സ്ഥാനാർത്ഥിയെ ലഭിച്ചതിന്റെ ആവേശത്തിലാണ് പ്രവർത്തകർ.

ആര്യാടൻ മുഹമ്മദിനെതിരെ 2006 ൽ പി.ശ്രീരാമകൃഷ്ണൻ മത്സരിച്ച ശേഷം ഇതാദ്യമായാണ് പാർട്ടി ചിഹ്നത്തിൽ സിപിഎം നിലമ്പൂരിൽ സ്ഥാനാർഥിയെ നിർത്തുന്നത്. 1967 ൽ കെ.കുഞ്ഞാലിക്കു ശേഷം സിപിഎം ചിഹ്നത്തിൽ മത്സരിച്ച ആരും നിലമ്പൂരിൽ ജയിച്ചിട്ടില്ലെന്നതും ചരിത്രം. ഇവിടെയാണ് എം സ്വരാജിൻ്റെ സ്ഥാനാർത്ഥിത്വം പ്രസക്തമാകുന്നത്. വർഷങ്ങളായി കെ ബാബു കുത്തകയായി വെച്ചിരുന്ന തൃപ്പൂണിത്തുറ മണ്ഡലം 2016 ൽ പിടിച്ചെടുത്ത പാരമ്പര്യവും എം സ്വരാജിനുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

യുഎസ് താരിഫ് കേരളത്തേയും ബാധിക്കും; വ്യവസായങ്ങൾക്കും കയറ്റുമതിയ്ക്കും ഭീഷണിയെന്ന് ധനകാര്യമന്ത്രി ബാലഗോപാൽ

തിരുവനന്തപുരം : യു എസ് താരിഫുകൾ കേരളത്തിലെ പരമ്പരാഗത കയറ്റുമതി വ്യവസായങ്ങൾക്ക് വെല്ലുവിളിയാകുമെന്ന്...

സംസ്ഥാനത്ത് ‘സ്ത്രീ ക്ലിനിക്കുകള്‍’ക്ക് തുടക്കമായി ; ആറ് മാസത്തിലൊരിക്കല്‍ സ്ത്രീകൾ ആരോഗ്യ പരിശോധന നടത്തണമെന്ന് മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം : സംസ്ഥാനത്ത് 'സ്ത്രീ ക്ലിനിക്കുകള്‍'ക്ക് തുടക്കമായി. സ്ത്രീ ക്ലിനിക്കുകള്‍ സംസ്ഥാനത്തെ...