Saturday, January 10, 2026

പാക് പിന്തുണയുള്ള തീവ്രവാദികൾ മതത്തെ ദുരുപയോഗം ചെയ്യുന്നു, ഇസ്ലാം ആരെയും കൊല്ലാൻ അനുവദിക്കുന്നില്ല’ : ഒവൈസി അൾജീരിയയിൽ

Date:

അൾജീരിയ : പാക് പിന്തുണയുള്ള തീവ്രവാദികൾ മതത്തെ ദുരുപയോഗം ചെയ്യുകയാണെന്ന് വ്യക്തമാക്കി ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തിഹാദുൽ മുസ്‌ലിമീൻ (AIMIM) നേതാവ് അസദുദ്ദീൻ ഒവൈസി. വിദേശ രാജ്യങ്ങളിലേക്കുള്ള മോദി സർക്കാരിന്റെ ഭീകരവിരുദ്ധ സർവ്വകക്ഷി സംഘത്തെ പ്രതിനിധാനം ചെയ്ത് അൾജീരിയയിൽ സംസാരിക്കുകയായിരുന്നു ഒവൈസി. നിരപരാധികളെ കൊന്നൊടുക്കി ഇസ്ലാമിൻ്റെ തത്വങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുകയാണ് പാക് തീവ്രവാദികളെന്ന് അസദുദ്ദീൻ ഒവൈസി കൂട്ടിച്ചേർത്തു.

“പാക്കിസ്ഥാൻ തക്ഫീരിസത്തിന്റെ പ്രഭവകേന്ദ്രമാണ്, പാക്കിസ്ഥാനിലെ തീവ്രവാദ ഗ്രൂപ്പുകളും ഐ.എസ്., അൽ-ഖ്വയ്ദയും തമ്മിൽ പ്രത്യയശാസ്ത്രത്തിൽ വ്യത്യാസമില്ല. അവർക്ക് മതപരമായ അനുമതിയുണ്ടെന്ന് അവർ വിശ്വസിക്കുന്നു. അത് പൂർണ്ണമായും തെറ്റാണ്. ഇസ്ലാം ആരെയും കൊല്ലാൻ അനുവദിക്കുന്നില്ല. നിർഭാഗ്യവശാൽ, അതാണ് അവരുടെ പ്രത്യയശാസ്ത്രം.” അൾജീരിയയിൽ ഒവൈസി പറഞ്ഞു.

ഏപ്രിൽ 22 ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ പാക്കിസ്ഥാൻ പിന്തുണയുള്ള തീവ്രവാദികൾ 26 വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ സംഭവത്തെ മുൻനിർത്തിയായിരുന്നു ഒവൈസിയുടെ പരാമർശം. “അവിടെ ഹിന്ദു പുരുഷന്മാരെ ലക്ഷ്യം വെച്ചു. ഇസ്ലാമിൽ തക്ഫിരിസ’ത്തിനോ ‘തക്ഫിരി’ പ്രത്യയശാസ്ത്രത്തിനോ സ്ഥാനമില്ല.” – അദ്ദേഹം പറഞ്ഞു

തീവ്രവാദം പാക്കിസ്ഥാനിൽ നിന്നാണ് ഉത്ഭവിച്ചതെന്ന് പറഞ്ഞ ഒവൈസി, അവർ ഭീകരരെ സംരക്ഷിക്കുകയും പരിശീലനം നൽകുകയും ചെയ്യുന്നുവെന്നും പറഞ്ഞു. “പഞ്ചാബിലായാലും കശ്മീരിലായാലും, നിങ്ങൾക്ക് പൊതുവായി ഒരു പേരാണ് ഉള്ളത് – അത് പാക്കിസ്ഥാൻ സ്പോൺസർ ചെയ്യുന്ന ഭീകരത എന്നാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

ഐക്യരാഷ്ട്രസഭ നിരോധിച്ച ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയെ (എൽഇടി) പാക്കിസ്ഥാൻ പരസ്യമായി പ്രോത്സാഹിപ്പിക്കുകയാണെന്ന് ഒവൈസി പറഞ്ഞു. എൽഇടി “ആൽ-ഖ്വയ്ദയുമായി പ്രത്യയശാസ്ത്രപരമായി അടുത്താണ്” എന്നും യുഎസിലെ 9/11 ആക്രമണത്തിന് ഉത്തരവാദികളായ ഭീകര സംഘടനയെ സഹായിച്ചു എന്നും എഐഎംഐഎം എംപി എടുത്തുപറഞ്ഞു.

ഓപ്പറേഷൻ സിന്ദൂരിനിടെ, മെയ് 7 ന് രാത്രിയിൽ ഇന്ത്യ എൽഇടിയുടെയും ജെയ്‌ഷെയുടെയും ഭീകര കേന്ദ്രങ്ങൾ വിജയകരമായി ആക്രമിച്ചു. തീവ്രവാദികളെ സംരക്ഷിക്കുന്നതിന് പാക്കിസ്ഥാനെ വിമർശിച്ച ഒവൈസി, “ആയുധമെടുക്കുന്ന ഏതൊരാളും തീവ്രവാദിയാണ്. ഒരു തീവ്രവാദിക്കും ഒരു ഇടവും നൽകാൻ അനുവദിക്കില്ല” എന്ന് പറഞ്ഞു. ഇന്ത്യയ്ക്ക് മാത്രമല്ല, മുഴുവൻ ദക്ഷിണേഷ്യൻ മേഖലയ്ക്കും ഭീഷണിയാണെന്ന് പറഞ്ഞ ഒവൈസി, പാക്കിസ്ഥാനെ നിയന്ത്രിക്കാൻ ആഗോള സമൂഹത്തോട് അഭ്യർത്ഥിച്ചു.

“ഇത് ദക്ഷിണേഷ്യയുടെ മാത്രം പ്രശ്നമല്ല. നമ്മളാണ് നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ. എന്ത് സംഭവിക്കും? ഈ കൂട്ടക്കൊലകളെല്ലാം ദക്ഷിണേഷ്യയുടെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? ഇല്ല. ഭീകരതയുടെ പ്രധാന സ്പോൺസറായ പാക്കിസ്ഥാനെ നിയന്ത്രിക്കേണ്ടത് ലോകസമാധാനത്തിന്റെ താൽപ്പര്യത്തിനാണ്,” അദ്ദേഹം വ്യക്തമാക്കി.

ഭീകരവാദ ശ്രമത്തിൽ പാക്കിസ്ഥാനെ വീണ്ടും ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന്  ആഗോള സമൂഹത്തോടും ആഗോള ഭീകര വിരുദ്ധ ധനസഹായ സ്ഥാപനത്തോടും അസദുദ്ദീൻ ഒവൈസി അഭ്യർത്ഥിച്ചു.

https://twitter.com/ANI/status/1928938894785130773?t=PjMNZK79Qx4zNj-PPSw5Vg&s=19

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘ജമാഅത്തെ ഇസ്ലാമിയുടെ വക്കീൽ നോട്ടീസ് വസ്തുതാപരമല്ല, മാപ്പ് പറയാൻ മനസില്ല’: എകെ ബാലൻ

തിരുവനന്തപുരം : മാറാട് കലാപവുമായി ബന്ധപ്പെട്ട  പരാമര്‍ശത്തില്‍ ജമാ അത്തെ ഇസ്ലാമിയോട്...

‘തന്ത്രി ആചാരലംഘനത്തിന് കൂട്ടുനിന്നു ; സ്വർണ്ണക്കവർച്ച അറിഞ്ഞിട്ടും തടഞ്ഞില്ല’; എസ്‌ഐടിയുടെ റിമാൻഡ് റിപ്പോർട്ട്

തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കവർച്ചാക്കേസിൽ കണ്ഠര് രാജീവർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് പ്രത്യേക...

‘തന്ത്രി കണ്ഠരര് രാജീവരരുടെ അറസ്റ്റ് അനിവാര്യം’, കർമ്മഫലം അനുഭവിച്ചേ തീരൂവെന്ന് ബിജെപി നേതാവ് ടിപി സെൻകുമാർ

തിരുവനന്തപുരം : ശബരിമല സ്വണ്ണക്കവർച്ചാക്കേസിൽ തന്ത്രി കണ്ഠര് രാജീവരരുടെ അറസ്റ്റിൽ പ്രതികരിച്ച്...