Sunday, October 11, 2026

കിടക്കയിൽ മൂത്രമൊഴിച്ചതിന്  അഞ്ച് വയസ്സുകാരിയോട് രണ്ടാനമ്മയുടെ ക്രൂരത ; സ്വകാര്യ ഭാഗങ്ങൾ പൊള്ളിച്ചു

Date:

പാലക്കാട് : കിടക്കയില്‍ മൂത്രം ഒഴിച്ചതിന് അഞ്ചുവയസുകാരിക്ക് രണ്ടാനമ്മയുടെ പീഢനം. കുട്ടിയുടെ സ്വകാര്യ ഭാഗത്ത് ചട്ടകം ചൂടാക്കി പൊള്ളിച്ചെന്നാണ് പരാതി. സംഭവത്തില്‍ കഞ്ചിക്കോട് കിഴക്കേമുറിയിലെ താമസക്കാരിയായ ബിഹാര്‍ സ്വദേശിനി നൂര്‍ നാസറിനെ വാളയാര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

ക്ലാസിനിടെ കുട്ടിയ്ക്ക് ഇരിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി അംഗൻവാടി അദ്ധ്യാപികയുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് അദ്ധ്യാപിക ലോക്കൽ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.  പോലീസ് സ്ഥലത്തെത്തി പെൺകുട്ടിയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തു. കുട്ടി ഇപ്പോൾ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണയിലാണ്.

സ്ത്രീ ബീഹാർ സ്വദേശിയാണെന്നും പെൺകുട്ടിയുടെ അച്ഛൻ നേപ്പാൾ പൗരനാണെന്നും പാലക്കാട് ഒരു ഹോട്ടലിൽ ജോലി ചെയ്യുകയാണെന്നും പോലീസ് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഡൽഹിയിൽ പ്രതിഷേധത്തിനിടെ യുവതിയെ ആക്രമിച്ച സംഭവം: 4 ഹിന്ദു രക്ഷാദള്‍ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് പോലീസ്

ന്യൂഡല്‍ഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...

ഇൻഡിഗോ വിമാനത്തിൽ പവർബാങ്ക് പൊട്ടിത്തെറിച്ച് ലഗേജ് കമ്പാർട്ടുമെന്റിൽ തീപ്പിടിച്ചു; വിമാനം ഹൈദരാബാദിൽ ഇറക്കി

ഹൈദരാബാദ് : ഇൻഡിഗോ വിമാനത്തിൽ ലഗേജ് കമ്പാർട്ടുമെന്റിൽ സൂക്ഷിച്ച ഒരു യാത്രക്കാരന്റെ...