‘അൻവർ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയായും സ്വതന്ത്രനായും പത്രിക നല്‍കിയത് ചട്ടലംഘനം’: ടിഎംസി അഡ്‌ഹോക് കമ്മിറ്റി പ്രസിഡന്റ്

Date:

നിലമ്പൂരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായും മത്സരിക്കാന്‍ പി വി അന്‍വര്‍ രണ്ട് സെറ്റ് പത്രിക സമര്‍പ്പിച്ചത് ചട്ടലംഘനമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അഡ്‌ഹോക് കമ്മറ്റി പ്രസിഡന്റ് സി ജി ഉണ്ണി. തൃണമൂല്‍ സംസ്ഥാന നേതൃത്വത്തിന്റെ ഒപ്പില്ലാതെയാണ് അന്‍വര്‍ പത്രിക സമര്‍പ്പിച്ചതെന്നും സി ജി ഉണ്ണി വ്യക്തമാക്കി. നിലമ്പൂര്‍ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി അന്‍വർ നൽകിയ പത്രിക തള്ളുകയും പാർട്ടി ചിഹ്നത്തിൽ മത്സരിക്കാനുള്ള അവസരം നഷ്ടപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് ടിഎംസി നേതാവിന്റെ പരാമർശം.

അന്‍വര്‍ ചെയ്തത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി വരണാധികാരിക്ക് പരാതി നല്‍കിയെന്നും സി ജി ഉണ്ണി  പറഞ്ഞു. ഒരേ സമയം തൃണമൂല്‍ സ്ഥാനാര്‍ത്ഥിയായും സ്വതന്ത്രനായും പത്രിക കൊടുക്കുക വഴി അന്‍വര്‍ പാര്‍ട്ടിയേയും അണികളേയും വിഢ്ഢികളാക്കിയെന്ന് സി ജി ഉണ്ണി കുറ്റപ്പെടുത്തി. മലപ്പുറം ജില്ലാ കളക്ടര്‍ക്കും വരണാധികാരിക്കും തൃണമൂല്‍ സംസ്ഥാന കമ്മിറ്റി പരാതി സമര്‍പ്പിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യാത്ത പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി അന്‍വറിന് മത്സരിക്കാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചുകൊണ്ടാണ് അന്‍വറിന്റെ പത്രിക തള്ളിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. സാങ്കേതിക തടസങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സൂക്ഷ്മ പരിശോധനാവേളയില്‍ പത്രിക തള്ളിയത്. പത്രികയില്‍ പുന:പരിശോധന വേണമെന്ന് പി വി അന്‍വര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. . പാര്‍ട്ടിയുടെ പേരോ ചിഹ്നമോ ഉപയോഗിച്ച് അന്‍വറിന് പ്രചരണം നടത്താന്‍ സാധിക്കില്ല. ഇതിവിടെ ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ അന്‍വര്‍ ഒരു മുന്നണിയും രൂപീകരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കണ്ണൂരിലെ ബിഎൽഒയുടെ ആത്മഹത്യ : തിങ്കളാഴ്ച ജോലി ബഹിഷ്ക്കരിക്കാൻ ബിഎൽഒമാർ

കണ്ണൂർ : കണ്ണൂരിലെ ബിഎൽഒയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് തിങ്കളാഴ്ച ജോലി...

കണ്ണൂരിൽ ബിഎൽഒ ജീവനൊടുക്കിയത് SIR ജോലി സമ്മർദ്ദമെന്ന് കുടുംബം; റിപ്പോർട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ

കണ്ണൂർ : കണ്ണൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫിസർ (ബിഎൽഒ) ജീവനൊടുക്കിയ...

ബ്രിട്ടീഷ് പാസ്‌പോർട്ടുമായി നേപ്പാൾ അതിർത്തി വഴി ഇന്ത്യയിൽ; 2 ഡോക്‌ടർമാർ അറസ്റ്റിൽ

രൂപൈദിഹ : നേപ്പാളിലെ ബഹ്‌റൈച്ച് ജില്ല അതിർത്തി പ്രദേശമായ റുപൈദിഹ വഴി...