Tuesday, September 29, 2026

കണ്ണൂരിൽ ബിഎൽഒ ജീവനൊടുക്കിയത് SIR ജോലി സമ്മർദ്ദമെന്ന് കുടുംബം; റിപ്പോർട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ

Date:

കണ്ണൂർ : കണ്ണൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫിസർ (ബിഎൽഒ) ജീവനൊടുക്കിയ സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി. ജില്ലാ കളക്ടറോടാണ് റിപ്പോർട്ട് തേടിയത്. പയ്യന്നൂർ മണ്ഡലം 18-ാം ബൂത്ത് ബിഎൽഒ അനീഷ് ജോർജ് (44) ആണ് ജീവനൊടുക്കിയത്. ജോലി സമ്മർദ്ദമെന്ന് കുടുംബം ആരോപണം ഉന്നയിച്ചിരുന്നു. കഴിഞ്ഞ കുറെയധികം ദിവസങ്ങളായി എസ്‌ഐആർ ഫോമുമായി ബന്ധപ്പെട്ട ജോലി സമ്മർദം ഇയാൾ വീട്ടുകാരുമായി പങ്കുവെച്ചിരുന്നു.

എസ്‌ഐആർ ഫോമുകൾ എത്രയും വേഗത്തിൽ ശേഖരിച്ച് സമർപ്പിക്കണമെന്ന മേലുദ്യോഗസ്ഥരുടെ സമ്മർദം ഉണ്ടായിരുന്നു. പയ്യന്നൂരിലുള്ള സ്കൂളിലെ പ്യുണാണ് ജീവനൊടുക്കിയ അനീഷ്. സംഭവത്തില്‍ പെരിങ്ങോം പോലീസ് അന്വേഷണം ആരംഭിച്ചു. ഞായറാഴ്ച പുലർച്ചെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ അനീഷിനെ കണ്ടെത്തിയത്.

ഡിസംബർ 4 നകം ഫോം തിരികെ വാങ്ങി നൽകാനാണ് ബിഎൽഒമാർക്ക് നിർദ്ദേശമുള്ളത്. എന്നാൽ ഇപ്പോൾ ഇത് വേഗത്തിൽ ആക്കാൻ ആവശ്യപ്പെടുന്നതായി ബി എൽ ഒ മാർ പറയുന്നു. പ്രാഥമിക പരിശോധനയ്ക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സംഘടനാ പ്രവര്‍ത്തനം തുടരാം, ഭരണഘടനാ അവകാശമാണത്’ ; ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: പോലീസ് സംഘടനാ പുന:ക്രമീകരണം റദ്ദാക്കി ഹൈക്കോടതി. സംഘടനാ പ്രവര്‍ത്തനം തുടരാന്‍...

‘ജീവന്‍രക്ഷാ മരുന്നുകളുടെ അമിത വിലയിൽ കേന്ദ്ര സര്‍ക്കാരിന് ഇടപെടാം’; സ്താനാര്‍ബുദ ചികിത്സയ്ക്കുള്ള മരുന്ന് വില ചോദ്യം ചെയ്തുള്ള ഹര്‍ജിയിൽ ഹൈക്കോടതി

കൊച്ചി: കമ്പനികള്‍ക്കു പേറ്റന്റ് ഉണ്ടെങ്കിലും ജീവന്‍രക്ഷാ മരുന്നുകളുടെ വില സാധാരണക്കാരനു താങ്ങാനാവുന്നില്ലെങ്കില്‍...

‘വിസ്മയം’ കട്ടപ്പുറത്ത്!; കെഎസ്ആർടിസിയുടെ 718 ബസുകൾ പ്രതിസന്ധിയിലെന്ന് വിവരാവകാശ രേഖ

തിരുവനന്തപുരം : കെഎസ്ആര്‍ടിസിയില്‍ 718 ബസുകള്‍ കട്ടപ്പുറത്തെന്ന് വിവരാവകാശ രേഖ. സ്ത്രീ...

ഗ്യാനേഷ് കുമാറിന്റെ രാജി ; ഇന്ന് ഡൽഹിയിൽ ഇടതുപക്ഷ പാർട്ടികളുടെ സംയുക്ത പ്രതിഷേധം

ന്യൂഡൽഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...