Thursday, September 10, 2026

കരുവാറ്റ കൊലപാതകം സമൂഹ മനഃസ്സാക്ഷിയെ ഞെട്ടിക്കുന്നത്; പിള്ളേരുടേത് കിറുകൃത്യമായ പ്ലാനിങ്ങ്, ആശയം ലഭിച്ചത് ‘സ്‌പൈഡര്‍’ എന്ന തമിഴ് ചിത്രത്തില്‍ നിന്ന് എന്ന് മൊഴി

Date:

ആലപ്പുഴ : കരുവാറ്റയിലെ ശിവൻകുട്ടിയുടെ കൊലപാതകത്തിന് പിന്നിലെ പുറത്തു വരുന്ന റിപ്പോർട്ടുകൾ സമൂഹ മന:സ്സാക്ഷിയെ ഞെട്ടിക്കുന്നത്. 13 കാരിയും പ്രായ പൂർത്തിയാകാത്ത മറ്റ് 3 പ്രതികളും കിറുകൃത്യമായ പ്ലാനിംങ്ങോടുകൂടിയാണെന്നു പോലിസ് വ്യക്തമാക്കുന്നു. ആദ്യം തയ്യാറാക്കിയ പദ്ധതി പ്രകാരം വീടിന്റെ ഒടുപൊളിച്ച ശേഷം ശിവന്‍കുട്ടിയുടെ തലയില്‍ വലിയ കല്ലിട്ട് കൊലപ്പെടുത്തായിരുന്നു തീരുമാനമെന്നാണ് പ്രതിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മൊഴി.
എന്നാൽ, ഓടിന് താഴെ മച്ചുള്ളതിനാൽ ഈ പദ്ധതി ഉപേക്ഷിച്ചു. ആശയം ലഭിച്ചത് 2017 ല്‍ പുറത്തിറങ്ങിയ ‘സ്‌പൈഡര്‍’ എന്ന തമിഴ് ചിത്രത്തില്‍ നിന്നാണെന്നും കുട്ടി നൽകിയ മൊഴിയിൽ പറയുന്നു. .

വിഷം കൊടുത്തു കൊല്ലാനും വാഹനം ഇടുപ്പിച്ച് കൊല്ലാനും ഇവർ ആലോചിച്ചിരുന്നതായി 13കാരിയും ആണ്‍ സുഹൃത്തുക്കളും തമ്മിലുള്ള വാട്ട്‌സ്ആപ്പ് സന്ദേശങ്ങളിൽ വ്യക്തമായിട്ടുണ്ട്. ശിവന്‍കുട്ടിയെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താനായി ഇവര്‍  കരുനാഗപ്പള്ളിയിലെ ഒരു ക്വട്ടേഷന്‍ സംഘവുമായി ബന്ധപ്പെട്ടിരുന്നു. പണം നല്‍കാമെന്ന് പറഞ്ഞിട്ടും അവര്‍ ഈ ക്വട്ടേഷന്‍ ഏറ്റെടുക്കാന്‍ തയ്യാറായിരുന്നില്ല. വിഷം കൊടുത്ത് കൊല്ലാനുള്ള ശ്രമവും ഇതിനിടെ പാളിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സാധാരണ കൊലപാതകങ്ങളില്‍ ഉണ്ടാകുന്ന സങ്കീര്‍ണത ഒഴിവാക്കാന്‍, പൊടുന്നനെ മരണം ഉറപ്പിക്കാന്‍ കഴിയുന്ന നിലയില്‍ മുകളില്‍ നിന്ന് വലിയ പാറക്കല്ല് തലയില്‍ ഇട്ട് കൊലപ്പെടുത്താന്‍ പദ്ധതി ഇടുന്നത്. പിടിക്കപ്പെടില്ലെന്ന അമിത ആരുവിശ്വാസത്തിലായിരുന്നു പ്രതികൾ. അതുകൊണ്ടുതന്നെ കൊലപാതകം ആസൂത്രണം ചെയ്ത വാട്സ്ആപ് ചാറ്റുകളൊന്നും പ്രതികൾ നീക്കം ചെയ്യാതിരുന്നത് അന്വേഷണത്തിന് ഗുണമായി. ശിവന്‍കുട്ടിയുടെ വീടിന്റെ ലൊക്കേഷന്‍ 13 കാരി ആണ്‍ സുഹൃത്തിന് അയച്ചു നല്‍കിയതടക്കമുള്ള ഫോണ്‍ രേഖകള്‍ കേസില്‍ നിര്‍ണ്ണായക തെളിവാണ്.

സംഭവത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ കുറ്റകൃത്യത്തില്‍ സിനിമയില്‍ നിന്നുള്ള ആശയം ഉണ്ടാകാമെന്ന് ആലപ്പുഴ ജില്ലാ പോലീസ് മേധാവി പറഞ്ഞിരുന്നതാണ്.  ശനിയാഴ്ച രാത്രിയാണ് പ്രതികള്‍ കരുവാറ്റയില്‍ എത്തിയത്. കൊല്ലത്ത് നിന്ന് ട്രെയിനിലായിരുന്നു ഇവര്‍ എത്തിയത്. വീട്ടില്‍ എത്തിയ പ്രതികള്‍ ശിവന്‍കുട്ടി ഉറങ്ങി എന്ന് മനസിലാക്കി ഏണിവെച്ച് മേല്‍ക്കൂരയുടെ മുകളില്‍ കറിയിരുന്നു. എന്നാല്‍ ഓരോ ഇടത്തും ഓട് ഇളക്കി നോക്കുമ്പോള്‍ മച്ച് തടസമാകുകയായിരുന്നു. മച്ചില്ലാത്ത ഭാഗത്ത് ഇറങ്ങാനും കഴിഞ്ഞില്ല. പിന്നാലെ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.

എന്നാല്‍ അതേസമയം തന്നെ 13 കാരി വാട്‌സപ്പില്‍ നൽകിയ സന്ദേശം പുതിയ ആശയത്തിലേക്ക് നീങ്ങാൻ പ്രേരിപ്പിക്കുയായിരുന്നു. വെന്റിലേഷന്റെ ഭാഗത്ത് വലിയ ദ്വാരമുണ്ടെന്നും അതുവഴി ഇറങ്ങാം എന്നുമായിരുന്നു പെൺകുട്ടി നൽകിയ സന്ദേശം. പിന്നാലെ ശുചിമുറിയിലെ വെന്റിലേറ്ററിനടുത്തെ ദ്വാരം വഴി ഒരാള്‍ അകത്ത് കയറുകയും വാതില്‍ തുറന്ന് മറ്റുള്ളവരെ അകത്ത് കയറ്റുകയുമായിരുന്നു.
ശബ്ദം കേട്ട് ശിവന്‍കുട്ടി എത്തിയെങ്കിലും കൂട്ടം ചേർന്ന ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു

ശിവന്‍കുട്ടിയുടെ മൃതദേഹം വിവസ്ത്രനായ നിലയിലാണ് കണ്ടെത്തിയത്. കൈകളും കാലുകളും ബന്ധിച്ചിരുന്നു. വീട്ടിനുള്ളിലാകെ മുളകുപൊടി വിതറിയിരുന്നു. വീട്ടില്‍ നിന്നും ആറു പവന്‍ സ്വര്‍ണമാണ് മോഷണം പോയത്. ശിവന്‍കുട്ടിയെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ വീഡിയോ കോളില്‍ 13കാരി കണ്ടിരുന്നു എന്ന കണ്ടെത്താൻ പോലീസിനെയും ഞെട്ടിപ്പിക്കുന്നതായിരുന്നു. . പെണ്‍കുട്ടിക്ക് ഐഫോണ്‍ വാങ്ങാനും കൂട്ടുപ്രതികളായ പരവൂര്‍ സ്വദേശികളായ വിദ്യാര്‍ത്ഥികള്‍ക്ക് ബൈക്ക് വാങ്ങുന്നതിനുമാണ് വീട്ടില്‍ നിന്ന് സ്വര്‍ണം കവര്‍ന്നതെന്നാണ് വിവരം.

Share post:

Popular

More like this
Related

ഗുജറാത്തില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടം പൊളിഞ്ഞു വീണു; അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 15 തൊഴിലാളികളെ പുറത്തെത്തിച്ചു

ഗാന്ധിനഗര്‍ : ഗുജറാത്തിലെ ഗാന്ധിനഗറില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടം പൊളിഞ്ഞു വീണു....

ഇതെന്തൊരു കാലാവസ്ഥ?; ഇന്ന് ഉയർന്നതാപനില മുന്നറിയിപ്പ്, നാളെ മുതൽ 3 ദിവസത്തേക്ക് ശക്തമായ മഴ അറിയിപ്പും!

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഉയർന്നതാപനിലയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ...

സംസ്ഥാനത്ത് വയോജനങ്ങളുടെ അടിസ്ഥാന വിവരശേഖരണത്തിന് തുടക്കമാകുന്നു ; ധാരണാപത്രം ഒപ്പുവെച്ചു

തിരുവനന്തപുരം : വയോജന ക്ഷേമ വകുപ്പ് സെൻ്റര്‍ ഫോര്‍ മാനേജ്‌മെൻ്റ് ഡെവലപ്‌മെൻ്റുമായി...

ഇങ്ങനേയും ഒരു അദ്ധ്യാപികയോ?! ; തലകറങ്ങി വീണ വിദ്യാര്‍ത്ഥിയെ ടീച്ചർ അധിക്ഷേപിക്കുകയും ചവിട്ടുകയും ചെയ്തെന്ന് പരാതി

കണ്ണൂര്‍ : കണ്ണൂര്‍ ഇരിട്ടിയില്‍ തലകറങ്ങി വീണ ആറാം ക്ലാന് വിദ്യാർത്ഥിനിയോട്...