Wednesday, September 30, 2026

നടന്‍ ദേവന് ബിജെപിയെ മടുത്തു, പാർട്ടി വിട്ടു

Date:

കൊച്ചി : നടന്‍ ദേവന്‍ ബിജെപി വിട്ടു. കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ പൊതു വേദിയിലാണ് ബിജെപി വിട്ടതായുള്ള ദേവന്‍റെ പ്രഖ്യാപനം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ചില പ്രശ്‌നങ്ങള്‍ നേരിട്ടതായി ദേവന്‍ പ്രതികരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും ബിജെപി പ്രാഥമിക അംഗത്വവും രാജിവെച്ചുകൊണ്ടുള്ള കത്ത് ഉടന്‍ കൈമാറും.  രാജി കത്ത് എഴുതിവെച്ചിരിക്കുന്നുവെന്നായിരുന്നു നടന്‍റെ പ്രഖ്യാപനം.

2004ൽ ദേവൻ നവകേരള പീപ്പിൾസ് പാർട്ടി എന്ന പേരിൽ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചിരുന്നു. ഇതേ വർഷം തന്നെ വടക്കാഞ്ചേരി ഉപതിരഞ്ഞെടുപ്പിൽ കേരള പീപ്പൾസ് പാർട്ടി സ്ഥാനാർത്ഥിയായി മത്സരിയ്ക്കുകയും ചെയ്തിരുന്നു. പിന്നീട് ഈ പാർട്ടി ബിജെപിയുമായി ലയിക്കുകയായിരുന്നു. കേരളം അവികസിതമായി തുടരുന്നു എന്നതിനാലാണ് കേരള പീപ്പിൾസ് പാർട്ടി രൂപീകരിച്ചതെന്നും കേന്ദ്രമന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് പാർട്ടിയെ ബിജെപിയിൽ ലയിപ്പിക്കാൻ തീരുമാനിച്ചതെന്നുമായിരുന്നു ദേവൻ പറഞ്ഞിരുന്നത്.

Share post:

Popular

More like this
Related

‘അരുത്…കാട്ടാനയുണ്ട്, പുറത്തിറങ്ങരുത്’ : ഇടുക്കി വനാതിർത്തി മേഖലകളിൽ വൈകിട്ട് 6 മുതൽ രാവിലെ 6 വരെ പുറത്തിറങ്ങരുതെന്ന് കളക്ടർ

(പ്രതീകാത്മക ചിത്രം)ഇടുക്കി : ഇടുക്കി ജില്ലയിലെ വനാതിർത്തി മേഖലകളിലും തോട്ടം മേഖലകളിലും വൈകിട്ട്...

കൊച്ചിയിൽ നിന്നുള്ള വിമാന യാത്രക്ക് ഇനി കൈയ്യും വീശി പോകാം; കിടിലൻ സേവനവുമായി സിയാൽ, ലഗേജുകള്‍ക്കായി ‘ഹോം പിക്ക്-അപ്പ്’!

കൊച്ചി: കൊച്ചിയിൽ നിന്നുള്ള വിമാന യാത്രക്ക് ഇനി കൈയ്യും വീശി പോകാനൊരുങ്ങിക്കൊള്ളാൻ...