Sunday, November 29, 2026

‘കുട്ടി കുറ്റവാളികളുടെ പ്രായപരിധി 16 ആക്കുന്നത്  യുഎന്‍ കണ്‍വെന്‍ഷന്‍ ലംഘനമാകും’: നിയമവിദഗ്ധര്‍

Date:

കൊച്ചി: ബാലനീതി പ്രായപരിധി 16 ആക്കുന്നത് അന്താരാഷ്ട്ര കരാറുകളുടെ ലംഘനമാകുമെന്ന് ചൂണ്ടിക്കാട്ടി നിയമവിദഗ്ദർ രംഗത്ത്. കുട്ടി കുറ്റവാളികളുടെ പ്രായപരിധി 18 വയസ്സില്‍ നിന്ന് 16 ആയി കുറയ്ക്കുന്ന കാര്യം നിയമനിര്‍മ്മാണ സഭ ഗൗരവമായി പരിഗണിക്കേണ്ട സമയം അതിക്രമിച്ചെന്ന കേരള ഹൈക്കോടതിയുടെ നിരീക്ഷണത്തിന് പിന്നാലെയാണ് ഇത്തരമൊരു നിയമഭേദഗതി എളുപ്പമാകില്ലെന്ന വിലയിരുത്തൽ നിയമവിദഗ്ധരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്.

പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടുന്ന കുറ്റകൃത്യങ്ങളും അവര്‍ക്ക് മദ്യം ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ എളുപ്പത്തില്‍ ലഭ്യമാകുന്ന സാഹചര്യവും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി സുപ്രധാന പരാമര്‍ശം നടത്തിയത്. പ്രായപരിധി 16 ആക്കുന്നതിനെക്കുറിച്ച് നിയമനിര്‍മ്മാണ സഭ ആലോചിക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടിരുന്നു.

1989 നവംബര്‍ 20ലെ കുട്ടികളുടെ അവകാശവുമായി ബന്ധപ്പെട്ട യുഎന്‍ കണ്‍വെന്‍ഷന്‍ പ്രകാരം 18 വയസ്സില്‍ താഴെയുള്ളവരെയാണ് കുട്ടികളായി നിര്‍വ്വചിച്ചിരിക്കുന്നത്. 1992 ഡിസംബര്‍ 11ന് ഇന്ത്യയും ഈ കണ്‍വെന്‍ഷന്‍ അംഗീകരിച്ച് ഒപ്പുവെച്ചിട്ടുള്ളതാണ്. അതിനാല്‍, ബാലനീതി നിയമപ്രകാരമുള്ള പ്രായം 16 ആയി കുറയ്ക്കുന്നത് ഈ യുഎന്‍. കണ്‍വെന്‍ഷന്‍ തത്വങ്ങളുടെ ലംഘനമാകും. കൂടാതെ, രാജ്യത്തെ മറ്റ് നിയമങ്ങളുമായുള്ള പൊരുത്തക്കേടും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പ്രായപരിധി കുറയ്ക്കുന്നതിന് പകരം കുട്ടികളെ കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്ന കാരണങ്ങള്‍ക്കാണ് പരിഹാരം കണ്ടെത്തേണ്ടതെന്നും അഭിഭാഷകര്‍ അഭിപ്രായപ്പെടുന്നു.

വോട്ടവകാശം, ഡ്രൈവിങ് ലൈസന്‍സ്, വിവാഹം, നിയമപരമായ കരാറുകളില്‍ ഒപ്പുവെക്കല്‍ എന്നിവയ്‌ക്കെല്ലാം 18 വയസ്സോ അതിന് മുകളിലോ ആണ് പ്രായപരിധി. കേരള അബ്കാരി നിയമപ്രകാരം മദ്യം വാങ്ങുന്നതിനുള്ള കുറഞ്ഞ പ്രായം 23 വയസ്സാണ്. മറ്റ് നിയമങ്ങളിലൊന്നും മാറ്റം വരുത്താതെ ബാലനീതി നിയമത്തില്‍ മാത്രം പ്രായം 16 ആക്കുന്നത് നിയമത്തിന്റെ അടിസ്ഥാന തത്വമായ ‘പുന:രധിവാസം’ എന്ന ലക്ഷ്യത്തിന് എതിരാകും. ദേശീയതലത്തില്‍ ഹീനമായ കുറ്റകൃത്യങ്ങളില്‍ കുട്ടികള്‍ എത്രത്തോളം പങ്കാളികളാകുന്നു എന്നതിന്റെ കൃത്യമായ കണക്കെടുപ്പും ഭേദഗതിക്ക് മുന്‍പ് അനിവാര്യമാണ്

2012ലെ ഡല്‍ഹി നിര്‍ഭയ കേസിന് പിന്നാലെ 2015ല്‍ ജുവനൈല്‍ ജസ്റ്റിസ് നിയമത്തില്‍ കൊണ്ടുവന്ന ഭേദഗതി പ്രകാരം, 18 വയസ്സില്‍ താഴെയുള്ളവരെ നിയമനടപടികളില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കുന്നില്ല. നിയമത്തിലെ 15-ാം വകുപ്പ് പ്രകാരം, ഏഴ് വര്‍ഷത്തിലധികം ശിക്ഷ ലഭിക്കാവുന്ന ഹീനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന 16നും 18നും ഇടയില്‍ പ്രായമുള്ളവരെ പ്രായപൂര്‍ത്തിയായവരായി കണക്കാക്കി വിചാരണ നടത്താന്‍ നിലവില്‍ തന്നെ വ്യവസ്ഥയുണ്ട്.

Share post:

Popular

More like this
Related

റാഞ്ചി – പട്ന ഹൈവേയിൽ വാഹനാപകടം; മരണപ്പെട്ടത് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 13 ബിഹാർ സ്വദേശികൾ

റാഞ്ചി : ജാർഖണ്ഡിലെ രാംഗഢിൽ വാഹനാപകടത്തിൽ കുട്ടികളും മൂന്ന് സ്ത്രീകൾ ഉൾപ്പെടെ...

കേരള ആരോഗ്യ സർവ്വകലാശാലക്ക് കീഴിലെ കോളേജുകളിൽ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം; മോഹൻ കുന്നുമ്മലിൻ്റെ അവസാന ഉത്തരവ്

തിരുവനന്തപുരം: കേരള ആരോഗ്യ സർവ്വകലാശാലക്ക് കീഴിലുള്ള കോളേജുകളിൽ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം....

ഇസ്രയേലിൽ നെതന്യാഹുവിൻ്റെ വാഗ്ദാനത്തിൽ വീഴുമോ ഐസൻകോട്ട് ? ; അരുതേ എന്ന് ഡെമോക്രാറ്റുകൾ

ടെൽ അവീവ് : ഇസ്രയേൽ സർക്കാർ രൂപീകരണത്തിൽ കാവൽ പ്രധാനമന്ത്രി ബെഞ്ചമിൻ...

സീനിയർ വിദ്യാർത്ഥിയുടെ  മർദ്ദനമേറ്റ 12കാരൻ വെന്റിലേറ്ററിൽ ; ശ്വാസകോശത്തിന് ക്ഷതം

കോഴിക്കോട് : നരിക്കുനിയിലെ സ്വകാര്യ സ്കൂളിൽ ഒൻപതാം ക്ലാസ്സുകാരൻ്റെ ക്രൂരമർദ്ദനത്തിന് ഇരയായി...