Sunday, November 29, 2026

റാഞ്ചി – പട്ന ഹൈവേയിൽ വാഹനാപകടം; മരണപ്പെട്ടത് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 13 ബിഹാർ സ്വദേശികൾ

Date:

റാഞ്ചി : ജാർഖണ്ഡിലെ രാംഗഢിൽ വാഹനാപകടത്തിൽ കുട്ടികളും മൂന്ന് സ്ത്രീകൾ ഉൾപ്പെടെ 13 പേർക്ക് ദാരുണാന്ത്യം. സ്കോർപിയോ വാഹനം മറ്റൊരു വാഹനത്തിൽ ഇടിച്ച് കയറിയാണ് അപകടം സംഭവിച്ചത്. മരിച്ചവരെല്ലാം ബിഹാറിലെ നളന്ദ ജില്ലയിൽ നിന്നുള്ളവരാണ്. റാഞ്ചി – പട്ന ഹൈവേയിൽ കുജു മേഖലയിലെ പൈങ്കി ഗ്രാമത്തിന് സമീപം ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്.

അപകടത്തിൽപ്പെട്ട വാഹനത്തിൽ 14 പേരുണ്ടായിരുന്നതായാണ് റിപ്പോർട്ട്. അപകടത്തിന് പിന്നാലെ പുലർച്ചെ 2.30ഓടെ പരിക്കേറ്റവരെ രാംഗഢ് സദർ ആശുപത്രിയിൽ എത്തിച്ചെങ്കിലും 13 പേരും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്ന് രാംഗഢ് സദർ ആശുപത്രിയിലെ സിവിൽ സർജൻ ഡോ. അനിൽ കുമാർ പറഞ്ഞു. ഇയാളുടെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല

മുന്നിലുണ്ടായിരുന്ന മറ്റൊരു വാഹനവുമായി സ്കോർപിയോ വാഹനം കൂട്ടിയിടിച്ചാണ്  അപകടമുണ്ടായതെന്ന് രാംഗഢ് സബ് ഡിവിഷണൽ പോലീസ് ഓഫീസർ അലോക് രഞ്ജൻ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞത്. അപകടം നടന്നയുടൻ പ്രദേശവാസികൾ സ്ഥലത്തെത്തുകയും രക്ഷാപ്രവർത്തനം നടത്തുകയും ചെയ്തു. തകർന്ന വാഹനത്തിൽ നിന്ന് ആളുകളെ ഏറെ ശ്രമകരമായാണ് പുറത്തെടുത്തത്.

മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌ മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റുമെന്ന് പോലീസ് അറിയിച്ചു. നാല് കുട്ടികളും നാല് സ്ത്രീകളും ഉൾപ്പെടെയുള്ള പതിമൂന്ന് പേർക്കാണ് ജീവൻ നഷ്ടമായതെന്നാണ് റിപ്പോർട്ട്. അപകടകാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അപകടകാരണത്തെക്കുറിച്ച് അന്വേഷണം നടന്നുവരികയാണ്. പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും കൃത്യമായ കാരണം കണ്ടെത്താനുള്ള അന്വേഷണം നടക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

ജാർഖണ്ഡിൽ മറ്റൊരു വലിയ വാഹനാപകടം നടന്ന് ഒരു മാസം തികയുന്നതിന് മുൻപാണ് ഈ അപകടം സംഭവിച്ചിരിക്കുന്നത്. ഖുന്തി ജില്ലയിൽ അമിതവേഗതയിൽ വന്ന ട്രക്ക് ഒരു കൂട്ടം ആളുകളുടെ മേൽ ഇടിച്ചുകയറിയതിനെത്തുടർന്ന് നാല് സ്ത്രീകളും മൂന്ന് കുട്ടികളും ഉൾപ്പെടെ ഏഴ് പേർ അന്ന് കൊല്ലപ്പെട്ടത്. ഖുന്തി ജില്ലയിലെ കാറ-തോർപ പ്രധാന റോഡിൽ ജോൺ-ലുഡ്രു മോറിന് സമീപമാണ് സംഭവം നടന്നത്.

Share post:

Popular

More like this
Related

കേരള ആരോഗ്യ സർവ്വകലാശാലക്ക് കീഴിലെ കോളേജുകളിൽ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം; മോഹൻ കുന്നുമ്മലിൻ്റെ അവസാന ഉത്തരവ്

തിരുവനന്തപുരം: കേരള ആരോഗ്യ സർവ്വകലാശാലക്ക് കീഴിലുള്ള കോളേജുകളിൽ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം....

ഇസ്രയേലിൽ നെതന്യാഹുവിൻ്റെ വാഗ്ദാനത്തിൽ വീഴുമോ ഐസൻകോട്ട് ? ; അരുതേ എന്ന് ഡെമോക്രാറ്റുകൾ

ടെൽ അവീവ് : ഇസ്രയേൽ സർക്കാർ രൂപീകരണത്തിൽ കാവൽ പ്രധാനമന്ത്രി ബെഞ്ചമിൻ...

സീനിയർ വിദ്യാർത്ഥിയുടെ  മർദ്ദനമേറ്റ 12കാരൻ വെന്റിലേറ്ററിൽ ; ശ്വാസകോശത്തിന് ക്ഷതം

കോഴിക്കോട് : നരിക്കുനിയിലെ സ്വകാര്യ സ്കൂളിൽ ഒൻപതാം ക്ലാസ്സുകാരൻ്റെ ക്രൂരമർദ്ദനത്തിന് ഇരയായി...

സാനിയ മിര്‍സയുടെ റെക്കോര്‍ഡ് തകര്‍ത്ത്  ജെന്‍സി ; 14 കാരി തിരുത്തിയത് 24 വർഷത്തെ റെക്കോര്‍ഡ്

കൊല്‍ക്കത്ത: പ്രൊഫഷണല്‍ ടെന്നീസിൻ്റെ സിംഗിള്‍സ് ഫൈനലിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍...