Saturday, September 5, 2026

സ്വാതന്ത്ര്യ ദിന പിറ്റേന്ന് അവധി നല്‍കാത്തതില്‍ പ്രതിഷേധം; ഞായറാഴ്ച പത്രമെത്തില്ല, ഏജന്റുമാര്‍ പണിമുടക്കിൽ

Date:

തിരുവനന്തപുരം : സ്വാതന്ത്ര്യ ദിന പിറ്റേന്ന് അവധി നല്‍കാത്തതില്‍ പ്രതിഷേധിച്ച് പത്ര ഏജന്റുമാര്‍ ഞായറാഴ്ച പണിമുടക്കും. സംസ്ഥാന വ്യാപകമായി ഇന്ന് പത്ര വിതരണം നടത്തില്ലെന്ന് ന്യൂസ് പേപ്പര്‍ ഏജന്റ്സ് അസോസിയേഷന്‍ വ്യക്തമാക്കി. വിഷയത്തില്‍ പലതവണ കത്ത് നല്‍കിയിട്ടും അനുകൂല സമീപനം ഉണ്ടായില്ലെന്നും ഇതേ തുടര്‍ന്നാണ് പണിമുടക്കാന്‍ തീരുമാനിച്ചതെന്നും ന്യൂസ് പേപ്പര്‍ ഏജന്റ്സ് അസോസിയേഷന്‍ അറിയിച്ചു.

ഓഗസ്റ്റ് മാസം രണ്ട് അവധി വരുന്നതിനാലാണ് ഞായറാഴ്ച പത്രം അച്ചടിക്കുന്നത് എന്നാണ് മാനേജ്മെന്റുകളുടെ വിശദീകരണം. സാധാരണഗതിയില്‍ ഓഗസ്റ്റ് 16ന് പത്രം ഉണ്ടാകാറില്ല. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 16ലെ അവധി മറ്റൊരു ദിവസത്തിലേക്ക് മാറ്റി നല്‍കാം എന്നതിൻ്റെ അടിസ്ഥാനത്തില്‍ സ്വാതന്ത്ര്യ ദിനത്തിന്റെ പിറ്റേന്ന് പത്രം വിതരണം ചെയ്തിരുന്നു. എന്നാല്‍ ഇത്തവണ നിര്‍ബ്ബന്ധമായും പത്രം വിതരണം ചെയ്യണമെന്ന നിര്‍ദ്ദേശമാണ് പല മാനേജ്മെന്റുകളില്‍ നിന്നും ഏജന്റുമാര്‍ക്ക് ലഭിച്ചത്. ഇതില്‍ പ്രതിഷേധിച്ചാണ് സംസ്ഥാന വ്യാപകമായി പണിമുടക്കാന്‍ ഏജന്റുമാര്‍ തീരുമാനിച്ചത്.

Share post:

Popular

More like this
Related

ഡൽഹിയിൽ കനത്ത മഴ ;  തിങ്കളാഴ്ച വരെ ജാഗ്രതാ നിർദ്ദേശം

ന്യൂഡൽഹി : ഡൽഹിയിൽ തുടരുന്ന കനത്ത മഴ ശക്തമായ കാറ്റോടുകൂടി...

നനവാർന്ന കണ്ണുകളും പ്രതീക്ഷ വറ്റിയ മനസ്സുമായി 9 ദിവസം! ; നേപ്പാളില്‍ തുരങ്കത്തില്‍ കുടുങ്ങിയ രണ്ട് തൊഴിലാളികളെ രക്ഷപ്പെടുത്തി സേന

കാഠ്മണ്ഡു: നേപ്പാള്‍ മിന്നല്‍ പ്രളയത്തെ തുടർന്ന് തുരങ്കത്തില്‍ കുടുങ്ങിപ്പോയ തൊഴിലാളികള്‍ക്ക് അത്ഭുതകരമായ...

‘ലിംഗപദവി പ്രകടിപ്പിക്കാത്ത കുട്ടികളെ ട്രാൻസ്ജെൻഡർ എന്ന് മുദ്രകുത്തരുത്’: ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്പെഷ്യൽ മോണിറ്റർ

തിരുവനന്തപുരം : ലിംഗപദവി പ്രകടിപ്പിക്കാത്ത കുട്ടികളെ ട്രാൻസ്ജെൻഡർ എന്ന് മുദ്രകുത്തരുതെന്ന് ദേശീയ...